
ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള മാ എന്ന സ്ത്രീയുടെ ആവശ്യം കേട്ട് ആദ്യം എല്ലാവരും അമ്പരന്നു. എന്നാല്‍, അതിന് പിന്നിലെ കാരണ മറിഞ്ഞപ്പോൾ ഹൃദയഭേദകം എന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രതികരണം. ഒരു പ്രാദേശിക ടിവി പ്രോഗ്രാമിൽ വന്ന വാടകയ്ക്ക് ഒരു മകളെ തേടിയുള്ള വിചിത്രമായ അന്വേഷണത്തിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കമെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്നെ പരിപാലിക്കാനും മകളുടെ സ്നേഹോഷ്മളത നൽകാനും കഴിയുന്ന ഒരു സ്ത്രീക്ക് തന്‍റെ രണ്ട് ഫ്ലാറ്റുകളിൽ ഒന്നും, പ്രതിമാസം 420 ഡോളറുമാണ് (ഏതാണ്ട് 37,500 രൂപ) മാ വാഗ്ദാനം ചെയ്തത്. വിവരമറിഞ്ഞവർ അമ്പരന്നു. എന്നാല്‍, അത്തരമൊരു വാഗ്ദാനത്തിന്‍റെ കാരണമറിഞ്ഞപ്പോൾ എല്ലാവരും മായ്ക്കൊപ്പം നിന്നെന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്ക് രണ്ട് പെൺമക്കളുണ്ടെന്നും, അവരിൽ ഒരാൾ താന്നുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാൻ ആഗ്രഹിക്കുന്നെന്നും മാ പറയുന്നു. രണ്ടാമത്തെ മകൾക്ക് മാനസിക വൈകല്യമാണ്. അവൾക്ക് സ്വയം പരിചരിക്കാന്‍ പോലും കഴിയില്ല. പേരകുട്ടികളെ വളർത്തുന്നതിനെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് മൂത്ത മകൾ അമ്മയില്‍ നിന്നും അകന്ന് കഴിയുന്നതെന്നും മാ കൂട്ടിച്ചേര്‍ത്തു. ഒപ്പം മൂത്ത മകൾക്ക് ജോലിയില്ല. അതുകൊണ്ട് തന്നെ അവൾക്ക് വീട് നോക്കാന്‍ കഴിയില്ല. തന്നെ സംരക്ഷിക്കുന്നത് മൂത്ത മകളുടെ കാര്യമല്ലെന്നാണ് അവൾ പറയുന്നതെന്നും മാ പ്രോഗ്രാമിനിടെ പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു.
രണ്ടാമത്തെ മകളുടെ ജനനത്തിന് പിന്നാലെ മാ വിവാഹ മോചനം നേടിയിരുന്നു. ഇതിന് പിന്നാലെ ബന്ധുക്കളുമായാളുള് ബന്ധവും മുറിഞ്ഞു. ഇന്ന് ആസ്ത്മാ രോഗവും പ്രായധിക്യം മൂലം ചലനശേഷിക്കുറവും മൂലം ഏറെ ബുദ്ധിമുട്ടിലാണ് മാ. ഈ വാർദ്ധക്യത്തില്‍, തന്നെയും രണ്ടാമത്തെ മകളെയും പരിചരിക്കാനും ആശുപത്രികളിലേക്കുള്ള യാത്രകളില്‍ മൂത്ത മകളുടെ സ്ഥാനത്ത് ഒപ്പം നില്‍ക്കാനും ഒരാളെയാണ് ആവശ്യമെന്നും മാ കൂട്ടിച്ചേർക്കുന്നു. പ്രതിഫലമായി തന്‍റെ രണ്ട് ഫ്ലാറ്റുകളില്‍ ഒന്നും പ്രതിമാസം ശമ്പളമായി 37,500 രൂപയും നല്‍കാമെന്നും മാ വാഗ്ദാനം ചെയ്തു. ഇതിനായി ഒരു കാരാറില്‍ ഏർപ്പെടാന്‍ തയ്യാറാണെന്നും അവർ തയ്യാറാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
മായും കഥ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ നിരവധി പേര്‍ വാടക മകളാകാന്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തി. അതേസമയം മറ്റ് ചിലർ അതിന്‍റെ പ്രായോഗികതയെ കുറിച്ച് സംശയം പ്രകടിപ്പിച്ചു. ചിലര്‍ വാഗ്ദാനം ചെയ്ത തുക വളരെ കുറവാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം മൂത്ത മകൾക്ക് അമ്മയെ പരിചരിക്കാന്‍ ബാധ്യതയുണ്ടെന്നും എന്നാല്‍, അമ്മയെ സഹിക്കാന്‍ കഴിയാത്തത് കൊണ്ടാകും ഉപേക്ഷിച്ചതാകാമെന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം മായുടെ കഥ, ചൈനയില്‍ പ്രായമായവര്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്‍റെ തീവ്രതയെയാണ് സൂചിപ്പിക്കുന്നതെന്ന് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടി. 2021-ൽ സിവിൽ അഫയേഴ്‌സ് മന്ത്രാലയം നടത്തിയ ഒരു സർവേയിൽ, 60 വയസ്സും അതിൽ കൂടുതലുമുള്ള ചൈനക്കാരിൽ ഏകദേശം 60% പേരും സ്വന്തമായി ജീവിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം സാഹചര്യമാണ് വാടക മക്കളെ തേടുന്നതിലേക്ക് നയിക്കുന്നതെന്നും ഇന്ന് ഇതൊരു ജോലിയായി മാറിയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.