'ശവപ്പെട്ടിയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ' ബെല്ലയ്ക്ക് ഏഴ് ദിവസത്തിന് ശേഷം ഐസിയുവില്‍ 'മരണം' !

Published : Jun 19, 2023, 12:21 PM ISTUpdated : Jun 19, 2023, 12:23 PM IST
'ശവപ്പെട്ടിയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ' ബെല്ലയ്ക്ക് ഏഴ് ദിവസത്തിന് ശേഷം ഐസിയുവില്‍ 'മരണം' !

Synopsis

ബെല്ലയുടെ 'മൃതദേഹം' അടക്കുന്നതിനായി ബബഹോയോ സെമിത്തേരിയിലെത്തിച്ചു. ബെല്ലയെ ശവപ്പെട്ടിയിലാക്കി ഇതിനകം ഏതാണ്ട് അഞ്ച് മണിക്കൂര്‍ കഴിഞ്ഞിരുന്നു. ഈ സമയം ശവപ്പെട്ടിയില്‍ നിന്നും പുറം പാളിയില്‍ തട്ടുന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി കൂടെയുണ്ടായിരുന്നവര്‍ക്ക് സംശയം തോന്നി. 


ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്കഡോറില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ അസാധാരണമായ ഒരു വാര്‍ത്ത പുറത്ത് വന്നിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും എന്നാല്‍ ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതുകയും ചെയ്ത റിട്ടയേര്‍ഡ് നേഴ്സ് ബെല്ല മൊണ്ടോയ എന്ന എഴുപത്തിയാറുകാരി, മണിക്കൂറുകള്‍ക്കുള്ളില്‍ ജീവനോടെ തിരിച്ചെത്തി എന്നതായിരുന്നു ആ വര്‍ത്ത. വാര്‍ത്ത ഏറെ കോളിളക്കം സൃഷ്ടിക്കുകയും അന്താരാഷ്ട്രാ ശ്രദ്ധ നേടുകയും ചെയ്തു. ഒടുവില്‍, മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ച് വന്ന ബെല്ല, ഒരാഴ്ച  ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റില്‍ കിടന്നെങ്കിലും 'യഥാര്‍ത്ഥത്തില്‍ മരിച്ച'തായി സര്‍ക്കാര്‍ ഔദ്ധ്യോഗികമായി അറിയിച്ചു. 

ബെല്ല മൊണ്ടോയ എന്ന എഴുപത്തിയാറുകാരിക്ക് കഴിഞ്ഞ ജൂണ്‍ 9 -ാം തിയതിയാണ് പക്ഷാഘാതമുണ്ടാകുന്നത്. ഇതേ തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു.  ആശുപത്രിയില്‍ വച്ച് ബെല്ലയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അവരുടെ ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധയിലും ബെല്ല ശ്വാസോച്ഛ്വാസം ചെയ്യുന്നതായി കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ബെല്ല മൊണ്ടോയ (76) മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി.

ബെല്ലയെ ആചാരാനുഷ്ഠാനങ്ങളോടെ അടക്കം ചെയ്യുന്നതിനായി മകന്‍, ഗില്‍ബെര്‍ട്ടോ ബാര്‍ബെറെ മൊണ്ടോയ ശവപ്പെട്ടി വാങ്ങി, അമ്മയെ അതില്‍ കിടത്തി പെട്ടിയുടെ വാതില്‍ അടച്ചു. തുടര്‍ന്ന് ബെല്ലയുടെ 'മൃതദേഹം' അടക്കുന്നതിനായി ബബഹോയോ സെമിത്തേരിയിലെത്തിച്ചു. ബെല്ലയെ ശവപ്പെട്ടിയിലാക്കി ഇതിനകം ഏതാണ്ട് അഞ്ച് മണിക്കൂര്‍ കഴിഞ്ഞിരുന്നു. ഈ സമയം ശവപ്പെട്ടിയില്‍ നിന്നും പുറം പാളിയില്‍ തട്ടുന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി കൂടെയുണ്ടായിരുന്നവര്‍ക്ക് സംശയം തോന്നി. പിന്നാലെ ശവപ്പെട്ടിക്കുള്ളില്‍ നിന്നും പലകയ്ക്ക് തട്ടുന്ന ശബ്ദം അവര്‍ വ്യക്തമായും കേട്ടു. 

 

കനേഡിയൻ യുവതിക്ക് കടൽത്തീരത്ത് നിന്ന് ലഭിച്ചത് 30 വർഷങ്ങൾക്ക് മുമ്പ്, എഴുതി കുപ്പിയിലാക്കി കടലിലെറിഞ്ഞ സന്ദേശം

മൃഗശാല സന്ദര്‍ശിക്കാനെത്തിയ ആളുമായി കങ്കാരുവിന്‍റെ ഗുസ്തി, കഴുത്തിന് പിടിച്ച് തള്ളി സഞ്ചാരി; വൈറല്‍ വീഡിയോ

ശവപ്പെട്ടിയുടെ പാളികള്‍ പൊളിച്ച് നീക്കിയ ബെല്ലയുടെ ബന്ധുക്കളെ സ്തബ്ദരാക്കി, ശവപ്പെട്ടിക്കുള്ളില്‍ നിന്നും ബെല്ല കൈകാലിളക്കി. ബെല്ലയുടെ മരണത്തില്‍ ദുഖിച്ചിരുന്ന ബന്ധുക്കള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. അതിനും മുമ്പ് തന്നെ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. മരണം സ്ഥിരീകരിച്ച ഡോക്ടര്‍മാരോട് വിശദീകരണം തേടി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ആരോഗ്യ വകുപ്പ് പത്രക്കുറിപ്പിറക്കി. ബെല്ലയെ കൂടുതല്‍ പരിശോധനയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. 

കഴിഞ്ഞ ഒരാഴ്ച ഇന്‍റന്‍സീവ് കെയറില്‍ പൂര്‍ണ്ണ സമയ നിരീക്ഷണത്തിലായിരുന്നു അവര്‍. ഒടുവില്‍ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം ബെല്ല മൊണ്ടോയ എന്ന 77 -കാരി മരിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. മരിക്കുമ്പോള്‍ ബെല്ല ആശുപത്രിയിലെ ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റിലായിരുന്നു. അമ്മയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അധികാരികളില്‍ നിന്ന് ഒരു വിശദീകരണവും ഇതുവരെ ലഭിച്ചില്ലെന്ന് പിന്നീട്  മകന്‍ ഗില്‍ബെര്‍ട്ടോ പറഞ്ഞു. അമ്മ ജീവിതത്തിലേക്ക് തിരിച്ചു നടന്ന അതേ, സെമിത്തേരിയില്‍ വച്ച് ഒരു പൊതു ചടങ്ങായി അമ്മയുടെ സംസ്കാരം നടത്തുമെന്ന് ഗില്‍ബെര്‍ട്ടോ പറഞ്ഞതായി എപി റിപ്പോര്‍ട്ട് ചെയ്തു. 

ആരാണ് കാടിന്‍റെ അധിപന്‍; ആനയോ കടുവയോ? ഉത്തരം നല്‍കുന്ന വീഡിയോ വൈറല്‍
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ