18 മണിക്കൂർ ജോലി ചെയ്ത ഡെലിവറി ഏജന്‍റ് കുഴഞ്ഞു വീണ് മരിച്ചു; തൊഴിൽ നിയമങ്ങളെവിടെയെന്ന് ചൈനീസ് സോഷ്യൽ മീഡിയ

Published : Sep 18, 2024, 11:31 AM IST
18 മണിക്കൂർ ജോലി ചെയ്ത ഡെലിവറി ഏജന്‍റ് കുഴഞ്ഞു വീണ് മരിച്ചു; തൊഴിൽ നിയമങ്ങളെവിടെയെന്ന്  ചൈനീസ് സോഷ്യൽ മീഡിയ

Synopsis

ഫുഡ് ഡെലിവറി തൊഴിലാളിയായ യുവാൻ, 18 മണിക്കൂറോളം തുടർച്ചയായി ജോലി ചെയ്തതിന് ശേഷം തളർന്ന് തന്‍റെ ഇലക്ട്രിക് സ്കൂട്ടറിൽ വിശ്രമിക്കുന്നതിനിടയിലാണ് കുഴഞ്ഞു വീഴുകയായിരുന്നു. 


ചൈനയിൽ 18 മണിക്കൂർ വിശ്രമമില്ലാതെ തുടർച്ചയായി ജോലി ചെയ്ത ഡെലിവറി ഏജന്‍റ് കുഴഞ്ഞു വീണ് മരിച്ചു. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗവിൽ 55 കാരനായ യുവാൻ എന്ന ഡ്രൈവറാണ് ദാരുണമായി മരണപ്പെട്ടത്. സെപ്റ്റംബർ 6 നാണ് ഇദ്ദേഹം കുഴഞ്ഞ് വീണ് മരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചായായി. തൊഴിലാളികള്‍ക്ക് രാജ്യത്ത് ഒരു സുരക്ഷയും ഇല്ലാത്ത അവസ്ഥയായെന്ന് ചിലര്‍ പറയാതെ പറഞ്ഞു. മറ്റ് ചിലര്‍ തൊഴിലുടമകള്‍ തങ്ങളുടെ തൊഴിലാളികളോട് കുറച്ച് കൂടി മനുഷ്യത്വപരമായി പെരുമാറണമെന്ന് എഴുതി. 

ഫുഡ് ഡെലിവറി തൊഴിലാളിയായ യുവാൻ, 18 മണിക്കൂറോളം തുടർച്ചയായി ജോലി ചെയ്തതിന് ശേഷം തളർന്ന് തന്‍റെ ഇലക്ട്രിക് സ്കൂട്ടറിൽ വിശ്രമിക്കുന്നതിനിടയിലാണ് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ മരണം സംഭവിച്ചു. സെപ്തംബർ 5 ന് രാത്രി 9 മണി മുതൽ തുടർച്ചയായി 18 മണിക്കൂറാണ് അദ്ദേഹം ജോലി ചെയ്തത്. തനിക്ക് പകരം മറ്റൊരു ഡ്രൈവർ ജോലിക്ക് കയറുന്നത് വരെ അദ്ദേഹം തന്‍റെ ജോലി തുടർന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വിശ്രമമില്ലാതെ പണിയെടുക്കുന്നത് യാങിന്‍റെ പതിവായിരുന്നെന്നും അതുകൊണ്ടുതന്നെ 'ഓർഡർ കിംഗ്' എന്ന പേരിലായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നതെന്നും സഹപ്രവർത്തകർ പറയുന്നു. 

മൂന്ന് വർഷത്തെ കാത്തിരിപ്പ്, ഗർഭധാരണം, പക്ഷേ അയൽവാസിയുടെ നായ ആക്രമിച്ചതോടെ അലസി; ഒടുവിൽ 10 ലക്ഷം നഷ്ടപരിഹാരം

വിശ്രമമില്ലാതെ ജോലി ചെയ്ത് തന്‍റെ കുടുംബത്തെ പോറ്റിയിരുന്ന അദ്ദേഹം ഒരു ദിവസം 500 മുതൽ 700 യുവാൻ വരെ (5,000 മുതല്‍ 8,000 രൂപ വരെ) സമ്പാദിക്കുമായിരുന്നുവെന്നും സഹപ്രവർത്തകർ കൂട്ടിച്ചേർത്തു. എന്നാൽ, വിശ്രമമില്ലാത്ത ജോലി അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ്റിപ്പോർട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ മരണം ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.  ഇത്തരം ദുരന്തങ്ങൾ ഇനിയെങ്കിലും സംഭവിക്കാതിരിക്കാൻ തൊഴിലുടമകളുടെ ഭാഗത്ത് നിന്നും ഇടപെടൽ വേണം. തൊഴിലാളികള്‍ക്ക് ആവശ്യത്തിന് വിശ്രമം അനുവദിച്ച് കൊണ്ടുള്ള തൊഴിൽ സമയ ക്രമീകരണങ്ങൾ നടത്തണം എന്നീ നിര്‍ദ്ദേശങ്ങള്‍ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ ഉയരുകയാണ്. അതേസമയം കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ചൈന ഭരിക്കുന്നത് ഒരു തൊഴിലാളി പാര്‍ട്ടിയാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. 

ഒരു 90 കിട്ടിയിരുന്നെങ്കിൽ; പൂസായപ്പോൾ മൂർഖനെ അങ്ങ് താലോലിച്ചു; പിന്നാലെ യുവാവ് ആശുപത്രിയിൽ, വീഡിയോ വൈറൽ

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്