മുഖത്ത് തൊടരുതെന്ന് പറഞ്ഞത് കേട്ടില്ല, രോ​ഗിയെ അറഞ്ചംപുറഞ്ചം തല്ലി ഡോക്ടർ, സംഭവം ചൈനയിൽ

Published : Jan 01, 2024, 02:52 PM IST
മുഖത്ത് തൊടരുതെന്ന് പറഞ്ഞത് കേട്ടില്ല, രോ​ഗിയെ അറഞ്ചംപുറഞ്ചം തല്ലി ഡോക്ടർ, സംഭവം ചൈനയിൽ

Synopsis

താൻ രോഗിക്ക് ഏതെങ്കിലും തരത്തിൽ ദോഷം വരുത്താൻ അല്ല  ആ രീതിയിൽ പ്രവർത്തിച്ചത് എന്നാണ് ഡോക്ടറുടെ മറുപടി. രോഗി തുടർച്ചയായി മുഖത്ത് സ്പർശിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായാണ് ഇങ്ങനെ ചെയ്തതെന്നും ഡോക്ടർ  വിശദീകരിച്ചു.

ശസ്ത്രക്രിയ നടത്തുന്നതിനിടയിൽ 82 -കാരിയായ രോഗിയെ മർദ്ദിച്ച ഡോക്ടർക്ക് സസ്പെൻഷൻ. ചൈനയിലെ  തെക്കുപടിഞ്ഞാറൻ ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിലെ ഒരു നേത്രരോഗ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായ ഫെങ്ങിനാണ് അന്വേഷണ വിധേയമായി സസ്പെൻഷൻ നൽകിയിരിക്കുന്നത്.

2019 -ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആശുപത്രിയിൽ തിമിര രോഗത്തിന് ചികിത്സ തേടിയെത്തിയ 82 കാരിയായ ക്വീൻ എന്ന സ്ത്രീക്കാണ് ശസ്ത്രക്രിയയ്ക്കിടെ ഡോക്ടറുടെ മർദ്ദനം ഏറ്റത്. ശസ്ത്രക്രിയയ്ക്ക് ഇടയിൽ പലതവണ ഇവർ മുഖത്ത് സ്പർശിച്ചതാണ് ഡോക്ടറിനെ പ്രകോപിതനാക്കിയത് എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. മുഖത്ത് സ്പർശിക്കരുത് എന്ന ഡോക്ടർ പറഞ്ഞിട്ടും രോഗി അത് അനുസരിച്ചില്ല എന്നും ആശുപത്രിവൃത്തങ്ങൾ പറയുന്നു. തുടർന്നാണ് ഡോക്ടർ രോഗിയുടെ തലയിൽ അടിച്ചത്. 

എന്നാൽ താൻ രോഗിക്ക് ഏതെങ്കിലും തരത്തിൽ ദോഷം വരുത്താൻ അല്ല  ആ രീതിയിൽ പ്രവർത്തിച്ചത് എന്നാണ് ഡോക്ടറുടെ മറുപടി. രോഗി തുടർച്ചയായി മുഖത്ത് സ്പർശിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായാണ് ഇങ്ങനെ ചെയ്തതെന്നും ഡോക്ടർ  വിശദീകരിച്ചതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ ഡോക്ടറും അദ്ദേഹത്തിൻറെ രണ്ട് സഹായികളും രോഗിയുടെ തലയിൽ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പരാതി നൽകിയെങ്കിലും ആശുപത്രി അധികൃതർ തനിക്ക് നഷ്ടപരിഹാരമായി 500 യുവാൻ നൽകി ഒഴിവാക്കാനാണ് ശ്രമം നടത്തിയത് എന്ന് ക്യൂനിന്റെ മകൻ സൂ ആരോപിച്ചു.

നാലു വർഷങ്ങൾക്കുശേഷം ഇത് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായതോടെ ഡോക്ടർക്കെതിരെ വലിയ രോഷമാണ് ആളുകളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പ്രാദേശിക ആരോഗ്യ അതോറിറ്റിയുടെ ഇപ്പോഴത്തെ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ