
ഇന്ത്യയുടെ ഐടി തലസ്ഥാനമെന്ന് വിളിക്കപ്പെടുന്ന ബെംഗളൂരു, പലപ്പോഴും ജീവിതത്തിന്‍റെ വിവിധ മേഖലകളിൽ ഉയർന്ന നിലവാരം പുലർത്തുന്നതിന് പ്രശസ്തി നേടിയിട്ടുണ്ട്. എന്നാല്‍ ബെംഗളൂരു നഗരത്തിൽ വാടകയ്ക്ക് വീടുകൾ ലഭിക്കുക എന്നത് എത്രമാത്രം ദുഷ്കരമായ കാര്യമാണെന്ന് തെളിയിക്കുന്ന നിരവധി സമീപകാല സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വീട് തരണമെങ്കിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് വേണമെന്നത് പോലെയുള്ള വിചിത്രമായ മാനദണ്ഡങ്ങൾ പോലും ഇവിടെ വീട്ടുടമസ്ഥർ മുന്നോട്ടുവയ്ക്കാറുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാൽ ഇപ്പോൾ ഇതാ ഏറെ അവിശ്വസനീയമായ മറ്റൊരു കാര്യം കൂടി ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുകയാണ്.
ഒരു ഫ്ലാറ്റ് ലിസ്റ്റിംഗ് സൈറ്റിലെ ഫ്ലാറ്റിന്‍റെ വാടകയാണ് ഏവരെയും അമ്പരപ്പിച്ചത്. 2.5 ലക്ഷം രൂപയാണ് ഫ്ലാറ്റിന്‍റെ പ്രതിമാസ വാടകയായി ഈ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ഉൾപ്പെടെ വ്യാപക ചർച്ചയ്ക്ക് വഴി തുറന്നതോടെ സ്വന്തം വൃക്ക വിറ്റാല്‍ പോലും ബെംഗളൂരുവില്‍ വാടകയ്ക്ക് വീടെടുക്കാൻ സാധിക്കില്ലല്ലോ എന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.
ഇറ്റലിയുടെ തീരത്ത് 2,000 വർഷം പഴക്കമുള്ള റോമൻ കപ്പൽ ഛേദത്തിന്‍റെ അവശിഷ്ടം കണ്ടെത്തി
വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണത്തില്‍ വണ്ട്; പ്രതികരിച്ച് ഇന്ത്യന്‍ റെയില്‍വേ
ട്വിറ്റർ ഉപയോക്താവായ തേജസ്വി ശ്രീവാസ്തവയാണ് നോ ബ്രോക്കർ ആപ്പിൽ നിന്നുള്ള ഈ അവിശ്വസനീയമായ ലിസ്റ്റിംഗിന്‍റെ സ്ക്രീൻഷോട്ട് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. എച്ച്എസ്ആർ ലേഔട്ട് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഈ 4-ബിഎച്ച്കെ ഫ്ലാറ്റ് 5,195 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്, കൂടാതെ ഇതിന്‍റെ പ്രതിമാസ വാടകയാകട്ടെ 2,50,000 രൂപയും. തീർന്നില്ല ഫ്ലാറ്റ് കിട്ടണമെങ്കിൽ അഡ്വാൻസായി നൽകേണ്ടത് 25 ലക്ഷം രൂപ. സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക അടയ്‌ക്കുന്നതിനായി ലോണിന് അപേക്ഷിക്കാനുള്ള ഓപ്ഷൻ പോലും ആപ്പ് കാണിക്കുന്ന തരത്തിലേക്ക് സ്ഥിതിഗതികൾ മാറിയിരിക്കുന്നു എന്നതാണ് സത്യം. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ചർച്ചകൾക്ക് ഇത് വഴിതുറന്നതോടെ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് രസകരമായി അഭിപ്രായപ്പെട്ടത്, 'വൃക്ക വില്‍ക്കാനുള്ള ഓപ്ഷൻ കൂടി ആപ്പിൽ ഉൾപ്പെടുത്താ'മായിരുന്നു എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക