Dhadich : ഇത് വാടക ഭാര്യമാരുടെ ഗ്രാമം; ചെറുപ്പക്കാരികളെ ഒരു വര്‍ഷംവരെ വാടകക്കെടുക്കാന്‍ ആള്‍ത്തിരക്ക്!

Web Desk   | Asianet News
Published : Jan 01, 2022, 06:53 PM IST
Dhadich : ഇത് വാടക ഭാര്യമാരുടെ ഗ്രാമം; ചെറുപ്പക്കാരികളെ  ഒരു വര്‍ഷംവരെ വാടകക്കെടുക്കാന്‍ ആള്‍ത്തിരക്ക്!

Synopsis

മാര്‍ക്കറ്റില്‍ അവിവാഹിതരായ പെണ്‍കുട്ടികളാണ് കൂടുതലും. പെണ്‍കുട്ടികളുടെ വില 15,000 മുതല്‍ 4 ലക്ഷം രൂപ വരെയാണെന്ന് പറയപ്പെടുന്നു. ചെറുപ്പക്കാരായ കന്യകമാരാണെങ്കില്‍, വില കൂടും. Representational Image

13-നും 20-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ഭാര്യമാരായി വില്‍ക്കുന്ന ഒരു വിപണി ബള്‍ഗേറിയയിയുണ്ട്. അതിനെ ഓര്‍മ്മപ്പെടുത്തുന്നതാണ് മധ്യപ്രദേശിലുള്ള 'ധദീച്' എന്ന സമ്പ്രദായം. വിവാഹം കഴിഞ്ഞതോ കഴിയാത്തവരോ ആയ സ്ത്രീകളെ പണം വാങ്ങി അപരിചിതരായ പുരുഷന്‍മാര്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നതാണ് ഞെട്ടിക്കുന്ന ഈ ദുരാചാരം. കേസു നല്‍കാന്‍ ആരും തയ്യാറാവാത്തതു കൊണ്ടും കേസ് എടുക്കാന്‍ സര്‍ക്കാറുകള്‍ താല്‍പ്പര്യം കാണിക്കാത്തതും മൂലം, ഇപ്പോഴും ഈ ആചാരം തുടര്‍ന്നു വരുന്നതയാണ് റിപ്പോര്‍ട്ടുകള്‍. 
 
മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് അത്യന്തം സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ ഈ ദുരാചാരം നിലനില്‍ക്കുന്നത്. സ്ത്രീകളെ ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ വാടകയ്ക്ക് നല്‍കുന്നതാണ് ഈ ആചാരം. 

സമ്പന്നരായ പുരുഷന്മാര്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കാതെ വരുമ്പോഴോ, ഒരു പങ്കാളിയെ കണ്ടെത്താന്‍ കഴിയാത്ത വരുമ്പോഴോ ഒക്കെയാണ് ഇവിടെ വന്ന് കുറഞ്ഞ വിലയ്ക്ക് ഒരു സ്ത്രീയെ പ്രതിമാസം അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ ഭാര്യയായി വാടകയ്ക്ക് എടുക്കുന്നത്. ഈ വിവാഹങ്ങള്‍ക്ക് വരണമാല്യവും, താലിയും ഒന്നും വേണ്ട, വെറും 10 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഒപ്പിട്ടാല്‍ മതി, ഇടപാട് പൂര്‍ത്തിയായി. 

ഇങ്ങനെ ആളുകള്‍ക്ക് മറ്റുള്ളവരുടെ ഭാര്യയെയോ, മരുമകളെയോ, മകളെയോ വരെ പണം നല്‍കി വാടകയ്ക്ക് എടുക്കാം. എല്ലാ വര്‍ഷവും, വാടകയ്ക്ക് നല്‍കുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഒരു മാര്‍ക്കറ്റ് ഇവിടെ ഒരുങ്ങുന്നു. ദൂരദിക്കുകളില്‍ നിന്നും പോലും ആളുകള്‍ ഭാര്യയെ വാടകയ്ക്ക് എടുക്കാന്‍ ഇവിടെ എത്തുന്നു. കരാര്‍ ഉറപ്പിച്ചതിന് ശേഷം, 10 മുതല്‍ 100 രൂപ വരെയുള്ള സ്റ്റാമ്പ് പേപ്പറില്‍ വാങ്ങുന്നയാളും സ്ത്രീയും തമ്മില്‍ കരാര്‍ ഉണ്ടാക്കുന്നു.

ഈ കരാര്‍ അവസാനിച്ചുകഴിഞ്ഞാല്‍, അത് പുതുക്കാനും വേണ്ടെന്ന് വയ്ക്കാനും പുരുഷന് അധികാരമുണ്ട്.  സാധാരണയായി ഒരു മണിക്കൂര്‍, മുതല്‍ പരമാവധി ഒരു വര്‍ഷം വരെയായിരിക്കും കരാര്‍. കരാര്‍ അവസാനിച്ചാല്‍, സ്ത്രീകളുടെ ഈ താല്‍ക്കാലിക ഭര്‍ത്താക്കന്മാര്‍ക്ക് മറ്റ് പുരുഷന്മാരുമായി വ്യത്യസ്തമായ കരാര്‍ ഉണ്ടാക്കാനും അവരെ പുതിയ ഉടമയ്ക്ക് കൈമാറാനും കഴിയും. ചില പുരുഷന്‍മാര്‍ തങ്ങളുടെ ഭാര്യമാരെ വരെ വില്‍ക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്ത സംഭവങ്ങളുമുണ്ട്. ഭര്‍ത്താക്കന്മാര്‍ക്ക് പണം സമ്പാദിക്കാനുള്ള ഒരു മാര്‍ഗമായും  ഇത് മാറുന്നു. സ്ത്രീക്കും വേണമെങ്കില്‍, കരാര്‍ ഇടയില്‍ വച്ച് ലംഘിക്കാം. സ്ത്രീ ഇത് ചെയ്താല്‍ സ്റ്റാമ്പ് പേപ്പറില്‍ സത്യവാങ്മൂലം നല്‍കണം. ഇതിനുശേഷം, അവള്‍ നിശ്ചയിച്ച തുക ഭര്‍ത്താവിന് തിരികെ നല്‍കണം.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വിപണിയിലെ നിയമങ്ങള്‍ കര്‍ശനവും അപമാനകരവുമാണ്. പെണ്‍കുട്ടികളുടെ നടത്തവും സൗന്ദര്യം കണ്ടാണ് വാങ്ങുന്നവര്‍ വില നിശ്ചയിക്കുന്നത്. മാര്‍ക്കറ്റില്‍ അവിവാഹിതരായ പെണ്‍കുട്ടികളാണ് കൂടുതലും. പെണ്‍കുട്ടികളുടെ വില 15,000 മുതല്‍ 4 ലക്ഷം രൂപ വരെയാണെന്ന് പറയപ്പെടുന്നു. ചെറുപ്പക്കാരായ കന്യകമാരാണെങ്കില്‍, വില കൂടും. നിര്‍ധനരായ മാതാപിതാക്കള്‍ വരെ സ്വന്തം പെണ്‍മക്കളെ ഇതിലേയ്ക്ക് തള്ളിവിടുന്നതായും പറയപ്പെടുന്നു. 

ഈ ദുരാചാരത്തിന് പിന്നില്‍ കുറഞ്ഞ ലിംഗാനുപാതം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയാണ്. മധ്യപ്രദേശില്‍ മാത്രമല്ല, ഗുജറാത്തിലെ ചില പ്രദേശങ്ങളിലും ഇത്തരം കേസുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നാണ് നവഭാരത് പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ