ഭാര്യ മാതാപിതാക്കളിൽ നിന്നും അകറ്റിയാൽ ഭർത്താവിന് വിവാഹമോചനം അനുവദിക്കാമെന്ന് കൽക്കത്താ കോടതി

Published : Apr 11, 2023, 11:09 AM IST
ഭാര്യ മാതാപിതാക്കളിൽ നിന്നും അകറ്റിയാൽ ഭർത്താവിന് വിവാഹമോചനം അനുവദിക്കാമെന്ന് കൽക്കത്താ കോടതി

Synopsis

മാതാപിതാക്കളെ പരിപാലിക്കാനുള്ള മകന്റെ കടമ എന്ന സങ്കൽപ്പത്തെ ഭാരതീയ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതാണ്. ഭർത്താവിനെ മാതാപിതാക്കളിൽ നിന്നും അകറ്റാൻ ഭാര്യ ശ്രമിക്കുകയാണ് എങ്കിൽ അതിന് കൃത്യമായ എന്തെങ്കിലും കാരണം വേണം.

ഭർത്താവിനെ മാതാപിതാക്കളിൽ നിന്നും വേർപിരിയാൻ ഭാര്യ നിർബന്ധിച്ചാൽ അത് വിവാഹമോചനം അനുവദിക്കാനുള്ള കാരണമാകാം എന്ന് കോടതി. കൽക്കത്താ ഹൈകോർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമാനുസൃതമായ കാരണങ്ങളില്ലാതെ മാതാപിതാക്കളിൽ നിന്ന് വിട്ടുനിൽക്കാൻ ഭർത്താവ് നിർബന്ധിതനായാൽ അത് അയാളെ മാനസികമായി പീഡിപ്പിക്കുന്ന ക്രൂരതയായി കണക്കാക്കി അതിന്റെ അടിസ്ഥാനത്തിൽ ഭർത്താവിന് അപ്പീൽ ഫയൽ ചെയ്യാം എന്നാണ് കോടതി പറഞ്ഞത്. 

ഈ കാരണത്തിന്റെ പേരിൽ കുടുംബകോടതി വിവാഹമോചനം അനുവദിച്ചത് ചോദ്യം ചെയ്ത് ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭർത്താവിനെ മാതാപിതാക്കളിൽ നിന്നും വേർപിരിച്ചതിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനം അനുവദിച്ച കുടുംബകോടതി വിധിയെ ഹൈക്കോടതി ശരി വയ്ക്കുകയും ചെയ്തു. കുടുംബകോടതിയുടെ തീരുമാനം ശരി തന്നെ ആയിരുന്നു എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഇന്ത്യൻ സംസ്കാരവും ധാർമ്മികതയും അനുസരിച്ച് മകൻ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് ശരിയാണ് എന്നും കോടതി പറഞ്ഞു. 

മാർച്ച് 31 -നാണ്, ജസ്റ്റിസുമാരായ സൗമൻ സെൻ, ഉദയ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, ഒരു മകൻ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് ഇന്ത്യൻ സംസ്കാരവും ധാർമ്മികതയും അനുസരിച്ച് തികച്ചും സാധാരണമാണ് എന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളിയത്.

മാതാപിതാക്കളെ പരിപാലിക്കാനുള്ള മകന്റെ കടമ എന്ന സങ്കൽപ്പത്തെ ഭാരതീയ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതാണ്. ഭർത്താവിനെ മാതാപിതാക്കളിൽ നിന്നും അകറ്റാൻ ഭാര്യ ശ്രമിക്കുകയാണ് എങ്കിൽ അതിന് കൃത്യമായ എന്തെങ്കിലും കാരണം വേണം. ഇവിടെ ഭർത്താവ് കുടുംബത്തിൽ നിന്ന് വേർപിരിയണമെന്നാണ് ഭാര്യ ആഗ്രഹിച്ചത്. ഭാര്യയ്ക്ക് വേണ്ടി മകൻ മാതാപിതാക്കളിൽ നിന്ന് വേർപിരിയുന്നത് ഇന്ത്യയിൽ സാധാരണ രീതിയല്ല എന്നും കോടതി നിരീക്ഷിച്ചു. 

ഇവിടെ ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്നും മാറി കഴിയണം എന്ന് ഭാര്യ ആ​ഗ്രഹിക്കുന്നത് എന്തെങ്കിലും പ്രത്യേകമായ കാരണങ്ങളുടെ പുറത്തല്ല. അതിനാൽ തന്നെ അത് അം​ഗീകരിക്കാനാവില്ല. അത് മാനസികമായ ക്രൂരതയാണ്. സാധാരണയായി ഏത് ഭർത്താവും ഭാര്യയുടെ ഇത്തരം പ്രവൃത്തികൾ ക്ഷമിക്കില്ല. ഒരു മകനും വീട്ടുകാരിൽ നിന്നും മാതാപിതാക്കളിൽ നിന്നും അകന്ന് കഴിയാൻ ആ​ഗ്രഹിക്കില്ല എന്നും കോടതി പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ