ഡോക്ടർമാര്‍ വിധിച്ചത് ഒരു വര്‍ഷത്തെ ആയുസ്, മൂന്നാം ദിവസം യുവാവ് വിവാഹിതനായി, അതും ദീർഘകാല പ്രണയിനിയെ

Published : Sep 02, 2025, 02:37 PM IST
Max Vardy AND Georgie English

Synopsis

ആദ്യം കാലില്‍ തുടങ്ങിയ തരിപ്പ് പതുക്കെ കാഴ്ച വരെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലെത്തി. അപ്പോഴാണ് രോഗത്തിന്‍റെ കാഠിന്യത്തെ കുറിച്ച് ഡോക്ടർമാര്‍ക്കും തിരിച്ചറിവ് ഉണ്ടായത്. 

 

ലചോറിനിടെ വളരുന്ന ടൂമർ മൂലം അധിക കാലം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടർമാര്‍ വിധിയെഴുതിയതിന് പിന്നാലെ യുവാവ് തന്‍റെ ഏറെക്കാലമായുള്ള ആഗ്രഹം സാധിച്ചു. അതെ അദ്ദേഹം വിവാഹിതനായി. യുകെയിലെ സറേയിൽ നിന്നുള്ള 25 -കാരനായ മാക്സ് വാർഡി എന്ന യുവാവാണ് ഡോക്ടര്‍മാർ തന്‍റെ വിധിയെഴുതിയതിന് പിന്നാലെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. മാക്സ് വിവാഹം ചെയ്തതാകട്ടെ തന്‍റെ ദീര്‍ഘകാല പ്രണയിനിയായ ജോർജി ഇംഗീഷിനെയും.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മാക്സിന് തന്‍റെ കാലിൽ ഒരു മരവിപ്പ് അനുഭവപ്പെട്ട് തുടങ്ങിയത്. ആദ്യം ഡോക്ടര്‍മാരും അത് കാര്യമാക്കിയില്ല. അവര്‍ മരവിപ്പിനുള്ള ചികിത്സയാണ് ആരംഭിച്ചതും. എന്നാല്‍ മെയ് ആയപ്പോഴേക്കും മാക്സിന് ഇടയ്ക്കിടെ തലവേദന അനുഭവപ്പെടാൻ തുടങ്ങി. ഇത് ജോലി സംബന്ധമായ സമ്മർദ്ദം മൂലമാണെന്ന് മാസ്ക് കരുതി. എന്നാല്‍ ആഴ്ചകളും മാസങ്ങളും കഴിയുന്നതോടെ ശരീരത്തിലെ ഓരോ അവയവങ്ങളായി പണി മുടക്കുന്നത് മാക്സ് സ്വയം തിരിച്ചറിഞ്ഞു.

പിന്നീട് ഒരു ദിവസം ജിമ്മില്‍ വച്ച് തന്‍റെ കാഴ്ച മങ്ങുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നാലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് സിടി സ്കാന്‍ നിര്‍ദ്ദേശിച്ചു. സിടി സ്കാനില്‍ മാക്സിന്‍റെ തലച്ചോറിന്‍റെ ഇടത് വശത്ത് ഒരു ട്യൂമര്‍ കണ്ടെത്തി. പിന്നാലെ നടത്തിയ ബയോപ്സിയിൽ ഏറ്റവും മോശം അവസ്ഥയായ ഗ്രേഡ് 4 ഗ്ലിയോബ്ലാസ്റ്റോമയാണെന്ന് മാക്സിനെന്ന് ഡോക്ടർമാര്‍ സ്ഥിരീകരിച്ചു. മസ്തിഷ്ക കാൻസറിന്‍റെ ഏറ്റവും മോശമായ അവസ്ഥയിലായിരുന്നു ആ സമയം മാക്സ് . ഇതോടെയാണ് മാക്സിന് മാസങ്ങളുടെ ആയുസ് മാത്രമാണ് ബാക്കിയുള്ളതെന്ന് ഡോക്ടർമാര്‍ വിധിച്ചത്. 12 മുതൽ 18 മാസം വരെ എന്നായിരുന്നു ഡോക്ടര്‍മാര്‍ അദ്ദേഹത്തെ അറിയിച്ചതെന്ന് ബ്രെയിന്‍ ട്യൂമര്‍ റിസര്‍ച്ച് എഴുതുന്നു.

പിന്നാലെ മാസ്കിന്‍റെ തലവേദന കൂടുകയും ആരോഗ്യാവസ്ഥ വഷളാവുകയും ചെയ്തു. മരണം മുന്നില്‍ കണ്ട മാക്സ്, തന്‍റെ 25 -കാരിയായ കാമുകി ജോർജി ഇംഗ്ലീഷിനോട് വിവാഹാഭ്യാര്‍ത്ഥന നടത്തി. തന്‍റെ കാമുകന്‍റെ മരണം ആസന്നമാണെന്ന് അറിഞ്ഞിട്ടും ജോർജി വിവാഹത്തിന് പൂര്‍ണ്ണസമ്മതം മൂളി. ആ വിവാഹാഭ്യര്‍ത്ഥനയുടെ മൂന്നാം ദിവസം ഇരുവരും തമ്മിലുള്ള വിവാഹം നടന്നു. കഴിഞ്ഞ ഓഗസ്റ്റ് 20 -ാം തിയതി മാക്സും ജോർജിയും തങ്ങളുടെ കുടുംബാഗംങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹിതരായി. "ഇപ്പോൾ ഇല്ലെങ്കിൽ പിന്നീട് ഒരിക്കലും ഉണ്ടാകില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. മാക്‌സിന്‍റെ അവസ്ഥ ഓരോ ദിവസവും വഷളായിക്കൊണ്ടിരുന്നു, പക്ഷേ, ഈ നിമിഷങ്ങൾ അവിസ്മരണീയമാക്കാൻ ഞങ്ങൾ ആഗ്രഹിച്ചു," ജോർജി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?