രാത്രി മൂന്ന് മണിക്ക് വനിതാ പിജി ഹോസ്റ്റലിലെ മുറിയിൽ കയറിയ മോഷ്ടാവിനെ ഒറ്റയ്ക്ക് നേരിടുന്ന യുവതി, വീഡിയോ വൈറൽ

Published : Sep 02, 2025, 12:31 PM IST
woman confronting a burglar who entered womens PG hostel at night

Synopsis

സിസിടിവി ദൃശ്യങ്ങളില്‍ ഒരു കൈയില്‍ കത്തിയുമായി നില്‍ക്കുന്ന മോഷ്ടാവിനെ വെറും കൈ കൊണ്ട് നേരിടുന്ന യുവതിയെ കാണാം. 

 

ബെംഗളൂരുവിലെ സുദ്ദഗുണ്ടേപാളയ പോലീസ് സ്റ്റേഷന് സമീപമുള്ള പെൺകുട്ടികളുടെ പിജി ഹോസ്റ്റലില്‍ മുഖം മൂടിധരിച്ച് കയറിയ യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ. ഓഗസ്റ്റ് 29 വെള്ളിയാഴ്ച രാത്രിയിൽ നടന്ന മുഖംമൂടി ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിരുന്നു. മുഖംമൂടി ധരിച്ച് പെണ്‍കുട്ടിയുടെ മുറിയില്‍ കയറിയ മോഷ്ടാവ് കത്തികാട്ടി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഒരു യുവതി മോഷ്ടാവിനെ നേരിടുന്ന ദൃശ്യങ്ങളാണ് ഉള്ളത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. മുഖംമൂടി ധരിച്ച ഒരാൾ പെൺകുട്ടികളുടെ പിജിലേക്ക് അതിക്രമിച്ചു കയറുകയും യുവതികൾ ഉറങ്ങുകയായിരുന്ന ഡോർമറ്ററിയിൽ കയറി യുവതികളെ ലൈംഗികമായി അക്രമിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. യുവതികളിലൊരാൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ടെങ്കിലും അത് തന്‍റെ റൂംമേറ്റാണെന്ന് കരുതി. എന്നാല്‍, തന്‍റെ ശരീരത്തില്‍ ആരുടെയോ കൈ പതിഞ്ഞപ്പോൾ യുവതി ഞെട്ടിയുണര്‍ന്നു. ഈ സമയം മുഖംമൂടി ധരിച്ച ഒരാളെ കണ്ടെങ്കിലും ഭയക്കാതെ യുവതി അയാളെ നേരിട്ടു.

എന്നാല്‍, ഒച്ചവച്ചാല്‍ കുത്തുമെന്ന ഭീഷണിപ്പെടുത്തിയ മോഷ്ടാവിനെ യുവതി ഒറ്റയ്ക്ക് നേരിട്ടു. ഇരുവരും തമ്മില്‍ ഹോസ്റ്റലിന്‍റെ കോറിഡോറില്‍ വച്ച് ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞു. ഒടുവില്‍ ആളുകൾ ഉണർന്ന് താന്‍ പിടിക്കപ്പെടുമെന്ന് തോന്നിയതിനാല്‍ മോഷ്ടാവ് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. കൈത്തിയുമായി നില്‍ക്കുന്ന യുവാവിനെ വെറും കൈ കൊണ്ട് ധൈര്യപൂര്‍വ്വം നേരിടുന്ന യുവതിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

 

 

അതിക്രമിച്ചു കയറിയയാൾ യുവതിയില്‍ നിന്ന് പണം ആവശ്യപ്പെടുകയും 2,500 രൂപ മോഷ്ടിക്കുകയും ചെയ്തെന്ന് എഫ്‌ഐആറിൽ പറയുന്നു. അതേ സമയം ശബ്ദം കേട്ട് മറ്റുള്ളവര്‍ പുറത്തിറങ്ങാതിരിക്കാനായി ഇയാൾ മറ്റ് മുറികളുടെ വാതിലുകൾ പുറത്ത് നിന്നും പൂട്ടിയിരുന്നതായും റിപ്പോര്‍ട്ടിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ബെംഗളൂരുവിലെ പിജി ഹോസ്റ്റലുകളുടെ സുരക്ഷയെ കുറിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ ആശങ്ക പങ്കുവച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ