18 വയസ്സുകാരനായ ഉടമയുടെ മൃതദേഹത്തിനരികെ കണ്ണീരോടെ വളർത്തു നായ്ക്കൾ

Published : Jul 15, 2023, 01:36 PM IST
18 വയസ്സുകാരനായ ഉടമയുടെ മൃതദേഹത്തിനരികെ കണ്ണീരോടെ വളർത്തു നായ്ക്കൾ

Synopsis

നായ്ക്കൾക്കൊപ്പം നടക്കാൻ പോകുന്നതും കളിക്കാൻ പോകുന്നതും ഒക്കെ ഈ ചെറുപ്പക്കാരന്റെ പതിവായിരുന്നുവത്രേ. അതുകൊണ്ടുതന്നെ ചടങ്ങുകൾ തീരും വരെ തങ്ങളുടെ യജമാനന്റെ മൃതദേഹത്തിന് അരികെ കണ്ണീരോടെ നോക്കിനിന്ന നായ്ക്കളുടെ ചിത്രം ഏറെ നൊമ്പരപ്പെടുത്തുന്നതാണ് എന്നാണ് സോഷ്യൽ മീഡിയോ ഉപഭോക്താക്കൾ അവകാശപ്പെടുന്നത്.

നായകൾ‍ എല്ലാക്കാലവും ആളുകൾക്ക് തങ്ങളുടെ വീട്ടിലെ അം​ഗങ്ങളെ പോലെ തന്നെയാണ്. അതു തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ വാർത്തയാവുന്നത്. അപകടത്തിൽ മരണപ്പെട്ടുപോയ 18 വയസ്സ് മാത്രം പ്രായമുള്ള തങ്ങളുടെ പ്രിയപ്പെട്ട ഉടമയുടെ ശവസംസ്കാര ചടങ്ങുകൾക്ക് കണ്ണീരോടെ സാക്ഷികളായി വളർത്തു നായ്കൾ. സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങി വരവേ കാൽ വഴുതി നിലത്തുവീണാണ് ഐറിഷുകാരനായ ആൻഡ്രൂ ഒ ഡോണൽ മരണമടഞ്ഞത്. 

ഡോണിബ്രൂക്കിലെ ചർച്ച് ഓഫ് സേക്രഡ് ഹാർട്ടിൽ സംഘടിപ്പിച്ച സംസ്കാര ചടങ്ങിലാണ് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഡോണലിന്റെ വിശ്വസ്തരായ ഗോൾഡൻ റിട്രീവറുകളും പങ്കെടുത്തത്. കണ്ണീരോടെ ചടങ്ങുകൾക്ക് മൂകസാക്ഷികളായി നിന്ന മൈസി, മാർനി എന്നീ രണ്ടു നായ്ക്കൾ ആണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ മുഴുവൻ മനസ്സിൽ വേദന നിറച്ചത്.

പരീക്ഷയെഴുതിയതിനു ശേഷം സഹപാഠിയോടൊപ്പം ഡോണൽ താമസസ്ഥലത്തേക്ക് നടന്നു നീങ്ങുന്നതിനിടയിലാണ് ഈ അവിചാരിത ദുരന്തം ഉണ്ടായത്. കാൽതെറ്റി നിലത്ത് വീണ ഡോണലിന്റെ തല അതിശക്തമായി നിലത്തടിച്ചാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

അസുഖം വന്ന് കിടപ്പിലായി നായ, മാറാതെ കൂട്ടിരുന്ന് പൂച്ച, വൈറലായി അപൂർവ സൗഹൃദം

തൻറെ ഗോൾഡൻ റിട്രീവറുകളോട് ഡോണലിന് വലിയ സ്നേഹം ആയിരുന്നുവെന്നാണ് വീട്ടുകാർ ഡോണലിൻ്റെ ഓർമ്മകൾ പങ്കുവെച്ച് സംസാരിക്കവേ പറഞ്ഞത്. നായ്ക്കൾക്കൊപ്പം നടക്കാൻ പോകുന്നതും കളിക്കാൻ പോകുന്നതും ഒക്കെ ഈ ചെറുപ്പക്കാരന്റെ പതിവായിരുന്നുവത്രേ. അതുകൊണ്ടുതന്നെ ചടങ്ങുകൾ തീരും വരെ തങ്ങളുടെ യജമാനന്റെ മൃതദേഹത്തിന് അരികെ കണ്ണീരോടെ നോക്കിനിന്ന നായ്ക്കളുടെ ചിത്രം ഏറെ നൊമ്പരപ്പെടുത്തുന്നതാണ് എന്നാണ് സോഷ്യൽ മീഡിയോ ഉപഭോക്താക്കൾ അവകാശപ്പെടുന്നത്.

പരീക്ഷയ്ക്ക് ശേഷമുള്ള യാത്രയിൽ കൂടെയുണ്ടായിരുന്ന ഡോണലിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് മാക്‌സ് വാൾ ഹൃദയസംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ