പൂച്ചയെ അവിടെ നിന്നും മാറ്റാൻ ശ്രമിക്കുമ്പോൾ അവസാനം അത് തന്റെ കാല് കൊണ്ട് ഉടമയുടെ കയ്യിൽ തട്ടി പ്രതിരോധിക്കുന്നത് കാണാം. ശേഷം വീണ്ടും അത് നായയുടെ അടുത്ത് തന്നെ കിടക്കുകയാണ്.

നിങ്ങൾക്ക് സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉണ്ടെങ്കിൽ ദിവസവും നിരവധിക്കണക്കിന് മൃ​ഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ മനോഹരങ്ങളായ വീഡിയോകൾ കണ്ടിട്ടുണ്ടാവും. അത്തരം വീഡിയോ കാണാൻ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്. അതുപോലെ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ് ഈ പൂച്ചയുടെയും നായയുടേയും വീഡിയോ. ഇരുവരും തമ്മിലുള്ള അപൂർവമായ സൗഹൃദമാണ് വീഡിയോ നമുക്ക് വെളിപ്പെടുത്തി തരുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഫിലിപ്പീൻസിലെ ബാംബാംഗിൽ നിന്നുള്ളതാണ് വൈറലാകുന്ന ഈ വീഡിയോ. വീഡിയോ ആദ്യം വൈറലായത് 2022 ൽ ആണ്. എന്നാൽ ഇപ്പോൾ വീണ്ടും അത് ട്വിറ്ററിൽ പ്രചരിക്കുകയാണ്. തമു എന്ന പൂച്ചയും ബൺസോ എന്ന നായയുമാണ് വീഡിയോയിൽ. ഇവരുടെ ഉടമ തന്നെയാണ് വീഡിയോ പകർത്തിയിരിക്കുന്നത്. അസുഖം ബാധിച്ചിരിക്കുന്ന നായയ്ക്ക് കൂട്ടിരിക്കുന്ന പൂച്ചയാണ് വൈറൽ ദൃശ്യങ്ങളിൽ ഉള്ളത്. 

ശത്രു തൊട്ടടുത്ത്; കുട്ടികളെ രക്ഷിക്കാന്‍ വട്ടമിട്ട് പ്രതിരോധം തീര്‍ക്കുന്ന ആനക്കൂട്ടത്തിന്‍റെ വീഡിയോ വൈറല്‍!

വീഡിയോയിൽ ബൺസോ ഒരു ബെഡ്ഡിൽ കിടക്കുന്നത് കാണാം. അവന്റെ കയ്യിൽ ഐവിയും ഇട്ടിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളിൽ നിന്നും മനസിലാവുന്നത് നായ തന്റെ അസുഖത്തെ അതിജീവിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ്. അത് മനസിലാക്കി എന്നോണം തമു എന്ന പൂച്ച നായയുടെ അടുത്തു നിന്നും മാറാനേ തയ്യാറാവാതെ കൂട്ടിരിക്കുകയാണ്. പൂച്ച ആരേയും ശല്യപ്പെടുത്തുന്നുമില്ല, പോകാൻ തയ്യാറാവുന്നുമില്ല. ഇവയുടെ ഉടമ പൂച്ചയെ നായയുടെ അടുത്ത് നിന്നും മാറ്റാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, പൂച്ച പോകാൻ തയ്യാറാവുന്നില്ല. 

YouTube video player

പൂച്ചയെ അവിടെ നിന്നും മാറ്റാൻ ശ്രമിക്കുമ്പോൾ അവസാനം അത് തന്റെ കാല് കൊണ്ട് ഉടമയുടെ കയ്യിൽ തട്ടി പ്രതിരോധിക്കുന്നത് കാണാം. ശേഷം വീണ്ടും അത് നായയുടെ അടുത്ത് തന്നെ കിടക്കുകയാണ്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചത്.