ആവശ്യക്കാര്‍ കൂടിയെങ്കിലും കഴുതകളെ കിട്ടാനില്ല; വില ഒന്നിന് ഒരു ലക്ഷം!

Published : Mar 16, 2023, 04:58 PM ISTUpdated : Mar 16, 2023, 05:00 PM IST
 ആവശ്യക്കാര്‍ കൂടിയെങ്കിലും കഴുതകളെ കിട്ടാനില്ല; വില ഒന്നിന് ഒരു ലക്ഷം!

Synopsis

ഇന്ത്യന്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ ഇന്നും കാര്‍ഷികാവശ്യത്തിനായി കഴുതകളെ ഉപയോഗിക്കുന്നുണ്ട്.  ചെലവ് കുറവെന്നത് തന്നെയാണ് ഇതിന് കാരണം. ആവശ്യക്കാരെറെയുണ്ടെങ്കിലും അതിനാവശ്യത്തിനുള്ള കഴുതകളില്ലെന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. 


ഹാരാഷ്ട്രയിലെ പതാര്‍ഡി താലൂക്കില്‍ നിന്ന് കഴിഞ്ഞ മൂന്ന് ദിവസം മുമ്പായിരുന്നു മര്‍ഹി യാത്ര ആരംഭിച്ചത്. ആയിരക്കണക്കിന് ഭക്തന്മാരാണ് തങ്ങളുടെ ഗുരുവായ കനിഫ്‌നാഥിന്‍റെ സമാധി സ്ഥലം കാണാനായി യാത്രയില്‍ പങ്കെടുക്കുന്നത്. ഈ യാത്രയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ യാത്രയില്‍ മഹാരാഷ്ട്രക്കാരോടൊപ്പം ആന്ധ്രാപ്രദേശ്, കർണാടക, ഗുജറാത്ത്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാധാരണക്കാരായ കര്‍ഷകരും പങ്കെടുക്കുന്നു. 

അതിനാല്‍ തന്നെ ഈ ഭക്തിനിര്‍ഭര യാത്ര പലപ്പോഴും ഇന്ത്യന്‍ ഗ്രാമങ്ങള്‍ തമ്മിലുള്ള ഒരു കച്ചവടയാത്ര കൂടിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ തങ്ങളോടൊപ്പം തങ്ങള്‍ക്ക് വില്‍ക്കാനുള്ള വസ്തുക്കളും കൊണ്ടുവരുന്നു. യാത്ര കഴിയുമ്പോഴേക്കും കൈയിലുള്ളത് വിറ്റ്, ആവശ്യമുള്ള മറ്റ് സാധനങ്ങള്‍ വാങ്ങി അവയുമായി അവര്‍ സ്വന്തം വീടുകളിലേക്ക് തിരിച്ച് പോകുന്നു.  കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ യാത്രയായതിനാല്‍ ഇത്തവണത്തെ യാത്രയ്ക്ക് വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. 

യാത്രയ്ക്കിടെ നടക്കുന്ന വാണിഭ മേളയിലേക്ക് എത്തിച്ച കഴുതകളാണ് ഇത്തവണത്തെ യാത്രയുടെ ഏറ്റവും വലിയ ആകര്‍ഷണ കേന്ദ്രം. ഇന്ത്യന്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ ഇന്നും കാര്‍ഷികാവശ്യത്തിനായി കഴുതകളെ ഉപയോഗിക്കുന്നുണ്ട്. ചെലവ് കുറവെന്നത് തന്നെയാണ് ഇതിന് കാരണം. ആവശ്യക്കാരെറെയുണ്ടെങ്കിലും അതിനാവശ്യത്തിനുള്ള കഴുതകളില്ലെന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. 

കൂടുതല്‍ വായനയ്ക്ക്: എല്‍സാല്‍വദോര്‍ ജയിലിലേക്ക് പുതുതായി 2000 തടവുപുള്ളികള്‍ കൂടി; 'അവരിനി തെരുവ് കാണില്ലെന്ന്' നിയമകാര്യ മന്ത്രി

ഇത്തവണത്തെ യാത്രയില്‍ ആവശ്യക്കാരേറെയുണ്ടായിരുന്ന കഠേവാടി കഴുതകള്‍ക്ക് വില കുത്തനെ ഉയര്‍ന്നു. മൂന്ന് തരം കഴുതകളാണ് സാധാരണയായി യാത്രയ്ക്കിടെ വില്‍പനയ്ക്കായി എത്തിയിരുന്നത്.  ഒന്നാമതുള്ള പഞ്ചാബി ഹൈബ്രിഡ് കഴുതയ്ക്കും ആവശ്യക്കാരേറെയാണ്. അതിനാല്‍ തന്നെ വിലയും അല്പം കൂടുതലാണ്. ഒരു ലക്ഷം രൂപയാണ് ഒരു കഴുതയുടെ വില. 300 കഴുതകളുമായാണ് കച്ചവടക്കാര്‍ യാത്രയ്ക്കായി തിരിച്ചത്. എന്നാല്‍ അവര്‍ യാത്രയില്‍ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ പകുതിയിലേറെയും ആളുകള്‍ വാങ്ങിപ്പോയിരുന്നു. ഇതോടെ യാത്രയ്ക്കിടെ നടന്ന കച്ചവടത്തില്‍ കഴുതകളുടെ വില കുത്തനെ കൂടുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്ത കാലത്തായി ഇന്ത്യയില്‍ കഴുകളുടെ എണ്ണത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങള്‍ കഴുതകളുടെ എണ്ണത്തിലെ ഇടിവ് നികത്താനായി പല പുതിയ പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്. 

കൂടുതല്‍ വായനയ്ക്ക്: മുത്തച്ഛന്‍ കണ്ട സിനിമകളുടെ പേരെഴുതിയ ഡയറി പങ്കുവച്ച് കൊച്ചുമകന്‍; യഥാര്‍ത്ഥ 'സിനിമാപ്രേമി'എന്ന് നെറ്റിസണ്‍സ്

PREV
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്