അദ്ദേഹം തിയേറ്ററുകളിൽ ഹിച്ച്‌കോക്കിന്‍റെയും ജെയിംസ് ബോണ്ടിന്‍റെയും ചിത്രങ്ങൾ കണ്ടതിൽ ഞാൻ ആശ്ചര്യപ്പെടുന്നു... ഡയറി കുറിപ്പ് പങ്കുവച്ച് കൊണ്ട് കൊച്ചുമകന്‍ എഴുതി.

നിങ്ങള്‍ ജീവിതത്തില്‍ എത്ര സിനിമകള്‍ കണ്ടിട്ടുണ്ട് എന്ന ചോദ്യം കേള്‍ക്കുമ്പോഴാകും ഏറ്റവും അവസാനം കണ്ട സിനിമയേതെന്ന് നിങ്ങള്‍ ആലോചിച്ച് തുടങ്ങുക. പ്രത്യേകിച്ചും മൊബൈലുകളില്‍ 4 ജിയും 5 ജിയും എത്തിയ കാലത്ത് ലോകത്ത് എവിടെയും നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങള്‍ ഞൊടിയിടയില്‍ നിങ്ങളുടെ വിരല്‍ത്തുമ്പിലെ ഒരു സ്പര്‍ശം കാത്തുള്ളപ്പോള്‍. എന്നാല്‍, കഴിഞ്ഞ ദിവസം ഒരു ട്വിറ്റ് വൈറലായി. @iamakshy_06 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പങ്കുവച്ച ചില ഡയറിക്കുറിപ്പുകളായിരുന്നു വൈറലായത്. മുത്തച്ഛന്‍, അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് കണ്ട മുഴുവന്‍ സിനിമകളെയും കുറിച്ചുള്ള ഡയറിക്കുറിപ്പുകളായിരുന്നു അക്ഷയ് ട്വീറ്റ് ചെയ്തത്. 

Scroll to load tweet…

കൂടുതല്‍ വായനയ്ക്ക്: 'അച്ഛനുമമ്മയും ഉറങ്ങുന്ന മണ്ണില്‍ ഉറങ്ങണം'; ഒടുവില്‍ തന്‍റെ ആഗ്രഹം ബാക്കിവച്ച് ഡാളിയമ്മൂമ്മ യാത്രയായി

എ കെ എന്ന് പേര്‍ നല്‍കിയ ട്വിറ്റര്‍ അക്കൗണ്ട് ഉടമയയുടെ മുത്തച്ഛന്‍ 1958 മുതൽ 1974 വരെ താൻ കണ്ട എല്ലാ സിനിമകളുടെയും റെക്കോർഡ് സൂക്ഷിച്ചിരുന്നു. സിനിമകളുടെ പേരുകളും അവയുടെ ഭാഷകളും അവ കണ്ട തീയതിയും അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതി സൂക്ഷിച്ച ഡയറിയിൽ നിന്നുള്ള പേജുകളായിരുന്നു അക്ഷയ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്. അക്ഷയ്‍യുടെ അഭിപ്രായത്തിൽ 470 സിനിമകളുടെ വിവരങ്ങള്‍ ആ ഡയറിക്കുറിപ്പുകളില്‍ ഉണ്ടായിരുന്നു. പോസ്റ്റ് ഇതിനകം അഞ്ച് ലക്ഷത്തിലധികം പേര്‍ കണ്ട് കഴിഞ്ഞു. 

കൂടുതല്‍ വായനയ്ക്ക്: നിലവിലെ ജോലിക്ക് ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് കമ്പനി പരസ്യം, വീണ്ടും അപേക്ഷിച്ച് തൊഴിലാളി, കുറിപ്പ് വൈറല്‍

"വളരെക്കാലം മുമ്പ്, കണ്ട സിനിമകളുടെ റെക്കോർഡ് സൂക്ഷിക്കാൻ എന്‍റെ മുത്തച്ഛൻ ലെറ്റർ ബോക്‌സിന്‍റെ സ്വന്തം പതിപ്പ് ഉണ്ടാക്കി. അദ്ദേഹം തിയേറ്ററുകളിൽ ഹിച്ച്‌കോക്കിന്‍റെയും ജെയിംസ് ബോണ്ടിന്‍റെയും ചിത്രങ്ങൾ കണ്ടതിൽ ഞാൻ ആശ്ചര്യപ്പെടുന്നു," എകെ എന്ന് അക്ഷയ് തന്‍റെ ട്വിറ്റിനൊപ്പം കുറിച്ചു. ഇത് ഭ്രാന്താണ്. പ്രത്യക്ഷത്തിൽ, കം സെപ്റ്റംബറിൽ (1961) നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിര്‍മ്മിച്ചതാണ് അൻബേ വാ (1966). എന്‍റെ മുത്തച്ഛൻ ഈ രണ്ട് സിനിമകളും തിയേറ്ററുകളിൽ നിന്ന് കണ്ടിരുന്നു അക്ഷയ് എഴുതി. ട്വീറ്റ് വൈറലായിതിന് പിന്നാലെ നിരവധി കമന്‍റുകളും ലഭിച്ചു. "ഇത് വളരെ വിലപ്പെട്ടതാണ്," എന്നായിരുന്നു ഒരാള്‍ എഴുതിയത്. എന്നാല്‍ ഇതെന്ത് ഭ്രാന്താണ് എന്നായിരുന്നു മറ്റൊരളുടെ കമന്‍റ്. യുഎസ് എംബസില്‍ കാണിച്ച ഡോക്യുമെന്‍ററിയുടെ ലിസ്റ്റാണെന്ന് കരുതിയെന്ന് വേറൊരാള്‍ എഴുതി. 16 വര്‍ഷത്തിനിടെ 470 പടങ്ങള്‍ അപ്പോള്‍ വര്‍ഷത്തില്‍ 29 ല്‍ കുറയാതെ പടങ്ങള്‍ എന്ന് ചിലര്‍ കണക്ക് നിരത്തി രംഗത്തെത്തി. മറ്റ് ചിലര്‍ അദ്ദേഹമാണ് യഥാര്‍ത്ഥ സിനിമാ പ്രേമി എന്ന് വിശേഷിപ്പിച്ചു. 

കൂടുതല്‍ വായനയ്ക്ക്: 3.2 കിലോമീറ്റര്‍ ദൂരെ കേള്‍ക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ ഹൃദയമിടിപ്പ്; വൈറലായി ഒരു കുറിപ്പ്