വസ്ത്രത്തിന് ഇറക്കം കുറവ്; അമ്മായിഅച്ഛൻ മരുമകളുടെ ദേഹത്ത് ചൂട് സൂപ്പ് ഒഴിച്ചു

Published : Jun 20, 2023, 01:00 PM IST
വസ്ത്രത്തിന് ഇറക്കം കുറവ്; അമ്മായിഅച്ഛൻ മരുമകളുടെ ദേഹത്ത് ചൂട് സൂപ്പ് ഒഴിച്ചു

Synopsis

ഈ സമയം യുവതിയോടൊപ്പം ഉണ്ടായിരുന്ന മകനാണ് അമ്മയെ രക്ഷിക്കാനായി പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തും വരെ അമ്മയെ മുറിയിൽ പൂട്ടിയിടുകയും ചെയ്തത്.

ധരിച്ചിരുന്ന വസ്ത്രത്തിന് ഇറക്കം കുറവാണ് എന്ന് ആരോപിച്ച് അമ്മായിഅച്ഛൻ മരുമകളുടെ ശരീരത്തിൽ ചൂട് സൂപ്പ് ഒഴിച്ചു. ചൈനയിലാണ് സംഭവം. ഭക്ഷണം വിളമ്പാൻ എത്തിയപ്പോൾ മരുമകൾ ധരിച്ചിരുന്ന വസ്ത്രം ഇഷ്ടപ്പെടാതെ വന്നതാണ് അമ്മായിഅച്ഛനെ ചൊടിപ്പിച്ചത്. രോഷാകുലനായ ഇയാൾ ഊണുമേശയിൽ ഇരുന്ന ചൂട് സൂപ്പ് യുവതിയുടെ മേൽ ഒഴിക്കുകയായിരുന്നു.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഷു എന്ന കുടുംബപ്പേരുള്ള ചൈനീസ് യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതി ധരിച്ചിരുന്ന പാന്റിന് ഇറക്കം കുറവാണ് എന്നായിരുന്നു അമ്മായി അച്ഛൻറെ പരാതി. ഇത്തരത്തിലുള്ള വസ്ത്രധാരണം തന്റെ കുടുംബത്തിന് ചേരാത്തതാണെന്നും നാട്ടുകാരുടെ മുൻപിൽ താൻ അപമാനിതനാകുമെന്നും പറഞ്ഞായിരുന്നു ഇയാൾ യുവതിയെ ശകാരിച്ചത്. 

എന്നാൽ, താൻ ധരിക്കുന്ന വസ്ത്രങ്ങൾ സ്വന്തം പണം കൊടുത്ത് വാങ്ങിയതാണെന്നും അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും കൈകടത്തുന്നത് തനിക്ക് ഇഷ്ടമല്ല എന്നും യുവതി അമ്മായിഅച്ഛനോട് മറുപടി പറഞ്ഞു. ഇതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു. മരുമകളുടെ മറുപടിയിൽ അസംതൃപ്തനായ അമ്മായിഅച്ഛൻ ഊണ് മേശയിൽ ഉണ്ടായിരുന്ന ചൂട് ഭക്ഷണപദാർത്ഥങ്ങൾ യുവതിയുടെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. യുവതിയെ കൊല്ലും എന്നും ഇയാൾ ഭീഷണിപ്പെടുത്തി.

ഈ സമയം യുവതിയോടൊപ്പം ഉണ്ടായിരുന്ന മകനാണ് അമ്മയെ രക്ഷിക്കാനായി പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തും വരെ അമ്മയെ മുറിയിൽ പൂട്ടിയിടുകയും ചെയ്തത്. സ്ഥലത്തെത്തിയ പൊലീസ് പ്രശ്നങ്ങൾ നിയന്ത്രണവിധേയമാക്കുകയും എന്തു വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും അതിൽ കൈ കടത്തരുത് എന്ന് അമ്മായി അച്ഛന് താക്കീത് നൽകുകയും ചെയ്തു.

എന്നാൽ, കാര്യങ്ങൾ അവിടംകൊണ്ടും അവസാനിച്ചില്ല. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ ഇല്ലാതിരുന്ന ഭർത്താവിനെ യുവതി വിവരങ്ങൾ അറിയിച്ചപ്പോൾ അയാൾ തൻറെ അച്ഛൻറെ പക്ഷം പിടിക്കുകയും മേലാൽ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്ന് യുവതിക്ക് വീണ്ടും താക്കീത് നൽകുകയും ചെയ്തു. ഏതായാലും ഇപ്പോൾ താൻ വിവാഹമോചനത്തിന് ഒരുങ്ങുകയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ യുവതി പറയുന്നത്. 

ശരീരത്തിലാകമാനം ഗുരുതരമായി പൊള്ളലേറ്റത്തിന്റെ പാടുകളും ഇവർ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമായിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ആക്രമണം നടത്തിയ അമ്മായിഅച്ഛനും യുവതിയുടെ ഭർത്താവിനും എതിരെ ഉയരുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ