മദ്യപിച്ചുള്ള ഡ്രൈവിംഗിനെതിരെ പ്രസംഗം, പിന്നാലെ പൂസായി വാഹനാപകടം, വനിതാ മേയര്‍ കുടുങ്ങി

By Web TeamFirst Published Jun 29, 2022, 6:59 PM IST
Highlights

വനിതാ മേയര്‍ കുടുങ്ങി. മദ്യപിച്ച, ഡ്രൈവ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടി ആവശ്യപ്പെട്ട് മണിക്കൂറിനു ശേഷം, പാര്‍ട്ടിയില്‍ അടിച്ചു ഫിറ്റായി വണ്ടിയോടിച്ച് മരത്തിലിടിച്ച് അപകടമുണ്ടായതിനെ തുടര്‍ന്നാണ് മേയറുടെ കാര്‍ അപകടത്തില്‍ പെട്ടത്. .Photo: Representational Image

മദ്യപിച്ച് വാഹനം ഓടിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഓസ്‌ട്രേലിയയിലെ ഒരു വനിതാ മേയര്‍ അടിച്ചുഫിറ്റായി വണ്ടിയോടിച്ച് അപകടത്തില്‍ പെട്ടു. റെഡ്‌ലാന്റ് മേയര്‍ കാറെന്‍ വില്യംസാണ് അമിതമായി മദ്യപിച്ച് വാഹനം ഓടിച്ച് അപകടത്തില്‍ പെട്ടത്. ബജറ്റിനുശേഷമുള്ള പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ്, മേയര്‍ ഓടിച്ച കാര്‍ മരത്തിലിടിച്ച് തകര്‍ന്നത്. സംഭവം പുറത്തുവന്നതോടെ, മേയറുടെ രാജിക്ക് ആവശ്യം ഉയര്‍ന്നു. 

 

മേയര്‍ കാരെന്‍ വില്യംസ്

 

കഴിഞ്ഞ ദിവസമാണ് സംഭവം. ഓസ്‌ട്രേലിയയിലെ വലിയ സാമൂഹ്യ പ്രശ്‌നമാണ് മദ്യപിച്ച് വണ്ടിയോടിക്കുന്നത് വഴിയുള്ള അപകടങ്ങള്‍. മദ്യലഹരിയില്‍ ബോധമില്ലാതെ വണ്ടിയോടിച്ചുണ്ടാവുന്ന അപകടമരണങ്ങള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഓസ്‌ട്രേലിയ. ഇങ്ങനെ മരിച്ചവരുടെ കുടുംബങ്ങള്‍ സംഘടനയുണ്ടാക്കി ഇതിനെതിരായി ഏറെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റെഡ്‌ലാന്റില്‍ നടന്ന അത്തരം ഒരു കൂട്ടായ്മയുടെ പരിപാടിയില്‍ മുഖ്യ പ്രഭാഷക ആയിരുന്നു മേയര്‍ കാരെന്‍ വില്യംസ്. യോഗത്തില്‍ ഈ പ്രവണതയ്‌ക്കെതിരെ ആഞ്ഞടിച്ച മേയര്‍, മദ്യപിച്ച് വണ്ടിയോടിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നിയമങ്ങള്‍ ഉണ്ടാവണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഒപ്പം, ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാ നടപടികളും എടുക്കുമെന്ന് ഇരകളുടെ കുടുംബങ്ങള്‍ക്ക് അവര്‍ ഉറപ്പു നല്‍കിയും ചെയ്തു. Also Read: മദ്യപിച്ച് വാഹനമോടിച്ചു, വനിതാ കോണ്‍സ്റ്റബിളിനെ കൈയേറ്റം ചെയ്തു; നടിക്കെതിരെ കേസ്

ഇത് കഴിഞ്ഞ മണിക്കൂറുകള്‍ക്കകമാണ്, ഒരു പാര്‍ട്ടി കഴിഞ്ഞ് വരും വഴി ലിബറല്‍ നാഷനല്‍ പാര്‍ട്ടി നേതാവ് കൂടിയായ മേയറുടെ വാഹനം അപകടത്തില്‍ പെട്ടത്. മേയര്‍ ഓടിച്ച കാര്‍ മൂന്ന് വരി റോഡുകള്‍ അതിവേഗം മുറിച്ചുകടന്ന് റോഡില്‍നിന്ന് ഏറെ മാറി നില്‍ക്കുന്ന മരത്തില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ കാര്‍ തകര്‍ന്നുവെങ്കിലും മേയര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അമിതമായി വൈന്‍ കഴിച്ചാണ് താന്‍ വണ്ടിയോടിച്ചതെന്ന് മേയര്‍ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. Also Read: വോഡ്‌ക കുടിച്ചത് അപകടത്തിന് ശേഷം മനസ്സ് തണുക്കാൻ, 'ഡ്രങ്ക് ഡ്രൈവിംഗ്' കേസിൽ യുവതിയെ വെറുതെ വിട്ട് കോടതി

നഗരസഭയുടെ പുതിയ ബജറ്റ് അവതരിപ്പിച്ചശേഷം നടന്ന പാര്‍ട്ടിയില്‍ താന്‍ അമിതമായി മദ്യപിച്ചു എന്നാണ് മേയര്‍ കുറ്റസമ്മതം നടത്തിയത്. അതോടെ സംഭവം വന്‍വിവാദമായി. പ്രതിപക്ഷം മേയറുടെ രാജി ആവശ്യപ്പെട്ടു. മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് എതിരെ തങ്ങളോട് വന്‍ പ്രസംഗം നടത്തിയ മേയര്‍ വിശ്വാസവഞ്ചനയാണ് കാണിച്ചതെന്ന് ആരോപിച്ച് വാഹനാപകട ഇരകളുടെ കുടുംബാംഗങ്ങളും ഇവര്‍ക്കെതിരെ രംഗത്തുവന്നു. മേയറുടെ രക്ത പരിശോധനാ ഫലം പുറത്തുവന്നിട്ടില്ലെന്നും മദ്യപിച്ചതായി പരിശോധനയില്‍ തെളിഞ്ഞാല്‍ മേയര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. Also Read: ഡ്രൈവര്‍ മദ്യപിച്ചാല്‍ ഈ കാര്‍ തനിയെ നില്‍ക്കും!

സംഗതി പുലിവാല്‍ പിടിച്ചതിനു പിന്നാലെ, മേയര്‍ തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി രംഗത്തുവന്നു. വാഹനാപകട ഇരകളുടെ കുടുംബാംഗങ്ങളോട് മാപ്പു പറഞ്ഞ മേയര്‍ എന്നാല്‍, ഇതിന്റെ പേരില്‍ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി. രണ്ട് പതിറ്റാണ്ടുകളായി തുടരുന്ന ജനസോവനം അവസാനിപ്പിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിനുള്ള കാരണമില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.  Also Read: മദ്യപിച്ചു വാഹനമോടിച്ചു; യുവാവിനെ കോടതി 'ട്രാഫിക്ക് പൊലീസാ'ക്കി!

 

..............................

Representational Image: Photo: Rico_Loeb/Pixabay.com

click me!