ഇന്ത്യൻ വിദ്യാർത്ഥിയും ജർമ്മൻ പ്രൊഫസറും തമ്മിലുള്ള ഇ-മെയിൽ സന്ദേശങ്ങൾ വൈറല്‍ !

Published : Oct 27, 2023, 03:29 PM ISTUpdated : Oct 27, 2023, 03:31 PM IST
ഇന്ത്യൻ വിദ്യാർത്ഥിയും ജർമ്മൻ പ്രൊഫസറും തമ്മിലുള്ള ഇ-മെയിൽ സന്ദേശങ്ങൾ വൈറല്‍ !

Synopsis

ഇന്ത്യൻ വിദ്യാർത്ഥിയുടെയും ജർമ്മൻ പ്രൊഫസറുടെയും ഇമെയില്‍ സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 

ണ്ട് വ്യക്തികൾ തമ്മിലുള്ള ആശയ വിനിമയ ഉപാധിയാണ് ഭാഷയെങ്കിലും ചില കാര്യങ്ങൾ വളച്ചു കെട്ടി പറയുന്നത് ചിലർക്ക് ഒരു ഹോബിയാണ്. ചെറിയൊരു കാര്യം പോലും ഭാഷാപ്രയോഗങ്ങളിലൂടെ നീട്ടി പരത്തി ചുറ്റിക്കെട്ടി പറയുന്ന നിരവധി ആളുകളെ ഒരുപക്ഷേ നിങ്ങൾ കണ്ടിട്ടുണ്ടാകും. അത്തരത്തില്‍ സങ്കീര്‍ണ്ണമായ പദസംഘാതങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രശസ്തനാണ് ശശി തൂരൂര്‍ എംപി. സമാനമായ രീതിയില്‍ ഭാഷയെ ഉപയോഗിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെയും അധ്യാപകന്‍റെയും ഇമെയില്‍ സന്ദേശങ്ങള്‍ ഇപ്പോള്‍ വൈറലായി. ഇരുവരുടെയും ഇമെയില്‍ സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 

15 ലക്ഷത്തിന് വാങ്ങിയ 120 വർഷം പഴക്കമുള്ള വീട് ഒന്ന് പുതുക്കി പണിതു; ഇന്ന് വില 3 കോടിക്കും മുകളില്‍ !

കാൾസ്രൂ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസർക്ക് ഇന്‍റേൺഷിപ്പ് അപേക്ഷ സമർപ്പിച്ച ഒരു ഇന്ത്യൻ വിദ്യാർത്ഥിയുമായി ബന്ധപ്പെട്ട ഇമെയിൽ സന്ദേശങ്ങളാണ് ഇൻറർനെറ്റ് ഉപയോക്താക്കളിൽ ആശയകുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. പ്രൊഫസറിൽ നിന്നും നല്ല പ്രതികരണം പ്രതീക്ഷിച്ചിരിക്കെ തനിക്ക് കിട്ടിയ മറുപടി വിദ്യാർത്ഥിയെ അന്ധാളിപ്പിക്കുക മാത്രമല്ല, വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. ഇ-മെയിൽ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സാമൂഹിക മാധ്യമ ഉപയോക്താക്കൾക്കിടയിൽ ഇത് വലിയ ശ്രദ്ധ നേടി. 

-30 ഡിഗ്രി തണുപ്പില്‍ ആറ് മണിക്കൂർ; എന്നിട്ടും മരണത്തിന് വിട്ടുകൊടുക്കാതെ ജീവിതത്തിലേക്ക് നടന്ന് കൗമാരക്കാരി!

ഗ്യാസ് ബില്ല് കണ്ട് ദമ്പതികളുടെ 'ഗ്യാസ് പോയി'; ഒന്നും രണ്ടുമല്ല, പതിനൊന്ന് ലക്ഷം രൂപ !

ഹർഷിത് തിവാരി എന്ന സാമൂഹിക മാധ്യമ ഉപയോക്താവാണ് എക്സ് പ്ലാറ്റ്‌ഫോമിൽ ഇമെയിലുകളുടെ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്‌തത് തന്‍റെ സുഹൃത്തിന് ലഭിച്ച ഈമെയിൽ സന്ദേശം ആർക്കെങ്കിലും വിശദീകരിക്കാമോയെന്ന് ചോദിച്ചു കൊണ്ടായിരുന്നു അദ്ദേഹം സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. സ്‌ക്രീൻഷോട്ടിൽ ഒന്ന്, വിദ്യാർത്ഥി സ്വയം പരിചയപ്പെടുത്തുന്നതും ഇന്‍റേൺഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കുന്നതുമാണ്. രണ്ടാമത്തെ സ്ക്രീൻഷോട്ടിലെ പ്രൊഫസറുടെ അസാധാരണമായ മറുപടിയാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. അദ്ദേഹത്തിന്‍റെ ഇമെയിൽ സന്ദേശം ഇങ്ങനെയായിരുന്നു:  "You would pollute the air by flying to come here. That is why I will not invite you here. Think about doing your internship close to where you live to avoid polluting our world." ഒക്ടോബർ 24 ന് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഈ സ്ക്രീൻഷോട്ടുകളോട് ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകളാണ് പ്രതികരിച്ചത്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

ഇൻഷുറൻസ് തുക തട്ടാൻ വൻ നാടകം, കാമുകിയെ കാറിടിപ്പിച്ചു, ഒടുവിൽ എല്ലാം പൊളിഞ്ഞു
രണ്ടേരണ്ട് സെക്കന്റ് വീഡിയോയിൽ വൈറലായ 'ബന്ദാന ​ഗേൾ', കിട്ടിയ പണത്തിൽ ഭൂരിഭാ​ഗം ദാനം ചെയ്തു, വീണ്ടും വൈറൽ