15 ലക്ഷത്തിന് വാങ്ങിയ 120 വർഷം പഴക്കമുള്ള വീട് ഒന്ന് പുതുക്കി പണിതു; ഇന്ന് വില 3 കോടിക്കും മുകളില്‍ !
15 ലക്ഷത്തിന് വാങ്ങിയ വീട് ഒന്ന് പുതുക്കിപ്പണിതു. പക്ഷേ പുതുക്കി പണിതതോടെ വീടിന്‍റെ വില കോടികളിലേക്ക് കുതിച്ചുയര്‍ന്നു.

2020-ൽ, കോവിഡ് മഹാമാരിയുടെ ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലാണ് ഒരു അമേരിക്കൻ യുവതി ഒട്ടും വാസയോഗ്യമല്ലാതിരുന്ന ഒരു പൊട്ടി പൊളിഞ്ഞ വീട് 18,000 ഡോളറിന് അതായത്, 15 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. പിന്നീട് ആ വീടിന് സംഭവിച്ചത് ആരെയും അത്ഭുതപ്പെടുത്തുന്ന മാറ്റമായിരുന്നു. ശരിക്കും ഒരു മെയ്ക്ക് ഓവര്‍. ഇന്ന് ആര് കണ്ടാലും കൊതിച്ചു പോകുന്ന ആകർഷകമായ ഒരു വീടായി ഇത് മാറിയിരിക്കുന്നു. നിലവിലെ ഈ വീടിന്‍റെ വിപണി മൂല്യം 3,75,000 ഡോളറാണ്. അതായത്, 3 കോടിക്ക് മുകളിൽ.
ആർക്കിടെക്ചറായ ബെറ്റ്‌സി സ്വീനി എന്ന 30 കാരിയാണ് 18,000 ഡോളർ മുടക്കി യുഎസിലെ വീലിങ്ങിൽ 120 വർഷം പഴക്കമുള്ള വീട് വാങ്ങിയത്. ആ വീടിന്‍റെ സാധ്യതകൾ മനസ്സിലാക്കിയ അവർ ചില അറ്റകുറ്റപ്പണികൾ നടത്തി വീടിനെ പുനർനിർമ്മിക്കാൻ തീരുമാനിച്ചു. ഇതിനായി $ 1,00,000 ഡോളര്‍ (83 ലക്ഷം രൂപ) നിർമ്മാണ വായ്പയും നേടി. പോക്കറ്റ് ഡോറുകൾ, വിക്ടോറിയൻ ഫയർപ്ലെയ്‌സുകൾ, വിന്‍റേജ് ബാത്ത് ടബ് തുടങ്ങിയവ പോലുള്ള വീടിന്‍റെ യഥാർത്ഥ സ്വഭാവ സവിശേഷതകൾ സംരക്ഷിച്ച് കൊണ്ട് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയാണ് ഇവർ വീടിനെ പുനർനിർമിച്ചത്.
'അതിമനോഹരം അത്യപൂര്‍വ്വം'; പുള്ളിപ്പുലി ടോബി പഫർ മത്സ്യത്തെ കണ്ടെത്തി !
കുട്ടികള്‍ ഹോട്ടലില്‍ വച്ച് കരഞ്ഞാല്‍ ഭക്ഷണ ബില്ല് കൂടും; മോശം 'പാരന്‍റിംഗ് ഫീസ്' എന്ന് !
ദി ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ പ്രോജക്റ്റിനായി സ്വീനി മൊത്തം $1,60,000 ഡോളറാണ് (1,33,14,256 രൂപ) മുടക്കിയത്. റിയൽ എസ്റ്റേറ്റിനോടുള്ള തന്‍റെ സമീപനം ആളുകൾക്ക് മനസ്സിലാക്കുന്നതിനായി അവർ സാമൂഹിക മാധ്യമങ്ങളില്‍ ഈ നവീകരണ പ്രവർത്തിയുടെ വീഡിയോ പങ്കുവെച്ചു. നിലവിലെ തന്‍റെ വീടിൻറെ മൂല്യം 3 കോടിയിൽ അധികം വരുമെന്നും സ്വീനി ബിസിനസ് ഇൻസൈഡ്റോഡ് സംസാരിക്കവേ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക