Asianet News MalayalamAsianet News Malayalam

ഗ്യാസ് ബില്ല് കണ്ട് ദമ്പതികളുടെ 'ഗ്യാസ് പോയി'; ഒന്നും രണ്ടുമല്ല, പതിനൊന്ന് ലക്ഷം രൂപ !

2005 -ലാണ് സ്റ്റാഫോർഡ്‌ഷെയറില്‍ ദമ്പികള്‍ ഇപ്പോൾ താമസിക്കുന്ന വീട്ടിലേക്ക് ദമ്പതികള്‍ താമസം മാറിയത്. അന്ന് മുതൽ ഗ്യാസ് ബില്ലുകൾ അടയ്ക്കുന്നതിന് വേണ്ടി വിതരണക്കാരുമായി നിരവധി തവണ ഇവര്‍ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

11 lakh gas bill for 18 years bkg
Author
First Published Oct 27, 2023, 2:43 PM IST

ഗ്യാസ് ബില്ലായി വന്ന ഭീമൻ തുക കണ്ട് അമ്പരന്ന് നിൽക്കുകയാണ് യുകെ സ്വദേശികളായ ദമ്പതികൾ. യുകെയിലെ സ്റ്റാഫോർഡ്‌ഷെയർ സ്വദേശികളായ ലീ ഹെയ്‌ൻസ് (44), ജോ വുഡ്‌ലി (45) എന്നിവർക്കാണ് അപ്രതീക്ഷിതമായി 11,000 പൗണ്ടിന്‍റെ ഗ്യാസ് ബില്ല് ലഭിച്ചത്. ഇന്ത്യൻ രൂപ 11 ലക്ഷത്തിലധികം വരുമിത്. കഴിഞ്ഞ 18 വർഷത്തെ ഗ്യാസ് ബില്ലാണ് ഇവർക്ക് ഇപ്പോള്‍ ഒരുമിച്ച് വന്നിരിക്കുന്നത്. 2005 -ലാണ് സ്റ്റാഫോർഡ്‌ഷെയറില്‍ ദമ്പികള്‍ ഇപ്പോൾ താമസിക്കുന്ന വീട്ടിലേക്ക് ദമ്പതികള്‍ താമസം മാറിയത്. അന്ന് മുതൽ ഗ്യാസ് ബില്ലുകൾ അടയ്ക്കുന്നതിന് വേണ്ടി വിതരണക്കാരുമായി നിരവധി തവണ ഇവര്‍ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, ഇപ്പോൾ 2005 മുതൽ 2023 വരെയുള്ള വർഷങ്ങളിലെ മുഴുവൻ ബില്ലും ഒന്നിച്ചാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

15 ലക്ഷത്തിന് വാങ്ങിയ 120 വർഷം പഴക്കമുള്ള വീട് ഒന്ന് പുതുക്കി പണിതു; ഇന്ന് വില 3 കോടിക്കും മുകളില്‍ !

2005 -ൽ ദമ്പതികൾ അവരുടെ വീട്ടിലേക്ക് താമസം മാറിയപ്പോൾ തന്നെ ഇവര്‍എല്ലാ ബില്ലുകളും -  ഗ്യാസ്, വൈദ്യുതി, ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ലുകള്‍ - അടയ്ക്കാൻ ശ്രമിച്ചിരുന്നുവെന്ന് ദ മെട്രോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അന്ന് ഗ്യാസിന്‍റെ ബില്ല് മാത്രം അടക്കാൻ സാധിച്ചില്ല. പിന്നീട് നിരവധി തവണ ഗ്യാസ് വിതരണക്കാരുമായി ഇവര്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ വന്നിരിക്കുന്ന ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കണമെന്ന് തനിക്ക് അറിയില്ലെന്നും എന്നെങ്കിലും ഒരിക്കൽ തന്നെ തേടിയെത്തുമെന്ന് ഭയപ്പെട്ടിരുന്ന ആ കാര്യം ഇപ്പോൾ യാഥാർത്ഥ്യമായെന്നും സ്കൂൾ സൈറ്റ് വർക്കറായ ലീ ഇതേക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ വന്നിരിക്കുന്ന ഈ പ്രതിസന്ധിയിൽ നിന്നും എങ്ങനെ കര കയറാം എന്ന ആശങ്കയിലാണ് ഇപ്പോൾ ഈ ദമ്പതികളെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Follow Us:
Download App:
  • android
  • ios