കോടികൾ വരെ വിലവരുന്ന മത്സ്യങ്ങൾ, ഒരെണ്ണം മതി ജീവിതം മാറിമറിയാൻ..!

Published : Nov 19, 2023, 01:18 PM IST
കോടികൾ വരെ വിലവരുന്ന മത്സ്യങ്ങൾ, ഒരെണ്ണം മതി ജീവിതം മാറിമറിയാൻ..!

Synopsis

ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മത്സ്യം ആയി അറിയപ്പെടുന്ന പ്ലാറ്റിനം അരോവാനയുടെ ചെറിയൊരു കഷ്ണം 3 കോടി രൂപ വരെ വിലയിലാണ് വിൽക്കപ്പെടുന്നത്. 

മത്സ്യങ്ങളിലുമുണ്ട് ചില വിവിഐപികൾ. കോടികൾ വിലമതിക്കുന്ന ഈ മത്സ്യങ്ങളിൽ ഒന്ന് മതി ഒരാളുടെ ജീവിതം മാറിമറിയാൻ. മത്സ്യങ്ങളിൽ ഏറ്റവും വിലമതിക്കുന്ന അഞ്ച് മത്സ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പ്ലാറ്റിനം അരോവാന

ഏഷ്യൻ അരോവാന എന്നും അറിയപ്പെടുന്ന ഈ മത്സ്യത്തെ ഡ്രാഗൺ ഫിഷ് എന്നും വിളിക്കാറുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മത്സ്യം ആയി അറിയപ്പെടുന്ന പ്ലാറ്റിനം അരോവാനയുടെ ചെറിയൊരു കഷ്ണം 3 കോടി രൂപ വരെ വിലയിലാണ് വിൽക്കപ്പെടുന്നത്. 

എന്നാൽ, ഈ മത്സ്യത്തിന്റെ അന്താരാഷ്ട്ര വ്യാപാരം നിയമവിരുദ്ധമാണ്. 70 -കളിൽ, പ്ലാറ്റിനം അരോവാനയെ ഭക്ഷ്യാവശ്യത്തിനായി ധാരാളമായി വേട്ടയാടിയിരുന്നു. അതോടെ അമിതമായ  മത്സ്യബന്ധനം കാരണം ഇത് വംശനാശഭീഷണി നേരിടുന്ന ഇനങ്ങളിൽ ഒന്നായി മാറി. 60 വർഷം വരെയാണ് ഏഷ്യൻ അരോവാനയുടെ ജീവിതകാലയളവായി പൊതുവിൽ കണക്കാക്കപ്പെടുന്നത്. അരോവന ഇനത്തിൽപ്പെട്ട മത്സ്യങ്ങളിൽ പ്ലാറ്റിനം കളർ അരോവനായാണ് അപൂർവ മത്സ്യമായി കണക്കാക്കപ്പെടുന്നത്.

മാസ്ക്ഡ് ഏഞ്ചൽഫിഷ്

കണ്ണുകൾക്ക് ചുറ്റും മഞ്ഞ, കറുപ്പ് അല്ലെങ്കിൽ പർപ്പിൾ നിറമുള്ള മീനുകളാണ് മാസ്ക്ഡ് ഏഞ്ചൽഫിഷ്. കണ്ണിൽ മനോഹരമായ ഒരു മാസ്ക് ധരിച്ചതുപോലെ കണ്ണുകൾ കാണുന്നതിനാലാണ് ഇവ മാസ്ക്ഡ് ഏഞ്ചൽഫിഷ് എന്ന് അറിയപ്പെടുന്നത്. ഹവായിയിലെ കവായിയുടെ ആഴങ്ങളിലാണ് ഇവയെ കൂടുതലായി കാണുക. ഈ മത്സ്യത്തിന്റെ ഒരു കഷണത്തിന് വില 6 ലക്ഷം രൂപ മുതൽ16 ലക്ഷം രൂപ വരെയാണ്.

ബ്ലേഡിഫിൻ ബാസ്ലെറ്റ്

അറ്റ്ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന ഒരു ചെറിയ മത്സ്യമാണ് ബ്ലേഡെഫിൻ ബാസ്ലെറ്റ്. ഒന്നര ഇഞ്ച് വരെ നീളത്തിൽ ഇവ വളരുന്നു. 82 ലക്ഷം രൂപ വരെ വിലമതിക്കുന്നതാണ് ഈ കുഞ്ഞൻ മത്സ്യം.

ഗോൾഡൻ ബാസ്ലെറ്റ്

ലോകത്തിലെ ഏറ്റവും വിലയേറിയ നാലാമത്തെ മത്സ്യം ആണ് ഗോൾഡൻ ബാസ്ലെറ്റ്. ക്യൂബയ്ക്ക് സമീപമാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. ചെറിയ പർപ്പിൾ അല്ലെങ്കിൽ കറുത്ത അടയാളങ്ങളോടുകൂടി സ്വർണനിറത്തിൽ കാണപ്പെടുന്ന ഇവയ്ക്ക് മൂന്ന് ഇഞ്ച് വരെ വലിപ്പം ഉണ്ടാകും. ഇവയ്ക്ക് ഏകദേശം 6 ലക്ഷം രൂപ വിലവരും.

ഗോൾഡൻ അലിഗേറ്റർ ഗാർ

സാധാരണയായി തിളങ്ങുന്ന ഗോൾഡൻ അല്ലെങ്കിൽ മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള മത്സ്യങ്ങളാണ് ഗോൾഡൻ അലിഗേറ്റർ ഗാർ. ഓരോ 10,000 അലിഗേറ്റർ ഗാർഡുകളിൽ ഒന്നിൽ മാത്രമേ ഈ അപൂർവ നിറമുള്ളൂവെന്ന് പറയപ്പെടുന്നു. മൂർച്ചയുള്ള പല്ലുകൾക്ക് പേരുകേട്ടതാണ് ഈ മത്സ്യം, പക്ഷേ മനുഷ്യർക്ക് ദോഷകരമല്ല. എന്നിരുന്നാലും, ഇവയുടെ മുട്ട വളരെ വിഷാംശം ഉള്ളതാണ്. ഈ മത്സ്യങ്ങൾക്ക് ഏകദേശം 5.8 ലക്ഷം രൂപ വിലവരും.

വായിക്കാം: അതേ വസ്ത്രം, അതേ ആഭരണം, മൃതദേഹം മാത്രം മാറ്റം, ശവപ്പെട്ടി തുറന്നപ്പോൾ ഞെട്ടി കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പ്രസാദത്തിൽ നിന്നും സ്വര്‍ണമോതിരം കിട്ടി, കൃഷ്ണ വി​ഗ്രഹത്തെ വിവാഹം ചെയ്ത് 28 -കാരി
മാസം 3.2 ലക്ഷം ശമ്പളമുണ്ട്, 70 ലക്ഷം ഡൗൺ പേയ്‌മെന്റും നൽകാനാവും, 2.2 കോടിക്ക് വീട് വാങ്ങണോ? സംശയവുമായി യുവാവ്