1,650 വർഷത്തെ പഴക്കം; കുപ്പിമൊത്തം വൃത്തികേടായിരിക്കാം ഏങ്കിലും വീഞ്ഞ് കുടിക്കാന്‍ കൊള്ളാമെന്ന് വിദഗ്ദര്‍

Published : Apr 29, 2023, 04:56 PM IST
1,650 വർഷത്തെ പഴക്കം; കുപ്പിമൊത്തം വൃത്തികേടായിരിക്കാം ഏങ്കിലും വീഞ്ഞ് കുടിക്കാന്‍ കൊള്ളാമെന്ന് വിദഗ്ദര്‍

Synopsis

എഡി 325 നും  എഡി 375  നും ഇടയിൽ യൂറോപ്പില്‍ എവിടെയോ ഉണ്ടാക്കിയതായി വിശ്വസിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വീഞ്ഞ് ഇപ്പോഴും കുടിക്കാൻ കൊള്ളാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  


വീഞ്ഞെന്ന് കേട്ടാല്‍ ഒന്ന് രുചിച്ച് നോക്കാന്‍ താത്പര്യമില്ലാത്തവര്‍ വളരെ കുറവായിരിക്കും. പഴക്കം ചെല്ലുന്തോറും വീര്യം കൂടുന്ന ഒന്നാണ് വീഞ്ഞെന്ന് ഒരു പഴമൊഴി പ്രചാരത്തിലുണ്ട്. അങ്ങനെയെങ്കില്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വീഞ്ഞിന് എന്ത് വീര്യമായിരിക്കും. വീര്യമെന്തായാലും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വീഞ്ഞ് ഭക്ഷ്യയോഗ്യമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. എഡി 325 നും  എഡി 375  നും ഇടയിൽ യൂറോപ്പില്‍ എവിടെയോ ഉണ്ടാക്കിയതായി വിശ്വസിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വീഞ്ഞ് ഇപ്പോഴും കുടിക്കാൻ കൊള്ളാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

അതായത് വീഞ്ഞ് ഉണ്ടാക്കിയിട്ട് ഇതിനകം കുറഞ്ഞത് 1650 വര്‍ഷങ്ങള്‍ കടന്ന് പോയി. ഇത്രയും വര്‍ഷം കഴിഞ്ഞത് കാരണം വീഞ്ഞ് സൂക്ഷിച്ചിരുന്ന കുപ്പി വൃത്തികേടായിരിക്കാം. പക്ഷേ, വീഞ്ഞ് ഭക്ഷ്യയോഗ്യമാണെന്ന് വിദഗ്ദര്‍ പറയുന്നു. 1867 ല്‍ ജർമ്മൻ നഗരമായ സ്പെയറിൽ ഒരു റോമൻ ശവകുടീരത്തിന്‍റെ ഖനനത്തിനിടെ ലഭിച്ച 16 കുപ്പികളില്‍ ഒന്നാണിതെന്ന് ലാഡ് ബൈബിള്‍ റിപ്പോര്‍ട്ട് ചെയ്തു. ലഭിച്ച കുപ്പികളില്‍ ഈ ഒരു കുപ്പിയിലെ വീഞ്ഞ് മാത്രമാണ് കേടുകൂടാതെ ഇരിക്കുന്നത്. ഒലീവ് ഓയിൽ ഉപയോഗിച്ച് നിര്‍മ്മിച്ച വീഞ്ഞാണ് കുപ്പിയിലുള്ളത്. 

ലോകമെമ്പാടുമുള്ള 550 ല്‍ അധികം കുട്ടികളുടെ അച്ഛനായ ബീജ ദാതാവിന് വിലക്കേര്‍പ്പെടുത്തി കോടതി

കുപ്പിയിൽ അവശേഷിക്കുന്ന വ്യക്തവും ആൽക്കഹോൾ ഇല്ലാത്തതുമായ ദ്രാവകം കട്ടിയുള്ള റോസിൻ പോലുള്ള പദാർത്ഥമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നൂറു വർഷത്തിലേറെയായി സ്പെയറിലെ Pfalz ഹിസ്റ്റോറിക്കൽ മ്യൂസിയത്തിൽ കുപ്പി പ്രദർശിപ്പിച്ചിരിക്കുകയായിരുന്നു.  "സൂക്ഷ്മ-ജീവശാസ്ത്രപരമായി ഇത് കേടാകില്ല, പക്ഷേ അതിന്‍റെ രൂപത്തെ അടിസ്ഥാനമാക്കി നിങ്ങൾക്ക് പറയാൻ കഴിയുന്നത് പോലെ, ഇത് വായിക്ക് സന്തോഷം നൽകില്ല." വൈൻ വിദഗ്ദയായ മോണിക്ക ക്രിസ്റ്റ്മാൻ അഭിപ്രായപ്പെട്ടു. വീഞ്ഞിന്‍റെ രുചി ഭീകരമായിരിക്കുമെങ്കിലും കുപ്പി തുറക്കുന്നതില്‍ അപകടമില്ലെന്നാണ് ക്രിസ്റ്റ്മാന്‍റെ അഭിപ്രായം. 

24 കണ്ണുകളുള്ള ജെല്ലിഫിഷിനെ കണ്ട് കണ്ണ് തള്ളി ശാസ്ത്രജ്ഞര്‍

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ