കാണാതായ പൂച്ചയ്ക്ക് വേണ്ടി എന്തെങ്കിലും തിരച്ചിൽ നടക്കുന്നുണ്ടോ എന്ന് വ്യക്തമല്ലാത്തതിനാൽ പ്രൊഫഷണലിസമില്ലാത്തതിന്‍റെ പേരില്‍ ട്വിറ്റല്‍ എയർ ഇന്ത്യയ്ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. 


ദില്ലി വിമാനത്താവളത്തില്‍ തന്‍റെ വളര്‍ത്തു പൂച്ചകളിലൊന്നിനെ കാണാതായത് ദില്ലി വിമാനത്തവളത്തിലെ എയര്‍ലൈന്‍ ജീവനക്കാരുടെ അശ്രദ്ധമൂലമാണെന്ന ആരോപണവുമായി യാത്രക്കാരി രംഗത്ത്. സോണി എസ് സോമര്‍ എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് ഇത് സംബന്ധിച്ച് ട്വിറ്ററില്‍ കുറിച്ചത്. പൂച്ചക്കുട്ടികളെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ജീവനക്കാര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പൂച്ചകളുടെ ഉടമയുടെ സുഹൃത്ത് ട്വിറ്ററില്‍ ഈ കുറിപ്പെഴുതിയത്. 

ദില്ലി വിമാനത്താവളത്തില്‍ നിന്ന് ഇംഫാലിലേക്ക് എയര്‍ ഇന്ത്യയുടെ 889 എന്ന വിമാനത്തില്‍ യാത്ര ചെയ്തയാളുടെ പൂച്ചകളിലൊന്നിനെയാണ് നഷ്ടപ്പെട്ടത്. എയർ ഇന്ത്യയ്ക്ക് തന്‍റെ ദുരനുഭവം വിവരിച്ച് ജാംഗ്‌നെയ്‌ചോംഗ് കരോംഗ് കത്തെഴുതിയിരുന്നു. രാവിലെ 6:30-ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്തപ്പോൾ, ഒന്നുകിൽ തന്‍റെ ഫ്ലൈറ്റ് ഷെഡ്യൂൾ ചെയ്യാമെന്നും അല്ലെങ്കിൽ ബിസിനസ് ക്ലാസിലേക്ക് ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്ത് നല്‍കാമെന്നും അറിയിച്ചു. തുടര്‍ന്ന് അവളുടെ വളർത്തു പൂച്ച കുഞ്ഞുങ്ങളെ ക്യാബിനിലേക്ക് കൊണ്ടുപോകാൻ ജീവനക്കാര്‍ ആവശ്യപ്പെട്ടു. 

Scroll to load tweet…

ലിഫ്റ്റില്‍ കയറുന്നതിനെ ചൊല്ലി തര്‍ക്കം; യുപിയില്‍ കേളേജ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്ന വീഡിയോ വൈറല്‍

എന്നാല്‍ പിന്നീട് ബിസിനസ് ക്ലാസ് ലഭ്യമല്ലെന്ന അറിയിപ്പ് വന്നു. ഫീനിക്സ്, എസ്കെകെവൈ എന്നീ തന്‍റെ അരുമകളായ പൂച്ചകളെ കാര്‍ഗോ ഹോള്‍ഡറിലൂടെ കൊണ്ടുപോകാനായിരുന്നു ജാംഗ്‌നെയ്‌ചോംഗ് കരോംഗ് ശ്രമിച്ചത്. എയർ ഇന്ത്യ ജീവനക്കാരുടെ സഹായത്തോടെ പൂച്ചകളെ സുരക്ഷിതമാക്കിയ ശേഷം, ചില വളർത്തുമൃഗങ്ങളെ "ഹോൾഡ്" ചെയ്യുന്നതിനെക്കുറിച്ചുള്ള ജീവനക്കാരുടെ സംസാരം അവര്‍ കേട്ടു. ഇതേ തുടര്‍ന്ന് കരോംഗ് ജീവനക്കാരോട് അന്വേഷിച്ചെങ്കിലും അവരുടെ ഒരു പൂച്ച രക്ഷപ്പെട്ടെന്ന വിവരം ജീവനക്കാര്‍ കരോംഗിനോട് പറഞ്ഞില്ല. വിമാനം പുറപ്പെടാന്‍ വെറും ഏഴ് മിനിറ്റ് മാത്രമുള്ളപ്പോഴാണ് ഇത് തന്നെ അറിയിക്കുന്നത്. തുടര്‍ന്ന് താന്‍ തന്‍റെ ഒരു പൂച്ചയുമായി വിമാനം കയറാന്‍ നിര്‍ബന്ധിതമായെന്നും ഇവര്‍ പറഞ്ഞു. 

"അത് ഹൃദയഭേദകമായിരുന്നു, എന്‍റെ ഫീനിക്സിനെ കാണാതായതിൽ ഞാൻ ഇപ്പോഴും മാനസിക ആഘാതത്തിലാണ്. നിങ്ങളുടെ ജീവനക്കാര്‍ ശ്രദ്ധാലുക്കളായിരുന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, കാരണം ഞാൻ എത്തിയപ്പോൾ അവര്‍ വളരെ അയഞ്ഞതായി തോന്നി. എന്‍റെ വളർത്തുമൃഗങ്ങളിൽ ഒന്ന് നഷ്‌ടപ്പെടുന്നതിന് കാരണമായത് ആരാണെന്ന് എനിക്ക് ഉറപ്പില്ല." നഷ്ടപ്പെട്ട പൂച്ചക്കുട്ടിയെ വീണ്ടെടുക്കാന്‍ എയര്‍ലൈന്‍ അധികൃതർ സഹായിക്കണമെന്നും അല്ലെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അവര്‍ തന്‍റെ കത്തില്‍ ആവശ്യപ്പെട്ടു. കാണാതായ പൂച്ചയ്ക്ക് വേണ്ടി എന്തെങ്കിലും തിരച്ചിൽ നടക്കുന്നുണ്ടോ എന്ന് വ്യക്തമല്ലാത്തതിനാൽ പ്രൊഫഷണലിസമില്ലാത്തതിന്‍റെ പേരില്‍ ട്വിറ്റല്‍ എയർ ഇന്ത്യയ്ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. 

മെട്രോ നഗരത്തിൽ ജീവിക്കാൻ പ്രതിമാസം 50,000 രൂപ മതിയാകില്ലെന്ന് യുവതി; പ്രതികരണവുമായി നെറ്റിസണ്‍സ്