സ്വിഗ്ഗി വഴി പലചരക്ക് സാധനം ഓർഡർ ചെയ്യുന്നതില്‍ പരാജയപ്പെട്ടു; ഒന്നല്ല, ആറ് തവണ സാധനം എത്തിച്ച് ഡെലിവറി ബോയ്സ്

Published : Dec 15, 2023, 04:36 PM IST
സ്വിഗ്ഗി വഴി പലചരക്ക് സാധനം ഓർഡർ ചെയ്യുന്നതില്‍ പരാജയപ്പെട്ടു; ഒന്നല്ല, ആറ് തവണ സാധനം എത്തിച്ച് ഡെലിവറി ബോയ്സ്

Synopsis

പലതവണ ഓര്‍ഡര്‍ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അവസാനം ഓര്‍ഡര്‍ കൊടുത്തപ്പോള്‍ ഒരേ സാധനം ആറ് തവണ വീട്ടിലെത്തിച്ച് സ്വിഗ്ഗി


സാങ്കേതിക വിദ്യയില്‍ മനുഷ്യന്‍ ഏറെ മുന്നേറിയെന്ന് പറയുമ്പോഴും സാങ്കേതികമായ  ചെറിയ ചില പിഴവുകള്‍ വലിയ അബദ്ധങ്ങളിലേക്കാണ് നമ്മെ എത്തിക്കാറ്. കഴിഞ്ഞ ദിവസം Praanay Loya എന്ന ട്വിറ്റര്‍ (X) ഉപയോക്താവ് തന്‍റെ അക്കൗണ്ടിലൂടെ പങ്കുവച്ച അനുഭവം അത്തരത്തിലൊന്നായിരുന്നു. ഇന്നലെയാണ് ഇത് സംബന്ധിച്ച കുറിപ്പ് പ്രണയ് ലോയ ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിനകം നാല് ലക്ഷത്തിലേറെ പേര്‍ ഈ കുറിപ്പ് കണ്ടു. 

സ്വിഗ്ഗി ആപ്പ് വഴി താന്‍ പലചരക്ക് സാധനം വാങ്ങാന്‍ ശ്രമിച്ചെങ്കിലും ആപ്പ് ഡൗണ്‍ ആയതിനാല്‍ തനിക്ക് ഓര്‍ഡര്‍ നല്‍കാനായില്ലെന്ന് പ്രണയ് എഴുതുന്നു. എന്നാല്‍ ഓര്‍ഡര്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും താന്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഉദ്ദേശിച്ച പലചരക്കുകളെല്ലാം ആറ് സ്വിഗ്ഗി ഡെലിവറി ബോയ് തനിക്ക് എത്തിച്ചെന്നും അദ്ദേഹം കുറിക്കുന്നു. ഇതെങ്ങനെ സംഭവിച്ചെന്നും അദ്ദേഹം പിന്നാലെ വ്യക്തമാക്കി. സ്വിഗ്ഗി ആപ്പ് വഴി താന്‍ പലചരക്ക് സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി. എന്നാല്‍ പിന്നീട് പണം കൂടുതലായതിനാല്‍ ഇറയ്ക്കുന്നതിനായി നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കി. തുടര്‍ന്ന് മറ്റൊരു ഓര്‍ഡറിന് ശ്രമിച്ചു. പക്ഷേ ആദ്യത്തെ അനുഭവമായതിനാല്‍ അതും ഉപേക്ഷിച്ചു. ഒടുവില്‍ പലചരക്കിന് മുന്‍കൂര്‍ പണം നല്‍കുന്നതിന് പകരം ക്യാഷ് ഓണ്‍ ഡെലിവറി തെരഞ്ഞെടുത്ത് സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി. 

ഇന്ത്യന്‍ രൂപയ്ക്ക് 'കരുത്തുള്ള' രാജ്യം; പോയി വരാം കീശ കാലിയാകാതെ !

20 വര്‍ഷത്തെ മൗനം; അച്ഛന്‍റെയും അമ്മയുടെയും മൗനം അവസാനിപ്പിക്കാന്‍ 18 കാരന്‍ ചെയ്തത് !

പിന്നാലെ സ്വിഗ്ഗി ഡെലിവറി എക്സിക്യൂട്ടീവുകളുടെ തുടര്‍ച്ചയായ ഫോണ്‍ വിളികള്‍ ലോയയ്ക്ക് ലഭിച്ച് തുടങ്ങി. പിന്നാലെ പ്രണയ് ലോയ നല്‍കിയ പലചരക്ക് സാധനങ്ങളുമായി പുറകെ പുറകെ ആറ് സ്വിഗ്ഗി ഡെലിവറി എക്സിക്യൂട്ടീവുകളാണ് പ്രണയ് ലോയയുടെ വീട്ടിലെത്തിയത്. അങ്ങനെ ഒടുവില്‍ 20 ലിറ്റർ പാൽ, 6 കിലോ ദോശ മാവ്, 6 പാക്കറ്റ് പൈനാപ്പിൾ എന്നിവ സ്വിഗ്ഗി ബോയ്സ് വീട്ടിലെത്തിച്ചു. ഇത്രയേറെ സാധനങ്ങള്‍ താനിനി എന്ത് ചെയ്യുമെന്നും ആരെങ്കിലും തന്നെ സഹായിക്കണമെന്നും അദ്ദേഹം തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടു. 

'ലക്ഷങ്ങളുടെ തീറ്റ'; 2023 ല്‍ സ്വിഗ്ഗിയിലൂടെ മുംബൈക്കാരന്‍ ഓര്‍ഡര്‍ ചെയ്തത് 42 ലക്ഷം രൂപയുടെ ഭക്ഷണം !

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ