ഹോട്ടല്‍ വാടകക്കെടുത്ത് ഗുണ്ടകളുടെ വ്യാജപൊലീസ് സ്‌റ്റേഷന്‍, മാസങ്ങളോളം ഒറിജിനല്‍ പൊലീസിനെയും പറ്റിച്ചു!

Published : Aug 23, 2022, 05:06 PM IST
 ഹോട്ടല്‍ വാടകക്കെടുത്ത് ഗുണ്ടകളുടെ വ്യാജപൊലീസ് സ്‌റ്റേഷന്‍, മാസങ്ങളോളം ഒറിജിനല്‍ പൊലീസിനെയും പറ്റിച്ചു!

Synopsis

ഗുണ്ടകളുടെ പൊലീസ് സ്‌റ്റേഷനില്‍ പാറാവുകാര്‍ മുതല്‍ പൊലീസ് തോക്ക് വരെ. നാട്ടുകാരെയും ഒറിജിനല്‍ പൊലീസിനെയും മാസങ്ങളോളം പറ്റിച്ചു! Photo: Representational Image  

കള്ളപ്പൊലീസായും പട്ടാളമായുമൊക്കെ ആളുകളെ പറ്റിക്കുന്നത് സര്‍വസാധാരണമാണ്. എന്നാല്‍ ഒരു കള്ള പൊലീസ് സ്റ്റേഷന്‍ തന്നെ ഉണ്ടാക്കി പറ്റിച്ചാലോ? ബിഹാറിലെ ഒരു ഗുണ്ടാ സംഘം ആണ് വ്യാജ പൊലീസ് സ്റ്റേഷനുണ്ടാക്കി അവിടെ പൊലീസ് ഉദ്യോഗസ്ഥരായി ഇരുന്ന് യഥാര്‍ത്ഥ പൊലീസിനെപ്പോലും മാസങ്ങളോളം പറ്റിച്ചത്. കള്ളന്മാരുടെ കള്ളക്കളി ഇങ്ങനെയായിരുന്നു.

ബീഹാറിലെ ഒരു ഗുണ്ടാസംഘത്തിന്റെ ബുദ്ധിയിലാണ് ഇങ്ങനെയൊരു തട്ടിപ്പ് ഉദിച്ചത്, അതിനായി ആദ്യം അവര്‍ ഒരു ചെറിയ ഹോട്ടല്‍ വാടകയ്‌ക്കെടുത്തു, പിന്നിട് ഈ ഹോട്ടല്‍ ഒരു പൊലീസ് സ്റ്റേഷനാക്കി മാറ്റി. അടിമുടി പൊലീസ് സ്റ്റേഷന്റെ മാതൃകയിലേക്ക് ഹോട്ടലിനെ മാറ്റിയെടുത്തു. അതും സ്ഥലം ഇന്‍സ്‌പെക്ടറുടെ വീട്ടില്‍ നിന്നും വെറും 500 മീറ്റര്‍ അകലെയാണ് അവര്‍ ഈ പൊലീസ് സ്റ്റേഷന്‍ ഉണ്ടാക്കിയെടുത്തത്. പറാവുകാര്‍ വരെ ഉണ്ടായിരുന്നു ഈ ഗുണ്ടകളുടെ പൊലീസ് സ്റ്റേഷന്. പൊലീസ് റാങ്കുകളോട് കൂടിയ പൊലീസ് യൂണിഫോമായിരുന്നു ഇവര്‍ ധരിച്ചിരുന്നത്. എന്തിനേറെ പറയുന്നു പൊലീസ് തോക്ക് വരെ ഉണ്ടായിരുന്നു ഇവര്‍ക്ക്.

ഗ്രാമവാസികള്‍ പതിവായി പരാതി നല്‍കാനായും ഇവിടെ വരുമായിരുന്നു. ഇങ്ങനെ വരിന്നവരില്‍ നിന്നെല്ലാം ഭീഷിണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി. കൂടാതെ ഇവരുടെ സ്റ്റേഷനില്‍ പൊലീസ് വേഷം കെട്ടി നില്‍ക്കാന്‍ തയാറായി വരുന്നവര്‍ക്ക് 500 രൂപ വീതം ദിവസക്കൂലിയും നല്‍കുമായിരുന്നു.
കള്ളക്കളി ഇങ്ങനെ തുടരവേയാണ് ഒരു ദിവസം സര്‍വീസ് ഇഷ്യൂ ആയുധങ്ങള്‍ക്കുപകരം പ്രാദേശിക വര്‍ക്ക്‌ഷോപ്പുകളില്‍ നിര്‍മ്മിച്ച തോക്കുകള്‍ കൈവശം വയ്ക്കുന്നത് ഒരു യഥാര്‍ത്ഥ പോലീസ് ഉദ്യോഗസ്ഥന്‍ ശ്രദ്ധിക്കാന്‍ ഇടയായത്. സംശയം തോന്നിയ ഇയാള്‍ ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. അപ്പോഴാണ് കള്ളക്കളി പുറത്ത് വരുന്നത്. എട്ട് മാസക്കാലമാണ് ഇവര്‍ പൊലീസിനെയും പ്രദേശവാസികളെയും ഒരുപോലെ പറ്റിച്ചത്.

ഒരു നാടന്‍ പിസ്റ്റള്‍, നാല് പോലീസ് യൂണിഫോം, 500 പിഎം ആവാസ് യോജന അപേക്ഷാ ഫോമുകള്‍, ബങ്ക ബിഡിഒ നല്‍കിയ 40 ഇലക്ടറല്‍ കാര്‍ഡുകള്‍, ബാങ്ക് ചെക്ക് ബുക്കുകള്‍, അഞ്ച് മൊബൈല്‍ ഫോണുകള്‍, ജനതാദള്‍ (യുണൈറ്റഡ്) ജില്ലാ പ്രസിഡന്റ് അല്‍ക കുമാരിയുടെ വ്യാജ മുദ്ര,  എന്നിവ പോലീസ് ഇവരില്‍ നിന്ന്  പിടിച്ചെടുത്തു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ  ആറ് സംഘാംഗങ്ങളെ പൊലീസി പിടികൂടിയിട്ടുണ്ട്, എന്നാല്‍ സംഘത്തലവന്‍ ഒളിവിലാണ്. കൂടുതല്‍ അന്വേഷണം നടത്തി വരികയാണ് പൊലീസ്.

PREV
Read more Articles on
click me!

Recommended Stories

മരിച്ച് വീഴുമ്പോഴും തിരിഞ്ഞ് നോക്കാതെ ലോകം; അറബുകൾ അല്ലാത്തവരുടെ ചോര വീണ് ചുവക്കുന്ന സുഡാന്‍റെ മണ്ണ്
വെറും 6 മാസം ജോലി ചെയ്താൽ 1.3 കോടി ശമ്പളം വാങ്ങാം, ഇതാണാ ജോലി, സ്വീകരിക്കണോ, സംശയം പങ്കുവച്ച് യുവാവ്