4500 രൂപയുടെ സ്യൂട്ട്, 350 അതിഥികൾ, നായയുടെ ജന്മദിനം ആഘോഷമാക്കി ഉടമ

Published : Dec 03, 2022, 03:04 PM IST
4500 രൂപയുടെ സ്യൂട്ട്, 350 അതിഥികൾ, നായയുടെ ജന്മദിനം ആഘോഷമാക്കി ഉടമ

Synopsis

പ്രത്യേകം ഡിസൈൻ ചെയ്ത ബർത്ത് ഡേ സ്യൂട്ട് അണിഞ്ഞാണ് അക്സർ കേക്ക് മുറിക്കാൻ എത്തിയത്. 4500 രൂപയാണ് ഈ സ്യൂട്ടിന്റെ വില. സ്വന്തം കുഞ്ഞുങ്ങളെ എന്നപോലെ കയ്യിലെടുത്തു പിടിച്ചാണ് സന്ദീപും സുമിത്രയും ചേർന്ന് അക്സറിന്റെ പിറന്നാൾ കേക്ക് മുറിച്ചത്.

മനുഷ്യനോട് ഏറ്റവും അധികം ഇണങ്ങി ജീവിക്കുന്ന മൃഗമാണ് നായ. അതുകൊണ്ടുതന്നെ മനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട വളർത്തുമൃഗവും നായ തന്നെയാണ്. അതുകൊണ്ടുതന്നെ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയാണ് പലർക്കും തങ്ങളുടെ നായകളും. അത്തരത്തിൽ തങ്ങളുടെ വളർത്തുനായയെ സ്വന്തം മകനെ പോലെ സ്നേഹിക്കുന്ന ജാർഖണ്ഡിലെ ഒരു ദമ്പതികൾ വളർത്തു നായയുടെ ജന്മദിനം ആഘോഷിച്ച വാർത്ത ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. ജന്മദിനാഘോഷങ്ങൾക്ക് ശേഷം ഇവർ തന്നെ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോയും ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ഇന്ത്യാടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ജാർഖണ്ഡിലെ ധൻബാദിൽ നിന്നുള്ള വീഡിയോയാണ് ഇത്. അക്സർ എന്നാണ് ഭാഗ്യവാനായ ഈ നായക്കുട്ടിയുടെ പേര്. സുമിത്ര കുമാരി, സന്ദീപ് കുമാരി എന്നിവരുടെ പ്രിയപ്പെട്ട നായക്കുട്ടിയാണ് അക്സർ. സ്വന്തം പേരിൽ അച്ചടിച്ച ക്ഷണക്കത്ത് നൽകിയാണ് ഇവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും അക്സറിന്റെ ജന്മദിനാഘോഷത്തിന് ക്ഷണിച്ചത്. പാട്ടും മേളവും ഒക്കെയായി നടന്ന ആഘോഷ പരിപാടികളിൽ 350 അതിഥികളാണ് പങ്കെടുത്തത്. 

പ്രത്യേകം ഡിസൈൻ ചെയ്ത ബർത്ത് ഡേ സ്യൂട്ട് അണിഞ്ഞാണ് അക്സർ കേക്ക് മുറിക്കാൻ എത്തിയത്. 4500 രൂപയാണ് ഈ സ്യൂട്ടിന്റെ വില. സ്വന്തം കുഞ്ഞുങ്ങളെ എന്നപോലെ കയ്യിലെടുത്തു പിടിച്ചാണ് സന്ദീപും സുമിത്രയും ചേർന്ന് അക്സറിന്റെ പിറന്നാൾ കേക്ക് മുറിച്ചത്. അയൽനാടുകളിൽ നിന്നുപോലും അതിഥികൾ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. വന്നവരെല്ലാം വിലകൂടിയ സമ്മാനങ്ങൾ അക്സറിനായി കരുതാനും മറന്നില്ല.

ഏതായാലും വീഡിയോ വൈറൽ ആയതോടെ സോഷ്യൽ മീഡിയയിൽ അക്സറിന്റെ ഭാഗ്യത്തെ പ്രകീർത്തിക്കുകയാണ് വീഡിയോ കണ്ട എല്ലാവരും. എന്നാൽ, ഇത്തരം ആഘോഷങ്ങൾ തീർത്തും അനാവശ്യമാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം