ബലാല്‍സംഗം, ഓറല്‍സെക്‌സ്, ലൈംഗിക ചൂഷണം, പ്രമുഖ ഗായകനെതിരെ ആരോപണ പ്രവാഹം

Published : Apr 27, 2022, 06:37 PM IST
ബലാല്‍സംഗം, ഓറല്‍സെക്‌സ്, ലൈംഗിക ചൂഷണം, പ്രമുഖ ഗായകനെതിരെ ആരോപണ പ്രവാഹം

Synopsis

അന്ന് തന്നേക്കാള്‍ ഏറെ പ്രായമുണ്ടായിരുന്ന ടിം വിവസ്ത്രനായി വന്ന് തന്നെ ബെഡിലേക്ക് തള്ളിയിട്ട് സെക്‌സിന് പ്രേരിപ്പിക്കുകയും ഓറല്‍ സെക്‌സിന് നിര്‍ബന്ധിക്കുകയും ചെയ്തതായി പമേല എന്ന് ഡോക്യുമെന്ററിയില്‍ പരിചയപ്പെടുത്തിയ സ്ത്രീ പറഞ്ഞു.

ടിവി, ചാനല്‍, സംഗീത പരിപാടികളിലൂടെ ലോകപ്രശസ്തനായ ഹിപ്‌ഹോപ് താരം ടിം വെസ്റ്റ് വുഡിനെതിരെ ലൈംഗിക ആരോപണങ്ങളുടെ പ്രവാഹം. നിരവധി സ്ത്രീകളാണ് പല കാലങ്ങളിലായി ടിം നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറഞ്ഞത്. രണ്ടു വര്‍ഷം മുമ്പ് ഒരു സ്ത്രീ ട്വിറ്ററിലൂടെയാണ്  #survivingTimWestwood എന്ന ഹാഷ്ടാഗില്‍ ടിമ്മിനെതിരായ ലൈംഗികാരോപണങ്ങള്‍ തുറന്നുപറയാനാരംഭിച്ചത്. തുടര്‍ന്ന് നിരവധി സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തിന് എതിരെ മീറ്റൂ ആരോപണം ഉന്നയിച്ചിരുന്നു. ആ സ്ത്രീകളില്‍ ചിലരുമായി സംസാരിച്ച് ബിബിസി ത്രീ  (BBC Three) തയ്യാറാക്കിയ ടിം വെസ്റ്റ്‌വുഡ്:  അബ്യൂസ് ഓഫ് പവര്‍ (Tim Westwood: Abuse of Power)  എന്ന ഡോക്യുമെന്ററി ഇന്ന് പുറത്തുവന്നു. ഇതില്‍, നിരവധി സ്ത്രീകളാണ് ടിം നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ അക്കമിട്ടു നിരത്തുന്നത്. 

തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ ടിം ഇതിനകം നിഷേധിച്ചിട്ടുണ്ട്. നാലു പതിറ്റാണ്ട് നീണ്ട തന്റെ സംഗീത ജീവിതത്തില്‍ ഒരിക്കലും ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഇപ്പോള്‍ ഈ ആരോപണങ്ങള്‍ ഉയരുന്നതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ടിം പറഞ്ഞു. എന്നാല്‍, വ്യക്തമായ തെളിവുകളോടെയാണ് ടിമ്മിനെതിരായ ഡോക്യുമെന്ററി പുറത്തുവിട്ടതെന്നാണ് ബിബിസിയുടെ വാര്‍ത്താ കുറിപ്പ് വ്യക്തമാക്കുന്നത്. അധികാരം ഉപയോഗിച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവര്‍ക്ക് എതിരായ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ ഡോക്യുമെന്ററി തയ്യാറാക്കിയതെന്നും ബിബിസി വ്യക്തമാക്കി. 

17, 19, 20 വയസ്സുകളില്‍ തങ്ങള്‍ക്ക് ടിമ്മില്‍നിന്നുണ്ടായ ലൈംഗിക അതിക്രമങ്ങളാണ് ബിബിസി ഡോക്യുമെന്ററിയില്‍ മൂന്ന് സ്ത്രീകള്‍ തുറന്നുപറയുന്നത്. ടിം പല കാലങ്ങളിലായി തങ്ങളെ ബലാല്‍സംഗം ചെയ്തതായി ഇവര്‍ തുറന്നുപറയുന്നു. സംഗീത പരിപാടിക്കിടെ അദ്ദേഹത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴും മറ്റുമായി അദ്ദേഹം മാറിടത്തിലും മറ്റ് ശരീരഭാഗങ്ങളിലും കയറിപ്പിടിച്ചതായി മറ്റ് നാലു സ്ത്രീകളും സാക്ഷ്യപ്പെടുത്തുന്നു. 

 

ടിം

 

യൂറോപ്യന്‍ സംഗീതലോകത്തില്‍ ഏറെ പ്രശസ്തനായ ടിം തന്റെ അധികാരവും സ്വാധീനവുമെല്ലാം ഉപയോഗിച്ച് സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്തതായാണ് ഡോക്യുമെന്ററി പറയുന്നത്. റേഡിയോ, ടിവി ജോക്കി എന്ന നിലയില്‍ ്രപശസ്തനായ ഈ ഹിപ്‌ഹോപ് താരവുമായി പല കാലങ്ങളില്‍ ഇടപെട്ട സംഗീതരംഗത്തെ പുതുതലമുറയെയാണ് ഇദ്ദേഹം ലൈംഗികമായി ചൂഷണം ചെയ്തതെന്ന് ഡോക്യുമെന്ററി വ്യക്തമാക്കുന്നു. 1992-2017 കാലത്ത് ഇദ്ദേഹം നടത്തിയ ലൈംഗിക അതിക്രമങ്ങളാണ് ഈയടുത്തകാലത്തായി പുറത്തുവന്നത്. 64 വയസ്സുകാരനായ ഇദ്ദേഹം തന്റെ ചെറുപ്പകാലത്ത് നടത്തിയ ലൈംഗിക അതിക്രമങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.  സംഗീത ലോകത്ത് അവസരം തേടിയെത്തിയ സ്ത്രീകളാണ് ഇവരെല്ലാവരും. അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയും ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് വിട്ടുപോരുകയും ചെയ്തു എന്നാണ് ഇവരില്‍ ചിലര്‍ തുറന്നു പറയുന്നത്. 

ടിമ്മിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം തേടിയെത്തിയ തന്നെ കാറില്‍വെച്ചും ലണ്ടനിലെ താമസസ്ഥലത്തുവെച്ചും അദ്ദേഹം ലൈംഗികമായി ദുരുപയോഗിച്ചതായി ഡോക്യുമെന്ററിയില്‍ ഒരു സ്ത്രീ പറയുന്നു. 20-കളിലായിരുന്ന തനിക്ക് അദ്ദേഹത്തെ പോലൊരു പ്രമുഖനെ എതിര്‍ക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. ലണ്ടനിലെ ഫ്‌ലാറ്റില്‍വെച്ച് ടിം ബലംപ്രയാഗിച്ച് ചുംബിക്കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തതായി അവര്‍ സാക്ഷ്യപ്പെടുത്തി. അന്ന് തന്നേക്കാള്‍ ഏറെ പ്രായമുണ്ടായിരുന്ന ടിം വിവസ്ത്രനായി വന്ന് തന്നെ ബെഡിലേക്ക് തള്ളിയിട്ട് സെക്‌സിന് പ്രേരിപ്പിക്കുകയും ഓറല്‍ സെക്‌സിന് നിര്‍ബന്ധിക്കുകയും ചെയ്തതായി പമേല എന്ന് ഡോക്യുമെന്ററിയില്‍ പരിചയപ്പെടുത്തിയ സ്ത്രീ പറഞ്ഞു.

സ്വന്തം സംഗീത സൃഷ്ടി ടിമ്മിന് കാണിക്കാന്‍ അദ്ദേഹത്തിന്റെ ഫ്‌ലാറ്റിലെത്തിയ തന്നെ അന്ന് 40 വയസ്സുണ്ടായിരുന്ന ടിം കയറിപ്പിടിക്കുകയും തന്നെ വിവസ്ത്രയാക്കി ഓറല്‍ സെക്‌സ് നടത്തുകയും ചെയ്തതായി ഡോക്യുമെന്ററിയില്‍ തമാര എന്നു പരിചയപ്പെടുത്തുന്ന സ്ത്രീ പറഞ്ഞു. അവസരങ്ങള്‍ തരാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ആവശ്യം കഴിഞ്ഞതോടെ ടിം തന്നെ ഒഴിവാക്കിയതായും അവര്‍ പറയുന്നു. 

ടിമ്മിന് 53 വയസ്സുള്ളപ്പോള്‍, തന്നെ ബലാല്‍സംഗം ചെയ്തതായാണ് ഇസബേല്‍ എന്ന് ഡോക്യുമെന്ററിയില്‍ പരിചയപ്പെടുത്തുന്ന സ്ത്രീ പറയുന്നത്. അന്ന് തനിക്ക് 30 വയസ്സായിരുന്നു. ലണ്ടനിലെ ഒരു ഫ്്‌ലാറ്റില്‍വെച്ച് നഗ്‌നനായി തന്റെ മുറിയിലേക്ക് വന്ന ടിം തന്നെ ബലമായി പിടിക്കുകയും റേപ്പ് ചെയ്യുകയും ചെയ്തതായി അവര്‍ സാക്ഷ്യപ്പെടുത്തുന്നു. 

പൊതുപരിപാടികള്‍ക്കിടയിലും മറ്റും ടിമ്മിനോടുള്ള ആരാധന മൂത്ത് ഫോട്ടോ എടുക്കാനെത്തിയ തങ്ങളുടെ ദേഹത്ത് അനുവാദമില്ലാതെ ടിം ലൈംഗികമായി സ്പര്‍ശിച്ചതായാണ് നാലു സ്ത്രീകള്‍ ഡോക്യുമെന്ററിയില്‍ പറയുന്നത്. മാറിലും നിതംബത്തിലും മറ്റ് ശരീരഭാഗങ്ങളിലും പരസ്യമായി തന്നെ കയറിപ്പിടിക്കാന്‍ ടിമ്മിന് അന്ന് മടിയുണ്ടായിരുന്നില്ലെന്നും അവര്‍ ഡോക്യുമെന്ററിയില്‍ പറയുന്നു. 

ഈ ഡോക്യുമെന്ററി വന്‍വിവാദമാണ് യൂറാപ്പിലാകെ ഉയര്‍ത്തിയത്. ടെലിവിഷന്‍, റോഡിയോ പരിപാടികളിലൂടെ ലോകപ്രശസ്തനായ ടിം ഏറെ ആദരിക്കപ്പെടുന്ന സംഗീതജ്ഞനാണ്. ബിബിസി റേഡിയോ വണ്ണിലടക്കം പരിപാടികള്‍ നടത്തിയിരുന്ന ടിം ഹിപ്‌ഹോപ് താരം എന്ന നിലയിലും പ്രശസ്തനായിരുന്നു. 64 വയസ്സുള്ള ടിം അവിവാഹിതനാണ്. 
 
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?