ടൈറ്റാനിക് വീട്; സ്വപ്നഭവനം, സ്വന്തമായി പണിതൊരു കര്‍ഷകന്‍ !

Published : Apr 12, 2023, 01:35 PM IST
ടൈറ്റാനിക് വീട്; സ്വപ്നഭവനം, സ്വന്തമായി പണിതൊരു കര്‍ഷകന്‍ !

Synopsis

ടൈറ്റാനിക്കിന്‍റെ മാതൃകയില്‍ ഒരു വീട് പണിയുകയായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്നം. ഇതിനായി അദ്ദേഹം കൊല്‍ക്കത്തിയിലെ നിരവധി എഞ്ചിനീയര്‍മാരെ സമീപിച്ചു. പക്ഷേ. ഒരു കര്‍ഷകന്‍റെ സ്വപ്നത്തിനൊപ്പം നില്‍ക്കാന്‍ അവരാരും തയ്യാറായില്ല. 


സ്വന്താമായൊരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഇങ്ങനെ ആശിച്ച് നോറ്റ് ഒരു വീട് പണിയുമ്പോള്‍ അത് മറ്റുള്ളവരുടെ വീടുകളില്‍ നിന്നും ഒരുപടി വ്യത്യസ്തനായിരിക്കാന്‍ ചിലരെങ്കിലും ശ്രമിക്കും. അങ്ങനെ പല തരത്തില്‍ വീടുകള്‍‌ പണിതവര്‍ നമ്മുക്ക് ചുറ്റുമുണ്ട്. ഇത്തരത്തില്‍ വ്യത്യസ്തമായൊരു വീട് പണിതിരിക്കുകയാണ് പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ ഹെല്ലഞ്ച ജില്ലയിൽ താമസിക്കുന്ന മിന്‍റു റോയ്. കൃഷിക്കാരനായ അദ്ദേഹം നിര്‍മ്മിച്ച വീടിന് ടൈറ്റാനിക്കിന്‍റെ രൂപമാണുള്ളത്. 

സിലിഗുരിയിലെ ഫാസിദാവ പ്രദേശത്ത് ഏകദേശം 20 - 25 വര്‍ഷം മുമ്പാണ് മിന്‍റു റോയ് പിതാവ് മൻരഞ്ജൻ റോയിക്കൊപ്പം താമസം ആരംഭിച്ചത്. കൃഷിക്കാരനായ മിന്‍റു, സ്റ്റീഫന്‍ സ്പീല്‍ ബര്‍ഗിന്‍റെ വിശ്വവിഖ്യാതമായ ടൈറ്റാനിക്ക് എന്ന സിനിമ കണ്ട് അതില്‍ ആകൃഷ്ടനായ ഒരാളാണ്. ജാക്കിന്‍റെയും റോസിന്‍റെയും പ്രണയം പറഞ്ഞ, എന്നന്നേക്കുമായി കടലിന്‍റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയ ആ കപ്പലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമ കണ്ടത് മുതല്‍ ടൈറ്റാനിക്കിന്‍റെ മാതൃകയില്‍ ഒരു വീട് പണിയുകയായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്നം. ഇതിനായി അദ്ദേഹം കൊല്‍ക്കത്തിയിലെ നിരവധി എഞ്ചിനീയര്‍മാരെ സമീപിച്ചു. പക്ഷേ. ഒരു കര്‍ഷകന്‍റെ സ്വപ്നത്തിനൊപ്പം നില്‍ക്കാന്‍ അവരാരും തയ്യാറായില്ല. 

കൂബര്‍ പെഡി; രത്നം തേടിയ മനുഷ്യര്‍ ഭൂമിക്കടിയില്‍ തീര്‍ത്ത വാസയോഗ്യമായ നഗരം

ഒടുവില്‍ സ്വന്തം നിലയില്‍ വീട് പണിയാരംഭിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. എന്നാൽ, സാമ്പത്തിക പരാധീനത മൂലം പണി ഇടയ്ക്കിടെ മുടങ്ങി. ഒടുവില്‍ സ്വപ്ന ഭവനം പണിയാന്‍ തന്‍റെ കൈയില്‍ പണം തികയില്ലെന്ന് തിരിച്ചറിഞ്ഞ മിന്‍റു നേപ്പാളിലേക്ക് വണ്ടി കയറി. അവിടെ നിന്ന് കല്ല് പണി പഠിച്ചു.  കപ്പൽ വീടിന്‍റെ നിർമ്മാണം മുന്‍റു തുടങ്ങുന്നത് 2010 -ലാണ്.  39 അടി നീളവും 13 അടി വീതിയുമാണ് ഈ കപ്പല്‍ വീടിനുള്ളത്. 2010 ല്‍ ആരംഭിച്ചെങ്കിലും പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അടുത്ത വര്‍ഷത്തേക്ക് പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മിന്‍റു പറയുന്നു. 

പണി പൂര്‍ത്തിയായില്ലെങ്കിലും ഏകദേശം 30 അടി ഉയരമുള്ള ഈ വീട്, ഇന്ന് പ്രദേശത്തെ പ്രധാന ആകർഷണമാണ്. മിന്‍റു ഇന്നും പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി നടത്തി, അതില്‍ നിന്നും ലഭിക്കുന്ന ലാഭത്തില്‍ നിന്നാണ് വീടിന്‍റെ ബാക്കി പണിക്കുള്ള പണം കണ്ടെത്തുന്നത്. 13 വര്‍ഷം കൊണ്ട് വീടിന്‍റെ നിര്‍മ്മാണത്തിനായി 15 ലക്ഷം രൂപ ചെലവായെന്നും മിന്‍റു കൂട്ടിച്ചേര്‍ക്കുന്നു. വീടിന്‍റെ പണി മുഴുവന്‍ പൂര്‍ത്തിയാക്കിയ ശേഷം മുകളില്‍ നിലയില്‍ ഒരു റെസ്റ്റോറന്‍റ് തുടങ്ങാന്‍ ആഗ്രഹമുണ്ടെന്നും അതിലൂടെ തനിക്ക് അല്പം വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീടിന് അമ്മയുടെ പേരിടാനാണ് ആഗ്രഹമെന്നും മിന്‍റു പറയുന്നു.  2021-ൽ, മധ്യപ്രദേശിലെ ഒരാൾ തന്‍റെ ഭാര്യക്ക് താജ്മഹലിന്‍റെ രൂപത്തില്‍ ഒരു വീട് പണിത് നല്‍കിയിരുന്നത് വാര്‍ത്തയായിരുന്നു. 

കുറിപ്പെഴുതി കുപ്പിയിലാക്കി കടലില്‍ ഉപേക്ഷിച്ചു; ഒരു വര്‍ഷത്തിന് ശേഷം സുഹൃത്തുക്കളുടെ കുറിപ്പികള്‍ കണ്ടെത്തി !
 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്