ദയവായി തന്റെ മകനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കൂ എന്ന് പൊലീസുകാരോട് അച്ഛന്റെ അപേക്ഷ

Published : Nov 01, 2022, 02:21 PM IST
ദയവായി തന്റെ മകനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കൂ എന്ന് പൊലീസുകാരോട് അച്ഛന്റെ അപേക്ഷ

Synopsis

ബാൾട്ടിമോർ മുതൽ വാഷിംഗ്ടൺ ഡിസി വരെ കാർജാക്കിംഗുകളും മോഷണങ്ങളും ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിൽ ഒരു സംഘത്തോടൊപ്പം തന്റെ മകൻ ഒന്നിലധികം തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ദയവായി എന്റെ മകനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കൂ എന്ന് പൊലീസുകാരോട് പറയുന്ന മാതാപിതാക്കളുണ്ടാകുമോ? ബാൾട്ടിമോറിൽ മകന്റെ ചില സ്വഭാവങ്ങൾ കാരണം ​ഗതികെട്ട അച്ഛൻ പൊലീസുകാരോട് ഇപ്രകാരം ആവശ്യപ്പെട്ടിരിക്കുകയാണ്. 14 വയസേ ഉള്ളൂ മകന്. എന്നാൽ, അവൻ ഒരു ക്രിമിനലായി തന്നെയാണ് പെരുമാറുന്നത്. ഇങ്ങനെ പോയാൽ അവൻ കൊല്ലപ്പെടും. അതുകൊണ്ട് അവനെ അറസ്റ്റ് ചെയ്യണം എന്നാണ് അച്ഛന്റെ അപേക്ഷ. 

'ഇങ്ങനെ പോയാൽ അധികകാലം അവൻ ജീവിച്ചിരിക്കില്ല. അതാണ് എന്നെ ഭയപ്പെടുത്തുന്നത്. ഓരോ ദിവസം കഴിയുന്തോറും കാര്യങ്ങൾ വഷളാവുകയാണ്' എന്നാണ് സാന്റിയാ​ഗോ എന്ന അച്ഛൻ പറയുന്നത്. അവൻ മറ്റുള്ളവരുടെ കാറിനകത്ത് നിന്ന് സി​ഗരറ്റും മറ്റും മോഷ്ടിക്കുന്നു. ശേഷം പൊലീസിൽ നിന്നും ഓടി രക്ഷപ്പെടുന്നുവെന്നും അച്ഛൻ പറഞ്ഞു. 

ബാൾട്ടിമോർ മുതൽ വാഷിംഗ്ടൺ ഡിസി വരെ കാർജാക്കിംഗുകളും മോഷണങ്ങളും ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിൽ ഒരു സംഘത്തോടൊപ്പം തന്റെ മകൻ ഒന്നിലധികം തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കാറിൽ അവർ കുതിച്ച് പായവേ പിന്തുടർന്ന രണ്ട് പൊലീസുകാരുടെ ജീവൻ ഒരു വിധത്തിലാണ് രക്ഷപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു.

'എന്നാൽ, തന്റെ മകൻ വേണ്ട തരത്തിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല. പൊലീസ് സ്റ്റേഷനിൽ നിന്നും തനിക്ക് കോളുകൾ വരികയായിരുന്നു. അവർ അവനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നും എന്തിനാണ് കസ്റ്റഡിയിൽ എടുത്തത് എന്നും എന്നോട് പറഞ്ഞു. അവനെ കസ്റ്റഡിയിൽ തന്നെ വയ്ക്കൂ എന്ന് പറഞ്ഞപ്പോൾ പൊലീസ് പറഞ്ഞത് ആറ് മണിക്കൂറിനുള്ളിൽ ഇവിടെ എത്തി അവനെ കൊണ്ടുപോകണം, ഇല്ലെങ്കിൽ അശ്രദ്ധയ്ക്കും മറ്റും എനിക്കെതിരെ കുറ്റം ചുമത്തുമെന്നാണ്. തന്റെ മകന് സഹായം വേണം. അത് ജയിലിൽ നിന്നാണ് എങ്കിൽ അങ്ങനെ, മാനസികമായ സഹായമാണ് എങ്കിൽ അങ്ങനെ' എന്നാണ് സാന്റിയാ​ഗോ പറയുന്നത്. 

മകൻ ചെയ്യുന്ന കുറ്റങ്ങൾക്കുള്ള നഷ്ടപരിഹാരമടക്കാനും മറ്റുമായി ​പണത്തിന് വേണ്ടി GoFundMe കാമ്പയിൻ തുടങ്ങിയിരിക്കുകയാണ് സാന്റിയാ​ഗോ. 

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!