
ക്രിസ്റ്റഫര്‍ ഫ്രീമാനെ കരഞ്ഞുകൊണ്ടാണ് മകന്‍ വിളിച്ചത്. അധ്യാപകന്‍ അടിച്ചു എന്നും പറഞ്ഞാണ് വിളിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ ഫ്രീമാന്‍ സ്കൂളിലെത്തുകയും ചെയ്തു. ഫുള്‍ ലോഡഡ് സെമി ഓട്ടോമാറ്റിക് AK-47 -നുമായാണ് അയാളെത്തിയതെന്നു മാത്രം.
'എന്‍റെ മകനെ അടിച്ചയാളെ എനിക്കിപ്പോള്‍ കാണണം' എന്നും പറഞ്ഞുകൊണ്ടാണ് ഫ്രീമാനെത്തിയത്. 'അവനായി ഞാനൊരു സംഭവം കരുതിയിട്ടുണ്ട്' എന്നും പറഞ്ഞിരുന്നു. ഏതായാലും സംഭവത്തിനു ശേഷം പ്രിന്‍സിപ്പള്‍ പൊലീസിനെ വിളിക്കുകയും ഫ്രീമാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പാം ബീച്ച് കണ്‍ട്രി പൊലീസ് പറയുന്നതിനനുസരിച്ച് സ്കൂളിലെ അസി. പ്രിന്‍സിപ്പള്‍ ഫ്രീമാനെ വിളിക്കുകയും അവരുടെ മകന്‍ കൂടി ഉള്‍പ്പെട്ട ഒരു പ്രശ്നത്തെ കുറിച്ച് അറിയിക്കുകയും ചെയ്തിരുന്നു. ഫ്രീമാന്‍ അപ്പോള്‍ തന്നെ ദേഷ്യപ്പെട്ടിരുന്നു. സ്കൂള്‍ അധികൃതര്‍ അതിനാല്‍ത്തന്നെ പൊലീസിനെ സംഭവം അറിയിച്ചു. ഫ്രീമാന്‍ സ്കൂളിലെത്തിയ ഉടനെ ബഹളമുണ്ടാക്കിത്തുടങ്ങി. എന്നെ തൊട്ടുപോകരുത് എന്നും ഫ്രീമാന്‍ പറയുകയുണ്ടായി. പൊലീസ് പരിശോധിച്ചപ്പോഴാണ് തോക്ക് കണ്ടെത്തിയത്.
എന്നാല്‍, ഫ്രീമാന്‍ പറയുന്നത്, താനെപ്പോഴും സ്വയരക്ഷയ്ക്ക് ഈ AK-47 നും കൊണ്ടാണ് നടക്കാറുള്ളതെന്നും സ്കൂളിലേക്ക് വരുമ്പോഴും ആ പതിവ് തുടര്‍ന്നുവെന്നും അതെടുത്തുമാറ്റാന്‍ ഓര്‍മ്മയില്ലായിരുന്നുവെന്നുമാണ്.