കോളേജ് കാലഘട്ടമാണ് ഏറ്റവും നിറമുള്ളത്, 20 -ന് ശേഷം പിന്നെയൊന്നും ഓർമ്മയില്ല; പോസ്റ്റുമായി യുവാവ്

Published : Oct 10, 2026, 12:29 PM IST
college days

Synopsis

20 വയസ്സ് കഴിഞ്ഞതിന് ശേഷം തന്റെ ജീവിതം എങ്ങനെയാണ് കടന്നുപോയതെന്ന് താൻ അറിഞ്ഞതേയില്ല. അതിനുശേഷമുള്ള ജീവിതം ദുരിതപൂർണ്ണമായിരുന്നു എന്നുമാണ് യുവാവ് പറയുന്നത്.

സുന്ദർദീപ് എന്ന യുവാവ് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കോളേജ് കാലത്തെ ഓർമ്മകളെ കുറിച്ചാണ് യുവാവിന്റെ ഈ പോസ്റ്റ്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനങ്ങളായിട്ടാണ് സുന്ദർദീപ് തന്റെ കോളേജ് ദിനങ്ങളെ കാണുന്നത്. അച്ഛൻ ഫീസ് അടച്ചും എല്ലാവിധ പിന്തുണയും നൽകി കൂടെയുണ്ടാവുകയും ചെയ്ത ആ കോളേജ് കാലമാണ് ജീവിതത്തിലെ ഏറ്റവും മികച്ചതായി തനിക്ക് തോന്നിയിട്ടുള്ളതെന്ന് സുന്ദർദീപ് പറയുന്നു.

ഹോസ്റ്റലിൽ താമസിച്ചിരുന്ന കാലത്ത് 63% മാർക്ക് മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും, ക്യാമ്പസ് പ്ലേസ്‌മെന്റ് നേടിയ ഒരേയൊരു വിദ്യാർത്ഥി എന്ന നിലയിൽ തനിക്കൊരു പ്രത്യേക പരിവേഷമുണ്ടായിരുന്നു എന്നും യുവാവ് പറയുന്നു. കൂടാതെ, അനിയനൊപ്പം ഡി.വി.ഡി പ്ലെയറിൽ ഭഗവന്ത് മൻ, ഭോട്ടു ഷാ ഹാസ്യപരിപാടികൾ ആസ്വദിച്ചതിനെ കുറിച്ചും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

20 വയസ്സ് കഴിഞ്ഞതിന് ശേഷം തന്റെ ജീവിതം എങ്ങനെയാണ് കടന്നുപോയതെന്ന് താൻ അറിഞ്ഞതേയില്ല. അതിനുശേഷമുള്ള ജീവിതം ദുരിതപൂർണ്ണമായിരുന്നു എന്നുമാണ് യുവാവ് പറയുന്നത്. പണത്തിന് സന്തോഷം നൽകാൻ കഴിയില്ല, അച്ഛൻ നമ്മെ നോക്കി കൂടെയുണ്ട് എന്ന ഉറപ്പും സമാധാനവും നൽകുന്ന സന്തോഷം മറ്റൊന്നിനും നൽകാനാവില്ലെന്നും യുവാവ് കുറിച്ചു.

നിരവധിപ്പേരാണ് സുന്ദർദീപിന്റെ ഈ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. '2007 -ന് ശേഷം എന്തോ ഒന്ന് മാറിമറിഞ്ഞു, എന്താണെന്ന് എനിക്കറിയില്ല' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ കുറിച്ചത്, 'ഇതിനാണ് യഥാർത്ഥത്തിൽ 'അഡൾട്ടിംഗ്' എന്ന് വിളിക്കുന്നത്' എന്നാണ്. 'നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വിജയിച്ചിരിക്കുന്നു' എന്ന് മറ്റൊരാളും കുറിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മനുഷ്യന്റെ കാൽവിരലിട്ട കോക്ക്ടെയിൽ, കുടിക്കുന്നതിന് പ്രത്യേകം നിയമം!
61-ാം വയസ്സിൽ ലോക റെക്കോർഡ്; 5 മണിക്കൂർ പ്ലാങ്ക് ചെയ്ത് ചരിത്രം കുറിച്ച് ഡോണജീൻ വൈൽഡ്