
കാലാവസ്ഥാ വ്യതിയാനം ലോകത്ത് പല കാണാ കാഴ്ചകളും മനുഷ്യന് കാട്ടിത്തരികയാണ്. ചിലപ്പോള്‍ ഊഷ്ണതരംഗത്തില്‍ കത്തിയമരുന്ന കാടുകള്‍, മറ്റ് ചിലപ്പോള്‍ മഞ്ഞ് പുതഞ്ഞ മരൂഭൂമികള്‍, വരണ്ടുണങ്ങിയ ഡാമുകള്‍..... അങ്ങനെ വിപരീത കാഴ്ചകളുടെ കാലത്തിലൂടെയാണ് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ കാലത്ത് മനുഷ്യന്‍ കടന്ന് പോകുന്നത്. വാക്കിനേക്കാള്‍ ശക്തി പകരുന്ന ചിത്രങ്ങളുണ്ട്, ഈ കാഴ്ചകള്‍ക്ക് സാക്ഷ്യമായി. ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ഫോട്ടോഗ്രഫി സൈറ്റുകളിലൊന്നാണ് ഗെറ്റി. അവരുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് കഴിഞ്ഞ ദിവസം കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ശക്തമായ ഒരു ചിത്രം ഗെറ്റി പങ്കുവച്ചത്.
'പറക്കുന്ന വിമാനത്തിന്‍റെ ചില്ല് തകര്‍ത്ത് പക്ഷി, രക്തത്തില്‍ കുളിച്ച് പൈലറ്റ്'; വൈറല്‍ വീഡിയോ
ഗെറ്റിയുടെ സ്റ്റാഫ് ഫോട്ടോജേര്‍ണലിസ്റ്റായ ജസ്റ്റിന്‍ സുള്ളിവന്‍ പകര്‍ത്തിയ കാലിഫോര്‍ണിയലിലെ ഫെതർ നദിയുടെ ചിത്രങ്ങളായിരുന്നു അവ. ഫെതര്‍ നദിയുടെ രണ്ട് കാലത്തെ ചിത്രങ്ങള്‍. ഒന്ന് 2023 ജൂൺ 15-ന് കാലിഫോർണിയയിലെ ഒറോവില്ലിലെ എന്‍റർപ്രൈസ് ബ്രിഡ്ജ് പൂർണ്ണമായും നിറഞ്ഞ ഒറോവിൽ തടാകത്തിന് മുകളിലൂടെ കടന്നുപോകുന്നതിന്‍റെ ചിത്രമായിരുന്നു. രണ്ടാമത്തെതാകട്ടെ 2021 ജൂലൈ 22-ന്, അതായത് ഏതാണ്ട് ഒരു വര്‍ഷം മുമ്പ് അതേ സ്ഥലത്ത് നിന്ന് എടുത്ത മറ്റൊരു ചിത്രമായിരുന്നു. അന്ന് ഫെതര്‍ നദി വറ്റി വരണ്ട് ജലാംശം ഒട്ടുമില്ലാതെ കിടക്കുന്ന കാഴ്ചയായിരുന്നു.
'ശവപ്പെട്ടിയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ' ബെല്ലയ്ക്ക് ഏഴ് ദിവസത്തിന് ശേഷം ഐസിയുവില്‍ 'മരണം' !
sullyfoto എന്ന ജസ്റ്റിന്‍ സുള്ളിവന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഈ രണ്ട് ചിത്രങ്ങളുടെയും കൂടുതല്‍ ചിത്രങ്ങള്‍ കാണാം. 2021 ജൂലൈ 23 ന് പങ്കുവച്ച ചിത്രങ്ങളോടൊപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു, 'ഓറോവിൽ തടാകത്തിലെ എന്‍റെ ആദ്യ സന്ദർശനത്തിന് മൂന്ന് മാസത്തിന് ശേഷം ജലനിരപ്പ് ശേഷിയുടെ 42% ൽ നിന്ന് 28% ആയി കുറഞ്ഞു. ജലനിരപ്പ് 243 അടി താഴെയാണ്.' അതായത്. നദിയില്‍ പേരിന് പോലും ഒഴുക്കില്ലാത്ത അവസ്ഥ. അവിടിവിടെ ചില സ്ഥലങ്ങളില്‍ വെള്ളം, ചെറിയ കുഴികളില്‍ ശ്വാസം കിട്ടാതെ കിടന്നു.
സ്രാവിന്‍ കുഞ്ഞിനെ നഖങ്ങളില്‍ കൊരുത്ത് പറന്ന് പോകുന്ന പരുന്തിന്‍റെ വീഡിയോ; സത്യമെന്ത് ?
2022 ജൂലൈ 16 ന് അതായത് ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷം അതേ സ്ഥലത്ത് നിന്ന് പകര്‍ത്തിയ ചിത്രങ്ങളില്‍ നദി മുഴുവനും വെള്ളം നിറഞ്ഞ് നിന്നു. ചിത്രത്തോടൊപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു,' 2019 ന് ശേഷം ആദ്യമായി, 20 വർഷത്തിനിടെ ഏഴാമത്തെ തവണ, കാലിഫോർണിയയിലെ രണ്ടാമത്തെ വലിയ ജലസംഭരണിയായ ഒറോവിൽ തടാകം ജൂൺ 6 ന് 100 % ശേഷിയിലെത്തി, വന്യമായ ശൈത്യകാല കൊടുങ്കാറ്റുകൾ സിയറസിൽ റെക്കോർഡ് മഞ്ഞുവീഴ്ചയും നനഞ്ഞ മഴയും കൊണ്ടുവന്നതിന് ശേഷം.'
കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞ് പെയ്യാതെ, വെള്ളമില്ലാതെ വറ്റിക്കിടന്ന ആ നദിയിലേക്ക് ശൈത്യകാല കൊടുങ്കാറ്റുകള്‍ റൊക്കോര്‍ഡ് മഞ്ഞുവീഴ്ച പെയ്യിക്കുകയും കൂടെ മഴയും പെയ്ത് ഇറങ്ങിയപ്പോള്‍ നദിയും തടാകവും 100 ശതമാനം നിറഞ്ഞു. ഗെറ്റിയുടെ ചിത്രങ്ങള്‍ക്ക് കമന്‍റുമായി നിരവധി പേരെത്തി. മിക്കവരും ജലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ചിലര്‍ ഇനി ഇത്തരത്തിലൊന്ന് കാണാന്‍ കഴിയുമോയെന്ന് ആശങ്കപ്പെട്ടിരുന്നതായും കുറിച്ചു.
സ്റ്റുഡിയോയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മൂര്‍ഖന്‍റെ വീഡിയോ; അവിശ്വസനീയമെന്ന് നെറ്റിസണ്‍സ്