സ്റ്റുഡിയോയില്‍ വച്ചായിരുന്നു മൂര്‍ഖന്‍ ഫോട്ടോ ഷൂട്ട് നടത്തിയത്. ഫോട്ടോഷൂട്ടിന്‍റെ വീഡിയോയും ഒപ്പം പങ്കുവച്ചിട്ടിണ്ട്. വീഡിയോ കണ്ട എല്ലാവരും അതിശയപ്പെട്ടു.
ഒരു സെലിബ്രിറ്റി ഫോട്ടോ ഷൂട്ടെങ്കിലും കാണാതെ നമ്മുക്ക് ഒരു ദിവസം സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ കടന്ന് പോകാന്‍ പറ്റില്ലെന്ന് ആയിട്ടുണ്ട്. സാധാരണക്കാരാകട്ടെ വിവാഹത്തിന് മുമ്പും പിമ്പും ഫോട്ടോഷൂട്ട് നടത്തുന്നു. ഗര്‍ഭധാരണം കൂടാതെ കുട്ടിയുടെ ഒന്നാം പിറന്നാള്‍ എന്നിങ്ങനെ ജീവിതത്തിലെ അവിസ്മരണീയ ദിനങ്ങളും സാധാരണയായി ഇന്ന് ഫോട്ടോ ഷൂട്ടിനുള്ള വിഭവങ്ങളുണ്ട്. എന്നാല്‍ ഒരു മൃഗത്തിന്‍റെ - അത് പക്ഷിയാകട്ടെ മറ്റേതെങ്കിലും മൃഗമാകട്ടെ - ഫോട്ടോ ഷൂട്ട് പതിവില്ലാത്തതാണ്. എന്നാല്‍, എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഒരു മൂര്‍ഖന്‍റെ ഫോട്ടോഷൂട്ട് സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
nathanjordan_photography എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് മൂര്‍ഖന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ മൂര്‍ഖന്‍റെ ഫോട്ടോ ഷൂട്ട് നടന്നിരിക്കുന്നത് വനത്തിലല്ല. മറിച്ച് ഒരു സ്റ്റുഡിയോയിലാണ്. അതെ നാഥന്‍ ജോര്‍ദാന്‍റെ സ്റ്റുഡിയോയില്‍ വച്ച്. അദ്ദേഹം തന്‍റെ സാമൂഹിക മാധ്യമ പ്രോഫൈലില്‍ താനൊരു ആനിമല്‍ പ്രോര്‍ട്രേറ്റ് ഫോട്ടോഗ്രാഫറാണെന്ന് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ പേജ് നിറയെ സ്റ്റുഡിയോയില്‍ വച്ച് പകര്‍ത്തിയ വിവിധ മൃഗങ്ങളുടെ ചിത്രങ്ങളാല്‍ സമ്പന്നമാണ്. വിവിധ ഇനം പാമ്പുകള്‍, പല്ലി, പക്ഷികള്‍ എന്നിവയെ വച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടില്‍ കാണാം.
ആരാണ് കാടിന്‍റെ അധിപന്‍; ആനയോ കടുവയോ? ഉത്തരം നല്‍കുന്ന വീഡിയോ വൈറല്‍
മൂര്‍ഖന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വീഡിയോയും അദ്ദേഹം തന്‍റെ സാമൂഹിക മാധ്യമ പേജിലൂടെ പങ്കുവച്ചിരുന്നു. ഈ വീഡിയോയ്ക്ക് ഏതാണ്ട് ഒന്നര ലക്ഷം പേരാണ് ലൈക്ക് ചെയ്തത്. നിരവധി പേര്‍ ഫോട്ടോഷൂട്ടും വീഡിയോയും മനോഹരമായിരിക്കുന്നെന്ന് കുറിച്ചു. നിങ്ങള്‍ എന്ത് നരകമാണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. അതിശയകരമായിരിക്കുന്നുവെന്ന് മറ്റൊരാള്‍ കുറിച്ചു. സഹോദരന്‍, സ്റ്റുഡിയോയില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി ചെയ്യുന്നുവെന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്.
