അച്ഛന്റെ അവസാനത്തെ ആ​ഗ്രഹം നിറവേറ്റണം, പ്രിയപ്പെട്ട മദ്യം സിറിഞ്ചിലാക്കി നൽകി മകൾ

Published : Jul 04, 2022, 02:39 PM IST
അച്ഛന്റെ അവസാനത്തെ ആ​ഗ്രഹം നിറവേറ്റണം, പ്രിയപ്പെട്ട മദ്യം സിറിഞ്ചിലാക്കി നൽകി മകൾ

Synopsis

'ഞങ്ങൾ‌ നിങ്ങൾക്ക് റം കൊണ്ടുവന്നിട്ടുണ്ട് അച്ഛാ. അത് സിറിഞ്ചിലാക്കി വായിൽ വച്ച് തരാൻ പോവുകയാണ്' എന്നാണ് റം നൽകുന്നതിന് മുമ്പ് ആൻ തന്റെ പിതാവിനോട് പറയുന്നത്. 'കൊള്ളാമോ' എന്ന് അവൾ ചോദിക്കുമ്പോൾ അച്ഛൻ തലയാട്ടുന്നുണ്ട്.

ഓരോ മനുഷ്യന്റെയും അവസാനത്തെ ആ​ഗ്രഹം വളരെ പ്രധാനമാണ്. അവരുടെ ഹൃദയം എന്താണോ ആ​ഗ്രഹിക്കുന്നത് അത് കിട്ടാനുള്ള ഏറ്റവും ഒടുവിലത്തെ അവസരമായിരിക്കും അത്. ഈ മനുഷ്യന്റെ ഹൃദയം അങ്ങനെ ആ​ഗ്രഹിച്ചത് തന്റെ ഏറ്റവും പ്രിയപ്പെട്ട ഡ്രിങ്ക്സ് കഴിക്കാനാണ്. അദ്ദേഹത്തിന്റെ മകളാവട്ടെ എങ്ങനെയും അത് നടത്തിക്കൊടുക്കാനും ഒരുക്കമായിരുന്നു. 

ഓസ്ട്രേലിയക്കാരിയായ പെന്നലോപ് ആൻ ആണ് പിതാവിന്റെ അവസാനത്തെ ആ​ഗ്രഹം നിറവേറ്റിക്കൊടുത്തത്. അത് അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട ബുണ്ടബെർഗ് റമ്മും കൊക്കക്കോളയും ആയിരുന്നു. ​ഗുരുതരമായ അസുഖം ബാധിച്ചിരിക്കുന്ന അച്ഛന് സിറിഞ്ചിലാണ് അവൾ റം നൽകിയത്.  

ടിക്ടോക്കിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ‌ അവൾ റം ഒരു സിറിഞ്ചിലാക്കി അച്ഛന് നൽകുന്നതാണ് കാണുന്നത്. അവസാനത്തെ വിടപറയലിന് വേണ്ടി താൻ മനസ് കൊണ്ട് ഒരുങ്ങിയിരുന്നു എന്നും ആൻ പറയുന്നു. ഒരൽപമെങ്കിലും രുചി അദ്ദേഹത്തിന് അവസാനമായി നൽകാനാണ് താൻ ശ്രമിച്ചത് എന്നും ആൻ പറയുന്നുണ്ട്. 

'ഞങ്ങൾ‌ നിങ്ങൾക്ക് റം കൊണ്ടുവന്നിട്ടുണ്ട് അച്ഛാ. അത് സിറിഞ്ചിലാക്കി വായിൽ വച്ച് തരാൻ പോവുകയാണ്' എന്നാണ് റം നൽകുന്നതിന് മുമ്പ് ആൻ തന്റെ പിതാവിനോട് പറയുന്നത്. 'കൊള്ളാമോ' എന്ന് അവൾ ചോദിക്കുമ്പോൾ അച്ഛൻ തലയാട്ടുന്നുണ്ട്.

'അച്ഛന്റെ ആത്മാവ് തിരികെ പോവുന്നതിന് മുമ്പ് അച്ഛനൊപ്പം അവസാനമായി ഒരു ഡ്രിങ്ക്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ടിക് ടോക്കിൽ പങ്കുവെച്ചത്. തന്റെ പിതാവിന് COPD (Chronic obstructive pulmonary disease) ആയിരുന്നു എന്നും ആൻ വെളിപ്പെടുത്തി. ഒരുപാട് കാലമായി അദ്ദേഹം ആശുപത്രിയിലായിരുന്നു. വൈറൽ വീഡിയോ ഏകദേശം രണ്ട് മില്ല്യണിലധികം ആളുകളാണ് കണ്ടത്. നിരവധിപ്പേർ കുടുംബത്തിന് അനുശോചനവും സ്നേഹവും അറിയിച്ചു. 

PREV
click me!

Recommended Stories

മാസശമ്പളം 10,000 രൂപ മാത്രം; മൂന്നാമതും അച്ഛനായ വാച്ച്മാനെക്കുറിച്ച് ബീഹാർ സ്വദേശിയുടെ കുറിപ്പ് വൈറൽ
പണി എളുപ്പമാക്കാൻ ഭാര്യ ഡിഷ് വാഷർ വാങ്ങി, പിന്നാലെ വീട് അടിച്ച് തകർത്ത് ഭർത്താവ്