തനിക്ക് പറ്റിയ പങ്കാളിയെ കണ്ടെത്തിത്തന്നാൽ നാലുലക്ഷം രൂപ തരും, ഓഫറുമായി അഭിഭാഷക

Published : Jul 13, 2023, 04:56 PM IST
തനിക്ക് പറ്റിയ പങ്കാളിയെ കണ്ടെത്തിത്തന്നാൽ നാലുലക്ഷം രൂപ തരും, ഓഫറുമായി അഭിഭാഷക

Synopsis

ഇനി എന്തൊക്കെയാണ് അവളുടെ ഡിമാൻഡ്സ് എന്നല്ലേ? പ്രായം 27 -നും 40 -നും ഇടയിൽ ആയിരിക്കണം. സ്പോർട്സിൽ താല്പര്യം ഉണ്ടാവണം, നന്നായി ഇടപെടാൻ അറിയുന്നവർക്കും മുൻ​ഗണനയുണ്ട്. അതുപോലെ ആറടി ഉയരം വേണം, നല്ല ബുദ്ധിയും സെൻസ് ഓഫ് ഹ്യൂമറും വേണം.

യോജിച്ച പങ്കാളിയെ കണ്ടെത്താൻ ആളുകൾ പല വഴികളും സ്വീകരിക്കാറുണ്ട്. ഡേറ്റിം​ഗ് ആപ്പും മറ്റും അതിൽ പെടുന്നു. എന്നാൽ, ഇവിടെ ഒരു സ്ത്രീ വളരെ വ്യത്യസ്തമായ ഒരു മാർ​ഗത്തിലൂടെയാണ് തനിക്ക് അനുയോജ്യനായ വരനെ തേടുന്നത്. ടിക്ടോക്കിലെ ഫോളോവേഴ്സിനോടാണ് അവർ തനിക്ക് പറ്റിയ വരനെ കണ്ടെത്തി തരാൻ പറഞ്ഞിരിക്കുന്നത്. അവർക്ക് യോജിച്ച വരനെ കണ്ടെത്തി കൊടുത്താൽ പകരം അവർ നാലുലക്ഷം രൂപ നൽകും. 

കാലിഫോർണിയയിൽ താമസിക്കുന്ന മുപ്പത്തിനാലുകാരിയായ ഈവ് ടില്ലി-കോൾസൺ ഒരു അഭിഭാഷകയാണ്. അവൾ നേരത്തെ തന്റെ സുഹൃത്തുക്കളോട് തനിക്ക് യോജിച്ച ഒരു പങ്കാളിയെ കണ്ടെത്തി തന്നാൽ പകരമായി 4.16 ലക്ഷം രൂപ നൽകാം എന്ന് വാ​ഗ്ദ്ധാനം ചെയ്തിരുന്നു. എന്നാൽ, അവളുടെ സുഹൃത്തുക്കൾക്ക് അതിന് കഴിഞ്ഞില്ല. പിന്നാലെ, ആ ഓഫർ ടിക്ടോക്കിലെ തന്റെ ഫോളോവേഴ്സിനായി കൂടി നൽകിയിരിക്കുകയാണ് അവൾ. 

70 വയസുള്ള അമ്മ തന്റെ കിടക്ക വിരിച്ചുവച്ചു, ഇതാണ് വീട്ടമ്മയുടെ ശക്തി; യുവാവിന്റെ പോസ്റ്റിന് വൻ വിമർശനം

വൈറലായ തന്റെ ടിക്ടോക് വീഡിയോയിൽ ഈവ് പറയുന്നത് തന്റെ ട്രൂ ലവ് കണ്ടെത്താൻ തന്നെ സഹായിക്കണം എന്നാണ്. അതുപോലെ വളരെ കാലം നീണ്ട ഒരു വിവാഹജീവിതം ആയിരിക്കും ഇതെന്ന് താൻ പ്രതീക്ഷിക്കുന്നില്ല എന്നും 20 വർഷത്തിനുള്ളിൽ അത് അവസാനിക്കാനുള്ള സാധ്യത പോലും താൻ തള്ളിക്കളയുന്നില്ല എന്നും ഈവ് പറയുന്നുണ്ട്. എന്നാൽ, ഇതൊക്കെയാണെങ്കിലും തനിക്ക് അനുയോജ്യനായ ആളെ കണ്ടെത്തി തന്നാൽ പറഞ്ഞ തുക താൻ തരുമെന്ന് ഈവ് ഉറപ്പ് നൽകുന്നുണ്ട്. 

ഇനി എന്തൊക്കെയാണ് അവളുടെ ഡിമാൻഡ്സ് എന്നല്ലേ? പ്രായം 27 -നും 40 -നും ഇടയിൽ ആയിരിക്കണം. സ്പോർട്സിൽ താല്പര്യം ഉണ്ടാവണം, നന്നായി ഇടപെടാൻ അറിയുന്നവർക്കും മുൻ​ഗണനയുണ്ട്. അതുപോലെ ആറടി ഉയരം വേണം, നല്ല ബുദ്ധിയും സെൻസ് ഓഫ് ഹ്യൂമറും വേണം. ഏതായാലും വരനെ കണ്ടെത്തി നൽകിയാൽ നാല് ലക്ഷം നൽകും എന്ന് പറഞ്ഞുള്ള ഈവിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്