മറ്റൊരാൾ കുറിച്ചത് രാവിലെ തന്നെ ഇതെല്ലാം അങ്ങ് ചെയ്തൂടേ, അപ്പോൾ പിന്നെ 70 വയസിന് മുകളിലുള്ള അമ്മയ്ക്ക് ഇത് ചെയ്യേണ്ടി വരില്ലല്ലോ എന്നാണ്.

അമ്മമാരുടെ സ്നേഹം നാം കാലാകാലങ്ങളായി വാഴ്ത്തിപ്പാടുന്ന ഒന്നാണ്. എന്നാൽ, വിരോധാഭാസം എന്നോണം, അതിൽ പലതിലും അമ്മ അത് ചെയ്യുന്നു ഇത് ചെയ്യുന്നു എന്ന് തുടങ്ങി സ്ത്രീകൾ നടത്തുന്ന സഹനങ്ങളായിരിക്കും മുന്നിട്ട് നിൽക്കുന്നത്. ഇന്നും പല പുരുഷന്മാർക്കും ഭക്ഷണം പാകം ചെയ്യാനോ, തുണി അലക്കാനോ, എന്തിന് ഭക്ഷണം കഴിച്ച പാത്രം കഴുകാനോ പോലും കഴിയാത്തതിന് പിന്നിൽ ഇതേ കാരണമാണ്. അതുപോലെ ഒരു യുവാവിന്റെ പോസ്റ്റ് വലിയ തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഏറ്റുവാങ്ങി. 

യുവാവ് പോസ്റ്റ് ചെയ്തിരിക്കുന്നത് തന്റെ കിടക്കയുടെ ചിത്രമാണ്. ഒപ്പം, 70 വയസിന് മുകളിൽ പ്രായമുള്ള തന്റെ അമ്മ താൻ വീട്ടിലെത്തുമ്പോഴേക്കും തന്റെ കിടക്ക വിരിച്ച് വച്ചിരിക്കുന്നു. അതാണ് ഒരു വീട്ടമ്മയുടെ ശക്തി. ഇത് ചെയ്യണമെന്ന് ഒരു നിർബന്ധവും ഇല്ല. എന്നിട്ടും അമ്മ അത് ചെയ്തിരിക്കുന്നു. അത് ചെയ്യുന്നത് സ്നേഹം കൊണ്ടാണ്. നമ്മുടെ സമൂഹത്തെ ഇങ്ങനെ നിലനിർത്തുന്നത് നമ്മുടെ ധർമ്മം ഊട്ടിയുറപ്പിച്ചിരിക്കുന്ന മൂല്യവ്യവസ്ഥയാണ് എന്നെല്ലാം യുവാവ് ചിത്രത്തിനൊപ്പം ട്വിറ്ററിൽ കുറിച്ചിട്ടും ഉണ്ട്. 

അമ്മയ്ക്ക് പരീക്ഷ എഴുതാൻ കുഞ്ഞിനെ പരിപാലിച്ച് വനിതാ കോൺസ്റ്റബിൾ; വൈറലായി ഒരു കുറിപ്പ് !

എന്നാൽ, യുവാവ് പ്രതീക്ഷിച്ച മറുപടികളല്ല ട്വീറ്റിന് കി‌ട്ടിയത്. സ്ത്രീകളടക്കം അനേകം പേർ യുവാവിനെ രൂക്ഷമായി വിമർശിച്ചു. ഒരു സ്ത്രീ എഴുതിയത് താൻ 18 വയസുള്ള ആൺകുട്ടിയുടെ അമ്മയാണ്. 14 വയസ് മുതൽ മകനെ അവന് ആവശ്യമുള്ള ഭക്ഷണം പാകം ചെയ്യാനും ബെഡ്ഡ് വിരിക്കാനും ഒക്കെ പഠിപ്പിച്ചിട്ടുണ്ട്. ഈ മൂല്യവും ഉയർത്തിക്കാട്ടി അവന്റെ അമ്മയോ ഭാര്യയോ അത് ചെയ്യണം എന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ല എന്നാണ്. 

Scroll to load tweet…

മറ്റൊരാൾ കുറിച്ചത് രാവിലെ തന്നെ ഇതെല്ലാം അങ്ങ് ചെയ്തൂടേ, അപ്പോൾ പിന്നെ 70 വയസിന് മുകളിലുള്ള അമ്മയ്ക്ക് ഇത് ചെയ്യേണ്ടി വരില്ലല്ലോ എന്നാണ്. മറ്റൊരു സ്ത്രീ 12 വയസുള്ള തന്റെ സഹോദരൻ പോലും ഇതെല്ലാം ചെയ്യുമെന്നും അമ്മ അവനെ സ്നേഹിക്കുന്നുണ്ട് എന്ന് അവന് അറിയാം. അത് തെളിയിക്കാനായി അമ്മ ഇത്തരം കാര്യങ്ങൾ ചെയ്യണം എന്ന് അവൻ കരുതുന്നില്ല എന്നും കുറിച്ചു. 

സമാനമായ അനേകം മറുപടിയാണ് യുവാവിന് തന്റെ ട്വീറ്റിന് ലഭിച്ചത്.