വിദേശജോലി കാത്തിരിക്കുകയാണോ? ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം വിളിക്കുന്നു...

By Web TeamFirst Published Jun 23, 2021, 4:30 PM IST
Highlights

എന്നാൽ, രാജ്യത്തെ കുടിയേറ്റവിരുദ്ധ വികാരവും പുറത്തുനിന്നുള്ളവരെ ജോലിക്കെടുക്കാനുള്ള മടിയും ഇതിന് തടസമാകുമോ എന്നൊരു ആശങ്ക സർക്കാരിനുണ്ട്. 

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഫിൻലാൻഡ്. പണ്ട് ഇത് യൂറോപ്യയിലെ താരതമ്യേന ഒരു പാവപ്പെട്ട രാജ്യമായിരുന്നു. എന്നാൽ, ഇന്ന് അതല്ല സ്ഥിതി. സാമ്പത്തികമായും, വികസനപരമായും ഈ രാജ്യം ഇന്ന് വളരെ മുന്നോട്ട് പോയിരിക്കുന്നു. ആഗോള സന്തോഷ സൂചികയിൽ വർഷങ്ങളായി ഒന്നാംസ്ഥാനത്ത് തുടരുന്ന ഫിൻലൻഡിൽ താമസിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹിച്ചിട്ടുണ്ടാകും. എന്നാൽ, ഇപ്പോൾ അതിനുള്ള അവസരമാണ്. ഫിൻലാൻഡ് അതിന്റെ വാതിലുകൾ ലോകത്തിന് മുന്നിൽ തുറന്നിരിക്കുകയാണ്. ഫിൻലാൻഡിലേയ്ക്ക് കുടിയേറാൻ ആളുകളെ രാജ്യം ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നു.    

ഫിൻ‌ലാൻ‌ഡിൽ തൊഴിലാളികൾക്ക് രൂക്ഷമായ ക്ഷാമം നേരിടുന്ന അവസരത്തിലാണ് ഈ പുതിയ തീരുമാനം. പ്രായമാകുന്നവരുടെ എണ്ണം കൂടുന്നതാണ് ഈ തൊഴിൽ പ്രതിസന്ധിയ്ക്ക് കാരണം. കൂടാതെ അവിടെ നിലനിൽക്കുന്ന ജനസംഖ്യാനിയന്ത്രണ നയങ്ങളും പ്രശ്‌നത്തിനെ രൂക്ഷമാക്കുന്നു. വെറും 5.52 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് തൊഴിലാളികളിൽ 39 ശതമാനവും 65 വയസ്സിനു മുകളിലുള്ളവരാണ്. എന്നാൽ, 2030 -ഓടെ വാർധക്യ ആശ്രിത അനുപാതം 47 ശതമാനത്തിലധികമാകുമെന്ന് യുഎൻ പ്രവചിക്കുന്നു. കഴിഞ്ഞ ദശകത്തിൽ രാജ്യത്ത് നിന്ന് പോയവരെക്കാൾ രാജ്യത്തേക്ക് വന്നവരുടെ എണ്ണമാണ് കൂടുതൽ. 2019 -ൽ പോയവരേക്കാൾ 15,000 അധികം ആളുകൾ‌ രാജ്യത്തേക്ക് കുടിയേറിയിട്ടുണ്ട്. എന്നാൽ, അതുകൊണ്ടൊന്നും മതിയാകില്ലെന്നാണ് സർക്കാറിന്റെ അനുമാനം. പൊതുസേവനങ്ങൾ‌ നിലനിർത്തുന്നതിനും, പെൻഷൻ കുടിശ്ശിക പരിഹരിക്കുന്നതിനുമായി പ്രതിവർഷം 20,000-30,000 വരെ ആളുകൾ വരേണ്ടതുണ്ട് എന്ന് സർക്കാർ പറയുന്നു.  

എന്നാൽ, രാജ്യത്തെ കുടിയേറ്റവിരുദ്ധ വികാരവും പുറത്തുനിന്നുള്ളവരെ ജോലിക്കെടുക്കാനുള്ള മടിയും ഇതിന് തടസമാകുമോ എന്നൊരു ആശങ്ക സർക്കാരിനുണ്ട്. ജീവിതനിലവാരം, സ്വാതന്ത്ര്യം, ലിംഗസമത്വം എന്നിവയ്ക്ക് മുന്നിലായ രാജ്യം അഴിമതി, കുറ്റകൃത്യങ്ങൾ, മലിനീകരണം എന്നിവയിൽ നിന്ന് മുക്തമാണ്. സ്പെയിനിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ, സ്ലൊവാക്യയിൽ നിന്നുള്ള ലോഹപ്പണിക്കാർ, റഷ്യ, ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഐടി, സമുദ്രവിദഗ്ധർ എന്നിവർക്കാണ് മുൻഗണന. ആകർഷകമായ പദ്ധതികളാണ് ഇതിനായി രാജ്യം ആവിഷ്കരിച്ചിരിക്കുന്നത്. 

 

click me!