ആകാശത്ത് നിന്നും പെയ്തിറങ്ങിയ മത്സ്യങ്ങൾ, മീൻമഴയിൽ അന്തംവിട്ട നാട്ടുകാർ, അന്ന് നടന്നത്

Published : Oct 12, 2026, 12:38 PM IST
fish fell from the sky

Synopsis

1947 ഒക്ടോബർ 23 -നാണ് മാർക്‌സ്‌വിൽ എന്ന ചെറിയ ന​ഗരത്തിൽ ആകാശത്തുനിന്ന് മീനുകൾ പെയ്തിറങ്ങിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ആകാശത്തുനിന്ന് മീനുകൾ മഴയായി പെയ്തിറങ്ങിയാൽ എങ്ങനെയുണ്ടാകും? വിശ്വസിക്കാൻ പ്രയാസമാണ് അല്ലേ? മീനുകളൊക്കെ എങ്ങനെ മഴയായി പെയ്യാനാണ് എന്നാണോ? എന്നാൽ, അമേരിക്കയിലെ ലൂസിയാനയിൽ ഇത്തരമൊരു അത്ഭുത പ്രതിഭാസം നടന്നിട്ടുണ്ട്. 1947 ഒക്ടോബർ 23 -നാണ് മാർക്‌സ്‌വിൽ എന്ന ചെറിയ ന​ഗരത്തിൽ ആകാശത്തുനിന്ന് മീനുകൾ പെയ്തിറങ്ങിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

1947 ഒക്ടോബർ 23 -ന് മെമെയിൻ സ്ട്രീറ്റ്, കോടതി കെട്ടിട പരിസരത്താണ് ഇത് നടന്നത്. തുടർന്ന് ഏകദേശം 1,000 അടി നീളത്തിലും 80 അടി വീതിയിലും മീനുകൾ ചിതറിക്കിടന്നു. ബാസ് , സൺഫിഷ് , മിന്നോസ് , ഹിക്കറി ഷാഡ് തുടങ്ങിയ ശുദ്ധജല മത്സ്യങ്ങളാണ് ഇവിടെ ചിതറിക്കിടന്നത്.

ഫ്രഷ് വാട്ടർ ഫിഷ് എക്സ്പെർട്ടായ ഡോ. അലക്സാണ്ടർ ദിമിത്രിയേവിച്ച് ബജ്‌കോവും ഭാര്യ വർജീനിയയും ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനിടയിലാണ് നാട്ടുകാർ ഈ വിവരം അവരെ അറിയിച്ചത്.

ഈ വിചിത്ര പ്രതിഭാസത്തിന് പിന്നിൽ ഒരു വാട്ടർസ്പൗട്ട് ആയിരിക്കാം എന്നാണ് ഡോ. ബജ്‌കോവ് ഈ സംഭവത്തിന് നൽകിയ വിശദീകരണം. ജലാശയങ്ങൾക്ക് മുകളിലായി രൂപംകൊള്ളുന്ന ചുഴലിക്കാറ്റിന് സമാനമായ ഈ പ്രതിഭാസം വെള്ളത്തിലുള്ള ചെറിയ മീനുകളെ വായുവിൽ ഉയർത്തിക്കൊണ്ടുപോയി കരയിലേക്ക് വർഷിക്കുകയാകാം ചെയ്തത് എന്നും ഇവർ അനുമാനത്തിലെത്തി. ഔദ്യോഗിക കാലാവസ്ഥാ രേഖകളിൽ അന്ന് കൊടുങ്കാറ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, തലേദിവസം പ്രദേശത്ത് ചുഴലിക്കാറ്റുകളും വാട്ടർസ്പൗട്ടുകളും ഉള്ളതായി കണ്ടിരുന്നു.

ചരിത്രത്തിൽ ഇത്തരം സംഭവങ്ങൾ അപൂർവ്വമല്ലെന്നും ഗിന്നസ് റെക്കോർഡ്സ് വ്യക്തമാക്കുന്നു. 2023 ഫെബ്രുവരിയിൽ ഓസ്ട്രേലിയയിലെ ലജാമാനുവിലും സമാനമായ രീതിയിൽ മീനുകൾ മഴയായി പെയ്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

അവസാനമായി അയച്ച സന്ദേശം മലയിറങ്ങുന്നു എന്ന്, പിന്നാലെ കാണാതായി, 2 ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തി
നേതാക്കളെ വിട്ടയച്ചു പക്ഷേ, മുന്നറിയിപ്പുണ്ട് പിഴയും; അപ്പോഴും സമരം നിർത്തില്ലെന്ന് പ്രഖ്യാപിച്ച് സിജെപി