
അടുത്ത രണ്ട് മൂന്ന് ദിവസം കൂടി കേരളത്തിലെ ചൂട് 40 ഡിഗ്രിയോ അതിന് മുകളിലോ നിലനില്‍ക്കുകയാണെങ്കില്‍ കേരളത്തില്‍ ഉഷ്ണതരംഗം ഉള്ളതായി പ്രഖ്യാപിക്കുമെന്ന് കലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ് വന്നത് ഇന്നലെയാണ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ അതിശക്തമായ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഇതിനിടെയാണ് മനുഷ്യ ഇടപെടിലിലൂടെ ഭൂമി അമിതമായി ചൂടാകുന്നതിനാല്‍ പെട്ടെന്നുള്ള വരൾച്ച എന്നറിയപ്പെടുന്ന 'ഡ്രൈ-സ്പെല്ലുകൾ', ആശ്ചര്യകരമാംവിധം വേഗത്തിലുള്ള ആഘാതവും പലപ്പോഴും വിനാശകരമായ ആഘാതവും സൃഷ്ടിക്കുന്നത് പതിവാകുന്നതായുള്ള പഠനം പുറത്ത് വന്നത്. വരൾച്ചയെ പൊതുവെ ദീർഘകാല പ്രതിഭാസമായാണ് കണക്കാക്കുന്നതെങ്കിലും ഭൂമിയുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ കൂടി കണക്കിലെടുക്കുമ്പോള്‍ അത് വെറും ആഴ്ചകള്‍ക്കുള്ളില്‍ പോലും സംഭവിക്കാമെന്നും പഠനം പറയുന്നു.
ലോകമെമ്പാടും ഉഷ്ണതരംഗങ്ങള്‍ രൂപപ്പെടാനുള്ള കാരണം ആഗോളതാപനമാണ്. ചില പ്രദേശങ്ങളിൽ മഴ കുറയുകയും ബാഷ്പീകരണം വർദ്ധിക്കുകയും ചെയ്യുന്നു, ഇത് മണ്ണിനെ കൂടുതൽ വേഗത്തിൽ വരണ്ടതാക്കുന്നു.ഗവേഷകർ ഉപഗ്രഹങ്ങളുടെ സംയോജനം വിശകലനം ചെയ്തു കൊണ്ടാണ് പുതിയ പഠനം പുറത്ത് വിട്ടത്. 60 വർഷത്തിലേറെയായി (1951-2014) ഡാറ്റയും ഭൂമിയിലെ ഈർപ്പത്തിന്‍റെ കണക്കുകളും വച്ചു കൊണ്ടാണ് പുതിയ പഠനം. വടക്ക് - കിഴക്കൻ ഏഷ്യ, സഹേൽ, തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരം എന്നിവിടങ്ങളില്‍ ആഗോള താപനത്തെ തുടര്‍ന്ന് ഫ്ലാഷ്, സ്ലോ വരൾച്ചകൾ വർദ്ധിക്കുന്നുവെന്ന് ഗവേഷകനായ സിംഗ് യുവാൻ പറയുന്നു.
ടെക്‌സാസ് ഡയറി ഫാമില്‍ തീപിടിത്തം; 18,000 പശുക്കൾ കൊല്ലപ്പെട്ടു
ചൈനയിലെ നാൻജിംഗ് യൂണിവേഴ്സിറ്റി ഓഫ് ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി (NUIST) ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പെട്ടെന്നുള്ള വരൾച്ചകൾ ജലസ്രോതസ്സുകൾ വഴിതിരിച്ചുവിടുകയോ കാട്ടുതീക്ക് കാരണമാകുകയോ ചെയ്യുന്നു. ഇതുമായി മനുഷ്യന് പൊരുത്തപ്പെടാന്‍ വലിയ സമയം ലഭിക്കില്ല. അത് വളരെ പെട്ടെന്ന് തന്നെ സംഭവിക്കുന്നുവെന്നും സിംഗ് യുവാന്‍ പറയുന്നു. പുതിയ സാഹചര്യത്തില്‍ വളര്‍ച്ച പതുക്കയാകില്ലെന്നും അത് അതിവേഗം രൂക്ഷമായ രീതിയില്‍ വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും പഠനം പറയുന്നു. വരൾച്ചയുടെ വേഗതയിൽ പൊതുവായ വർദ്ധനവ് ഡാറ്റ കാണിക്കുന്നതായും യുവാൻ കൂട്ടിച്ചേര‍്‍ത്തു. ഫ്ലാഷ് വരൾച്ച എന്ന ആശയം 21-ആം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് ഉയര്‍ന്നുവന്നത്. എന്നാൽ 2012-ലെ വേനൽക്കാലത്ത് അമേരിക്കയിലെ വരൾച്ചയ്ക്ക് ശേഷം ഇതിന് കൂടുതൽ ശ്രദ്ധ കിട്ടി. വരള്‍ച്ച വളരെ വേഗത്തിൽ സംഭവിക്കുകയും 30 ബില്യൺ ഡോളറിലധികം സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്തു. പഠനത്തിന്‍റെ മുന്നറിയിപ്പ് "ഗൌരവമായി എടുക്കണം' എന്നും അവർ നിർദ്ദേശിക്കുന്നതിലും അത് വലുതായിരിക്കാമെന്നും നെതര്‍ലാന്‍റ് മുന്നറിയിപ്പ് നല്‍കുന്നു.
ജക്കാർത്ത മുതൽ മിയാമി വരെ; ലോകത്തിൽ ഏറ്റവും വേഗത്തിൽ മുങ്ങുന്ന 6 നഗരങ്ങൾ ഇവയാണ്