ഫാമിലെ മൊത്തം പശുക്കളുടെ 90 ശതമാനവും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു പശുവിന് ഏകദേശം ഒന്നരലക്ഷത്തോളം രൂപയാകും. അതായത് കഴിഞ്ഞ ദിവസത്തെ തീപിടിത്തത്തില്‍ മാത്രം കമ്പനിക്ക് ദശലക്ഷക്കണക്കിന് ഡോളറിന്‍റെ നഷ്ടമാണ് നേരിട്ടതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം പടിഞ്ഞാറൻ ടെക്സാസിലെ ഒരു ഡയറി ഫാമിലുണ്ടായ ശക്തമായ തീ പിടിത്തത്തില്‍ 18,000 പശുക്കള്‍ വെന്തുമരിച്ചു. തീപിടിത്തത്തില്‍ പരിക്കേറ്റ ഒരു തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റ് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
വാഷിംഗ്ടൺ ആസ്ഥാനമായുള്ള മൃഗസംരക്ഷണ സംഘടനയായ അനിമൽ വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഫാമില്‍ 2013- മുതല്‍ ഡയറി ഫാം തീപിടിത്തങ്ങളെ കുറിച്ച് പഠിക്കുന്നു. 2020 ല്‍ യോര്‍ക്ക് ഡയറി ഫാമിലുണ്ടായ തീപിടിത്തമായിരുന്നു രാജ്യത്തെ ഏറ്റവും കൂടുതല്‍ കന്നുകാലികള്‍ കൊല്ലപ്പെട്ട തീപിടിത്തം. അന്ന് 400 ഒളം പശുക്കളാണ് കൊല്ലപ്പെട്ടത്. എന്നാല്‍, യുഎസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡയറിഫാം തീ പിടിത്തമാണ് ഇത്തവണത്തെതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കുതിരപ്പുറത്ത് 100 ദിവസം കൊണ്ട് രാജ്യം മൊത്തം കറങ്ങാന്‍ ആറക്ക ശമ്പളമുള്ള ജോലി രാജിവച്ച് യുവാവ് !
തീപിടിത്തമുണ്ടായ കാസ്‌ട്രോ കൗണ്ടി, അമറില്ലോയിൽ നിന്ന് 112 കിലോമീറ്റര്‍ തെക്ക് - പടിഞ്ഞാറന്‍ പ്രദേശം ഡയറി ഫാമുകളും കന്നുകാലി വളർത്തലുകളും നിറഞ്ഞ പ്രദേശമാണ്. സമീപവാസികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലും വീഡിയോകളിലും ഫാമിലെ തീയിൽ നിന്ന് ആകാശത്തോളം ഉയരത്തില്‍ കറുത്ത പുക ഉയരുന്നത് കാണാം. തീപിടിത്തത്തില്‍ കൊല്ലപ്പെട്ട പശുക്കളില്‍ അധികവും ഹോൾസ്റ്റീൻ, ജേഴ്സി പശുക്കളോ ഇവയുടെ സങ്കരയിനങ്ങളോ ആണ്.
ഹൗറയിൽ മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയത് ഭീമൻ മത്സ്യം; വില കേട്ടാൽ നിങ്ങൾ അമ്പരക്കും
ഫാമിലെ മൊത്തം പശുക്കളുടെ 90 ശതമാനവും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു പശുവിന് ഏകദേശം ഒന്നരലക്ഷത്തോളം രൂപയാകും. അതായത് കഴിഞ്ഞ ദിവസത്തെ തീപിടിത്തത്തില്‍ മാത്രം കമ്പനിക്ക് ദശലക്ഷക്കണക്കിന് ഡോളറിന്‍റെ നഷ്ടമാണ് നേരിട്ടതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഇതില്‍ ഫാമിലെ ഉപകരണങ്ങളുടെയോ കെട്ടിടത്തിന്‍റെയോ നഷ്ടം കണക്കാക്കിയിട്ടില്ലെന്നും അറിയിപ്പില്‍ പറയുന്നു.
പാൽ ഉൽപ്പാദനത്തിൽ ദേശീയതലത്തിൽ നാലാം സ്ഥാനത്താണ് ടെക്സാസിന്‍റെ സ്ഥാനം. 319 ഗ്രേഡ് എ ഡയറികളില്‍ഏകദേശം 625,000 പശുക്കൾ പാലുത്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പ്രതിവർഷം 16.5 ബില്യൺ പൗണ്ട് പാലാണ് ടെക്സാസില്‍ മാത്രം ഉത്പാദിപ്പിക്കുന്നത്. യു.എസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്‍റിന്‍റെ കണക്കനുസരിച്ച്, 15 ഡയറികൾ പ്രതിമാസം 1,48,000 പൗണ്ട് പാൽ ഉത്പാദിപ്പിക്കുന്ന ടെക്‌സാസിലെ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ കൗണ്ടിയാണ് കാസ്ട്രോ കൗണ്ടി. എന്നാല്‍, സംസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ പ്രശ്നം 18,000 പശുക്കളെ എങ്ങനെ സംസ്കരിക്കുമെന്നാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
