ചായക്കടക്കാരന്‍റെ ബിസിനസ് ഐഡിയയില്‍ ഞെട്ടിയിരിക്കുകയാണ് നെറ്റസണ്‍സ്. സിലിക്കണ്‍വാലി ബിസിനസ് ഐഡിയയെടും കടത്തി വെട്ടുന്നതാണ് ചായക്കടക്കാരന്‍റെ വ്യാപാര തന്ത്രം.


ബിസിനസ് ഒന്ന് പച്ച പിടിക്കണമെങ്കില്‍ ആളുകളുടെ ശ്രദ്ധ നേടാന്‍ കഴിയണം. പരസ്യങ്ങളാണ് ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്. ഒരു ദിവസം തന്നെ ഒരു പരസ്യം നിരന്തരം കാണാനിടയായാല്‍ ആ ഉത്പന്നം ഒന്ന് വാങ്ങി പരീക്ഷിക്കാന്‍ ചിലപ്പോള്‍ നമ്മളായാലും ഒന്ന് ശ്രമിച്ച് നോക്കും. ഇത്തരത്തില്‍ ആളുകളെ ശ്രദ്ധ നേടുകയെടുക്കുന്നതിന് ഇന്ന് ബിസിനസില്‍ ഏത് തന്ത്രവും പയറ്റാന്‍ വ്യാപാരികള്‍ തയ്യാറാകുന്നു. അതിനി കോര്‍പ്പറേറ്റ് കമ്പനികളാണെങ്കിലും ഏതെങ്കിലും ഗ്രാമത്തിലെ ചായക്കടയാണെങ്കിലും തങ്ങളുടെ ഉത്പന്നങ്ങള്‍ ജനങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റുന്നതിനായി എന്ത് പരസ്യതന്ത്രവും ഉപയോഗിക്കുന്നു. 

അടുത്തകാലത്തായി ഇത്തരത്തില്‍ ആളുകളുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞ ഒന്നായാരുന്നു ചാറ്റ് ജിപിടി. ചാറ്റ് ജിപിടി പരീക്ഷ എഴുതാന്‍ സഹായിച്ചു. ചാറ്റ് ജിപിടി ചിത്രം വരച്ചു, ചാറ്റ് ജിപിടി കവിത എഴുതി.... എന്ന് തുടങ്ങി എവിടെയും ചാറ്റ് ജിപിടി വാര്‍ത്തകളാണ്. ഇന്‍റര്‍നെറ്റ് ലോകത്ത് ചാറ്റ് ജിപിടി ബംബര്‍ ഹിറ്റായതിന് പിന്നലെ വാര്‍ത്തകളിലും ചാറ്റ് ജിപിടികള്‍ നിറഞ്ഞ് തുടങ്ങി. ഇതിനിടെയാണ് ഒരു ചായക്കടക്കാരന്‍ തന്‍റെ ചായക്കടയ്ക്ക് 'ചായ് ജിപിടി, യഥാർത്ഥ ശുദ്ധമായ ചായ ' എന്ന ബോര്‍ഡ് വച്ചത്. ഈ ചായക്കടയുടെ ബോര്‍ഡ് @swatic12 എന്ന ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ചായക്കടക്കാരന്‍റെ ബിസിനസ് ഐഡിയ നെറ്റിസണ്‍സിനിടെയില്‍ ചര്‍ച്ചയായി. 

Scroll to load tweet…

സന്ദര്‍ശകര്‍ നോക്കി നില്‍ക്കെ വൈല്‍ഡ്ബീസ്റ്റിനെ വേട്ടയാടുന്ന സിംഹിണികള്‍; വൈറല്‍ വീഡിയോ !

'സിലിക്കണ്‍ വാലി: ഞങ്ങളുടെ കൈയില്‍ മികച്ച സ്റ്റാര്‍ട്ട് അപ്പ് ഐഡിയകളുണ്ട്. 
ഇന്ത്യന്‍ ടീ ഷോപ്പ്: എന്‍റെ ചായ പിടിക്കൂ ' എന്ന കുറിപ്പോടു കൂടിയാണ് ചായക്കടയുടെ ഫോട്ടോ പങ്കുവയ്ക്കപ്പെട്ടത്. ഇന്‍റര്‍നെറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായ ചാറ്റ് ജിപിടിയെ ഇന്ത്യയിലെ ഒരു ചായക്കടക്കാരന്‍ എങ്ങനെയാണ് തന്‍റെ കടയുടെ പരസ്യമാക്കി മാറ്റിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു പങ്കുവയ്ക്കപ്പെട്ട ചിത്രവും കുറിപ്പും. ഇതിനകം അരലക്ഷത്തിലേറെ പേര്‍ ട്വിറ്റ് ലൈക്ക് ചെയ്തു. നിരവധി പേര്‍ കമന്‍റുമായെത്തി. 'യഥാർത്ഥ ശുദ്ധമായ ചായ' എന്നത് 'വിശ്വസിക്കുക സഹോദരാ' എന്നതിന്‍റെ മറ്റൊരു വകഭേദമാണെന്ന് ഒരാള്‍ കളി പറഞ്ഞു. ഇത് പോലെ എവിടെയോ ഒരു ചാറ്റ് ജിപിടി ചാട്ടും പാനിപ്പൂരിയും വില്‍ക്കുന്നുണ്ട് എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 

മിസോറാമില്‍ നിന്നും പുതിയ ഇനം 'പറക്കുന്ന പല്ലി'യെ കണ്ടെത്തി; ഗെക്കോ മിസോറമെൻസിസ്