അന്താരാഷ്ട്ര സമൂഹമോ മനുഷ്യാവകാശ സംഘടനകളോ പറയുന്നത് കാര്യമാക്കുന്നില്ലെന്നും കുറ്റവാളികള്‍ക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്നും പ്രസിഡന്‍റ് ട്വിറ്റ് ചെയ്തു.
എല്‍-സാല്‍വഡോറില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ കുറ്റവാളി സംഘാംഗങ്ങള്‍ അക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്യത്തെ വടക്കന്‍ പ്രദേശത്തെ നഗരത്തിന് നേരെ സൈന്യത്തെ അയച്ച് പ്രസിഡന്‍റ് നയിബ് ബുകെലെ. 39 -മത്തെ വയസില്‍ രാജ്യത്തെ പ്രസിഡന്‍റായി അധികാരമേറ്റപ്പോള്‍ ലോകത്തിന്‍റെ ശ്രദ്ധനേടിയ ആളാണ് പ്രസിഡന്‍റ് നയിബ് ബുകെലെ. എല്‍ സാല്‍വഡോറിന്‍റെ സായുധ സേനയിലെ 5,000 സൈനീകരും 500 പോലീസ് അംഗങ്ങളുമാണ് ന്യൂവ കോൺസെപ്സിയോൺ മുനിസിപ്പാലിറ്റി വളഞ്ഞിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയവരെ മുഴുവനും പിടികൂടാതെ പിന്നോട്ടില്ലെന്നും പ്രസിഡന്‍റ് നയിബ് കൂട്ടിച്ചേര്‍ത്തു.
“നമ്മുടെ നായകന്‍റെ കൊലപാതകത്തിന് അവർ വിലമതിക്കും,” എന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തെ തുടര്‍ന്ന് നയിബ് ട്വിറ്റ് ചെയ്തത്. പട്രോളിംഗ് സംഘത്തെ ഒരു സംഘം അക്രമിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. 'ഒരു ഭീകരനെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പിടികൂടി. മറ്റുള്ളവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന്' സംഭവത്തിന് പിന്നാലെ എല്‍സാല്‍ഡോര്‍ പോലീസ് ട്വിറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 5000 സൈനീകരെ സ്ഥലത്ത് വിന്യസിച്ചത്.
ഭക്ഷണം കഴിക്കുമ്പോള്‍ മക്കള്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ അമ്മയുടെ തന്ത്രം; വൈറലായ ഒരു വീഡിയോ
തുടര്‍ന്ന് പ്രസിഡന്‍റ് നയിബ് തന്‍റെ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു, " ഈ രക്തരൂക്ഷിതമായ കൊലപാതകികളെയും അവരുടെ സഹപ്രവർത്തകരെയും ഞങ്ങൾ തുടച്ചുനീക്കാൻ പോകുന്നുവെന്ന് എല്ലാ "മനുഷ്യാവകാശ" എൻജിഒകളും അറിയട്ടെ, ഞങ്ങൾ അവരെ ജയിലിലടയ്ക്കും, അവർ ഒരിക്കലും പുറത്തിറങ്ങില്ല. നിങ്ങളുടെ ദയനീയമായ റിപ്പോർട്ടിംഗിനെയോ, നിങ്ങളുടെ പണം വാങ്ങുന്ന പത്രപ്രവർത്തകരെയോ, നിങ്ങളുടെ പാവ രാഷ്ട്രീയക്കാരെയോ, ഞങ്ങളുടെ ആളുകളെ ഒരിക്കലും ശ്രദ്ധിക്കാത്ത നിങ്ങളുടെ പ്രശസ്തമായ "അന്താരാഷ്ട്ര സമൂഹത്തെ"യോ ഞങ്ങൾ കാര്യമാക്കുന്നില്ല. നാം നമ്മുടെ രാജ്യത്തെ സുഖപ്പെടുത്തുകയും ഈ മഹാമാരിയെ പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്യും. നിങ്ങളുടെ പരാജയപ്പെട്ട പാചകക്കുറിപ്പുകൾ മറ്റെവിടെയെങ്കിലും കൊണ്ടുപോകുക."
'ചാറ്റ് ജിപിടി' ഹിറ്റായപ്പോള്‍ 'ചായ് ജിപിടി' എന്ന പേരില്‍ ഒരു ചായക്കട; വൈറലായി ഒരു ട്വീറ്റ് !
2019 ല്‍ എല്‍ സാല്‍വഡോറിന്‍റെ പ്രസിഡന്‍റായി അധികാരമേറ്റ നയിബ്, 2022 ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ രാജ്യത്ത് പൗരന്മാര്‍ക്ക് സമ്മേളന സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ താത്കാലികമായി റദ്ദാക്കപ്പെട്ടു. മാത്രമല്ല, കുറ്റവാളി സംഘമെന്ന് സംശയം തോന്നിയാല്‍ ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്യാനും നിയമപരമായി പ്രതിരോധിക്കാനുള്ള അവരുടെ അവകാശത്തെ അടിച്ചമര്‍ത്താനും വിചാരണയില്ലാതെ കുറ്റം ചുമത്താനും സുരക്ഷാ ഏജന്‍സികളെ അനുവദിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 68,000 പേരെയാണ് സുരക്ഷാ സേന ഇതുവരെ അറസ്റ്റ് ചെയ്തത്, ഇങ്ങനെ അറസ്റ്റ് ചെയ്തവരില്‍ ചിലരെ പുതുതായി പണി കഴിപ്പിച്ച ഏറ്റവും വലിയ ജയിലിലേക്ക് മാറ്റി. ഈ ജയിലേക്ക് കയറിയ കുറ്റവാളികള്‍ ഒരിക്കലും പുറത്തിറങ്ങില്ലെന്ന് നയിബ് പറഞ്ഞത് ഏറെ വിവാദമായിരുന്നു.
1980 ല്‍ രാജ്യത്ത് ആഭ്യന്തരയുദ്ധം ശക്തമായിരുന്ന സമയത്ത് രക്ഷപ്പെട്ട് അമേരിക്കയിലെത്തിയ എംഎസ് 13 പോലുള്ള കുറ്റവാളി സംഘങ്ങളുടെ തുടര്‍ച്ചായാണ് പുതിയ ക്രിമിനല്‍ സംഘങ്ങള്‍ എന്ന് കരുതുന്നു. 1985-നും 1990-നും ഇടയിൽ 3,30,000-ലധികം സാൽവഡോറുകാരാണ് യുഎസിൽ എത്തിയതെന്ന് കണക്കാക്കുന്നു. 1990 ല്‍ എല്‍ സാല്‍വഡോറിലെ വലിയ ക്രിമിനല്‍ സംഘമായിരുന്ന എംഎസ് 13 ലെ ആയിരക്കണക്കിന് ആളുകളെ യുഎസ് തിരിച്ചയച്ചു. രാജ്യത്ത് തിരിച്ചെത്തിയ എംഎസ് 13 സംഘാംഗങ്ങള്‍ മയക്കുമരുന്ന് കടത്തും മനുഷ്യക്കടത്തും കൊലപതകങ്ങളും ശക്തമാക്കി. 2019 ല്‍ പ്രസിഡന്‍റായി അധികാരമേറ്റ നയിബ് ബുകെല രാജ്യത്തെ ക്രിമിനല്‍ സംഘങ്ങളെ അടിച്ചമര്‍ത്തുമെന്ന് അവകാശപ്പെട്ടിരുന്നു. പ്രസിഡന്‍റിന്‍റെ കാര്‍ക്കശ്യത്തിനൊപ്പമാണ് എല്‍ സാല്‍വദോര്‍ ജനതയെന്ന് അഭിപ്രായ വോട്ടെടുപ്പുകള്‍ കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 89 ശതമാനം പേരാണ് നയിബിന്‍റെ തീരുമാനങ്ങളെ അംഗീകരിച്ചിരുന്നത്. അപ്പോഴും നിരപരാധികളായ ആയിരക്കണക്കിന് ആളുകള്‍ ജയിലുകളില്‍ അടയ്ക്കപ്പെട്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു.
പ്രായവും നിറവും പ്രശ്നം; വിവാഹത്തിന് തൊട്ട് മുമ്പ് യുവതി വിവാഹത്തില്‍ നിന്നും പിന്മാറി
