'ജർമ്മൻ സ്വപ്നം' അത്ര എളുപ്പമല്ല, വിമാനം കയറും മുമ്പ് അറിഞ്ഞിരിക്കണം, ലക്ഷങ്ങൾ ചിലവാക്കിയിട്ടും ജോലിയില്ല; പോസ്റ്റ്

Published : Mar 30, 2026, 06:26 PM IST
viral post

Synopsis

ജർമ്മനിയിൽ ജോലി തേടുന്ന ഇന്ത്യന്‍ യുവതി പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ദിക്കപ്പെടുന്നത്. 'ജർമ്മൻ സ്വപ്നം' യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നവർക്ക് ഒരു മുന്നറിയിപ്പായിട്ടാണ് യുവതി പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. 

വിദേശത്ത് പോയി പണം സമ്പാദിക്കണമെന്നും കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം ജീവിക്കണമെന്നും പലരും സ്വപ്നം കാണാറുണ്ട്. എന്നാൽ, അതത്ര എളുപ്പമല്ലെന്ന് പറയുകയാണ് ഒരു യുവതി. ഇൻസ്റ്റ​ഗ്രാമിലാണ് യുവതി തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. 'മഹി' എന്ന യുവതി, ജർമ്മനിയിൽ ജോലി തേടിയുള്ള തന്റെ യാത്രയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ചെലവുകളെ കുറിച്ചുമാണ് പറയുന്നത്. നാട്ടിൽ സമ്പാദിച്ചതിനേക്കാൾ കൂടുതൽ തുക ജർമ്മനിയിൽ ഒരു ജോലി കണ്ടെത്താനായി താൻ ചിലവാക്കിയെന്ന് മഹി പറയുന്നു. തന്റെ ചിലവുകളുടെ ഏകദേശ കണക്കും അവൾ വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്.

മൂന്ന് വർഷത്തെ വാടകയ്ക്കായി ഏകദേശം 19 ലക്ഷം ചെലവഴിച്ചു. മറ്റുള്ളവർക്കൊപ്പം ഫ്ലാറ്റിലായിരുന്നു താമസം. ജർമ്മൻ കോഴ്സുകൾക്കായി ഏകദേശം 1.8 ലക്ഷം ചിലവഴിച്ചു. സർവ്വകലാശാല സെമസ്റ്റർ ഫീസും പ്രൈവറ്റ് യൂണിവേഴ്സിറ്റി ഇ.എം.ഐയും ചേർന്ന് ഏകദേശം 12 ലക്ഷത്തിലധികം. ഹെൽത്ത് ഇൻഷുറൻസ് ഇനത്തിൽ 4.5 ലക്ഷത്തോളം. വിസയ്ക്കായി കാണിക്കേണ്ട തുക ഏകദേശം 10 ലക്ഷം. ആകെ 48 ലക്ഷത്തിലധികം (53,608 യൂറോ) ചിലവാക്കിയിട്ടും ഇതുവരെ ഒരു ജോലി പോലും ലഭിച്ചിട്ടില്ലെന്ന് യുവതി പറയുന്നു.

 

 

'താൻ ഇത് പറയുന്നത് സഹതാപത്തിന് വേണ്ടിയല്ല. മറിച്ച് 'ജർമ്മൻ സ്വപ്നം' കണ്ട് വിമാനം കയറുന്നതിന് മുൻപ് കൃത്യമായ കണക്കുകൂട്ടലുകൾ നടത്താൻ മറ്റുള്ളവരെ സഹായിക്കാനാണ്' എന്നും മഹി വീഡിയോയിൽ കുറിച്ചു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. സത്യസന്ധമായി അനുഭവം പറഞ്ഞതിന് പലരും യുവതിയെ അഭിനന്ദിച്ചു. 'വിദേശത്തെ വിജയകഥകൾ മാത്രമേ നമ്മൾ കേൾക്കാറുള്ളൂ, ഇത്തരം പോരാട്ടങ്ങൾ ആരും പറയാറില്ല' എന്ന് ഒരാൾ കുറിച്ചു. കൃത്യമായ പ്ലാനിംഗ് ഇല്ലാതെ വിദേശത്തേക്ക് പോകുന്നത് അപകടമാണെന്നും, ഭാഷയും നെറ്റ്‍വർക്കിംഗും പ്രധാനമാണെന്നും മറ്റുചിലർ ചൂണ്ടിക്കാട്ടി.

PREV
Read more Articles on
click me!

Recommended Stories

എത്ര ജോലി ചെയ്തിട്ടും മാനേജരുടെ അപമാനം, സഹിക്കാനാവാതെ രാജി; ദുരനുഭവം പങ്കുവച്ച് യുവാവ്
'മകനോടൊപ്പം പുറത്തിറങ്ങിയാൽ കാമുകിയാണോ എന്ന് ചോദിക്കും'; എഐ ചിത്രം വിവാദമായി, രാഷ്ട്രീയക്കാരിയുടെ വിശദീകരണം