വീട്ടിൽ കണ്ടാല്‍ തന്നെ പേടിയാകുന്ന കൂറ്റൻ ചിലന്തി, പോസ്റ്റുമായി യുവാവ്, ഒടുവിൽ

Published : Aug 23, 2023, 09:55 PM IST
വീട്ടിൽ കണ്ടാല്‍ തന്നെ പേടിയാകുന്ന കൂറ്റൻ ചിലന്തി, പോസ്റ്റുമായി യുവാവ്, ഒടുവിൽ

Synopsis

പിന്നീട്, ഡാനി എൻവയോൺമെന്റൽ ഹെൽത്തിനെ വിളിച്ചു, ചിലന്തിയെ അവിടെ നിന്നും മാറ്റാൻ വേണ്ടി സഹായം അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും പോസ്റ്റിൽ പറയുന്നു.

മനുഷ്യർക്ക് വളരെ അധികം പേടിയുള്ള ഒരു ജീവിയാണ് ചിലന്തി. അതുപോലെ ഒരു കൂറ്റൻ ചിലന്തിയുടെ ചിത്രമാണ് ബ്രിട്ടീഷുകാരനായ ഡാനി ഹി​ഗ്​ഗിൻസ് പങ്ക് വച്ചിരിക്കുന്നത്. ബ്രിട്ടീഷ് സ്‌പൈഡർ ഐഡന്റിഫിക്കേഷൻ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് ചിത്രം പങ്ക് വച്ചിരിക്കുന്നത്. ഈ ചിലന്തി ഏതാണ് എന്ന് തിരിച്ചറിയാൻ സഹായം തേടിയാണ് ഡാനി ചിത്രം പങ്ക് വച്ചിരിക്കുന്നത്.  

ഒരു സുഹൃത്തിന് വേണ്ടിയാണ് എന്നും, Eratigena എന്ന ഇനത്തിൽ പെട്ടതാണ് ഈ ചിലന്തി എന്നാണ് കരുതുന്നത് എന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്. സീലിം​ഗിൽ‌ തൂങ്ങിക്കിടക്കുന്ന ചിലന്തി ആരെയും ഒന്ന് ഭയപ്പെടുത്തും എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ പലരും അതിനെ അവിടെ നിന്നും എത്രയും വേ​ഗം മാറ്റണം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. 

പിന്നീട്, ഡാനി എൻവയോൺമെന്റൽ ഹെൽത്തിനെ വിളിച്ചു, ചിലന്തിയെ അവിടെ നിന്നും മാറ്റാൻ വേണ്ടി സഹായം അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും പോസ്റ്റിൽ പറയുന്നു. ചിലന്തിയെ മാറ്റാൻ വേണ്ടി ആളുകളെ അറിയിച്ചിട്ടുണ്ട് എന്നും എല്ലാവരുടേയും അഭിപ്രായത്തിനും ഉപദേശങ്ങൾക്കും നന്ദി എന്നും ആ പോസ്റ്റിൽ പറയുന്നു. എന്നാൽ, എൻവയോൺമെന്റൽ ഹെൽത്തുകാരെത്തിയാൽ അതിനെ കൊല്ലാനാണ് സാധ്യത എന്നാണ് പലരും അഭിപ്രായപ്പെട്ടത്. 

പകരം അതിനെ മറ്റൊരിടത്തേക്ക് മാറ്റുന്നതല്ലേ നല്ലത് എന്നും പലരും ചോദിച്ചു. ചിലരെല്ലാം ചിലന്തിയെ അിവടെ നിന്നും മാറ്റാൻ വേണ്ടി സഹായവും വാ​ഗ്ദ്ധാനം ചെയ്തു. കുറച്ച് നേരത്തിന് ശേഷം ഡാനി ചിലന്തിയെ കുറിച്ചുള്ള കാര്യത്തിൽ അപ്‍ഡേറ്റ് അറിയിച്ചു. എൻവയോൺമെന്റൽ ഹെൽത്തിൽ നിന്നുമുള്ള ആളുകളെ അതിനെ കൊല്ലും എന്ന് അറിഞ്ഞതോടെ അവരുടെ വരവ് കാൻസൽ ചെയ്തു എന്നും ചിലന്തിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിൽ വിദ​ഗ്ദ്ധനായ ഒരു സുഹൃത്തിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഡാനി കുറിച്ചു. 

PREV
click me!

Recommended Stories

ഒരു റൊമാന്റിക് സിനിമ പോലെ; 10 -ാം വയസിൽ തന്നെ രക്ഷിച്ച സൈനികനെ 17 വർഷങ്ങൾക്കുശേഷം വിവാഹം ചെയ്ത് യുവതി
ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്