കാമുകനെ വീട്ടിലേക്ക് വിളിച്ച് വരുത്തി, സ്വകാര്യ ഭാഗം മുറിച്ചുമാറ്റി കാമുകി; സംഭവം യുപിയില്‍

Published : Jul 02, 2025, 05:54 PM IST
operation theatre

Synopsis

മകനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ യുവതി ബോധപൂര്‍വ്വം ആക്രമിക്കുകയായിരുന്നെന്ന് യുവാവിന്‍റെ അമ്മ ആരോപിച്ചു.

 

ത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിൽ നിന്നും ഞെട്ടിക്കുന്ന ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഖലീലാബാദ് കോട്‌വാലി പ്രദേശത്തെ മുഷാര ഗ്രാമത്തിലെ ഒരു യുവതി തന്‍റെ കാമുകന്‍റെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് മാറ്റിയെന്നാണ് പരാതി. ഇരുവരും തമ്മില്‍ എന്തോ പ്രശ്നത്തെ ചൊല്ലിതര്‍ക്കമുണ്ടായെന്നും ഇതിന് പിന്നാലെയാണ് സംഭവമെന്നും പ്രാദേശകി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

ഖലീലാബാദ് കോട്‌വാലി പ്രദേശത്തെ ജംഗിൾ കാലയിൽ താമസിക്കുന്ന വികാസ് നിഷാദ് എന്ന 19 -കാരന്‍ തിങ്കളാഴ്ച, അയൽവാസിയായ മുഷാര ഗ്രാമത്തിൽ നിന്നുള്ള കാമുകിയെ കാണാൻ എത്തിയിരുന്നു. ഇയാൾ കാമുകിയുടെ വീട്ടില്‍ ഏതാണ്ട് ആറ് മണിക്കൂറിലധികം ചെലവഴിച്ചു. ഒടുവിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിന് പിന്നാലെ യുവതി വികാസിന്‍റെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയായിരുന്നു.

രക്തത്തില്‍ കുളിച്ച് നിലയിലാണ് ഇയാൾ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഉടനെ തന്നെ വീട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. ഇയാൾക്ക് മണിക്കൂറുകളോളം രക്തസ്രാവമുണ്ടായതായും റിപ്പോര്‍ട്ടുകൾ പറയുന്നു. ആറ് വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നും യുവതി, വികാസിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

വീട്ടിലെത്തിയതിന് പിന്നാലെ മകന്‍ ബോധരഹിതനായെന്ന് വികാസിന്‍റെ അമ്മ പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു. യുവതി കരുതിക്കൂട്ടി മകനെ അക്രമിക്കുകായിരുന്നെന്നും അവര്‍ ആരോപിച്ചു. അതേസമയം ഇത് സംബന്ധിച്ച് ഇതുവരെ പോലീസില്‍ ഔദ്ധ്യോഗീക പരിതികളൊന്നും നല്‍കിയിട്ടില്ലെന്ന് കോട്‌വാലി പോലീസ് പറഞ്ഞതായി റിപ്പോര്‍ട്ടിൽ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ