പാറ്റ്ന ഒരു സംസ്ഥാനം, ബിഹാർ തലസ്ഥാനം; പ്രധാനാധ്യാപകന്റെ ഉത്തരം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ 

Published : Jul 26, 2023, 03:57 PM IST
പാറ്റ്ന ഒരു സംസ്ഥാനം, ബിഹാർ തലസ്ഥാനം; പ്രധാനാധ്യാപകന്റെ ഉത്തരം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ 

Synopsis

അതേ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളോട് ഇതേ ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ തികച്ചും ആത്മവിശ്വാസത്തോടെയാണ് അവർ മറുപടി നൽകിയത്.

വളരെ തമാശ നിറഞ്ഞത് മുതൽ ഉപകാരപ്രദമായതു വരെ അനേകം വീഡിയോകളാണ് ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുള്ളത്. അതുപോലെ ബിഹാറിൽ നിന്നുമുള്ള ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. എന്നാൽ, അതിന്റെ കാരണം വളരെ വ്യത്യസ്തമാണ്. വീഡിയോയിൽ ബിഹാറിൽ ഒരു സർക്കാർ സ്കൂളിലെ ഹെഡ്‍മാസ്റ്റർ പൊതുവിജ്ഞാനത്തിൽ നിന്നുമുള്ള ചോദ്യങ്ങൾക്ക് തെറ്റായ ഉത്തരം നൽകുന്നതാണ് കാണാൻ സാധിക്കുന്നത്. ഇത് ആ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ഭാവി എന്തായിരിക്കും എന്ന ആശങ്കയാണ് പലരിലും ഉയർത്തിയത്. 

ജാമുയി ജില്ലയിലെ ഖൈറ സബ്ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന നിം നവാദ ഗ്രാമത്തിലാണ് സംഭവം നടന്നത്. ദശ്‍രഥ് യാദവാണ് സ്കൂളിലെ ഹെഡ്‍മാസ്റ്റർ. വീഡിയോയിൽ അധ്യാപകനോട് വളരെ എളുപ്പമുള്ള ചില ജനറൽ നോളജ് ചോദ്യങ്ങൾ ചോദിക്കുകയാണ്. എന്നാൽ, അതിനൊന്നും തൃപ്തികരമായ മറുപടി നൽകാൻ അധ്യാപകന് സാധിക്കുന്നില്ല. ഒരു ചോദ്യത്തിന് ദശ്‍രഥ് യാദവ് നൽകുന്ന ഉത്തരം പാറ്റ്ന ഒരു സംസ്ഥാനമാണ്, അതിന്റെ തലസ്ഥാനം ബിഹാർ ആണ് എന്നാണ്. ഇതിന്റെ പേരിലാണ് അധ്യാപകൻ ഏറ്റവും അധികം വിമർശിക്കപ്പെട്ടത്. ന്യൂസ്18 ഹിന്ദിയാണ് വാർത്ത പങ്കു വച്ചിരിക്കുന്നത്. 

എട്ടുവയസുകാരൻ ഓൺലൈനിൽ വാങ്ങിയത് AK-47, താനറിഞ്ഞത് തോക്ക് വീട്ടിലെത്തിയപ്പോഴെന്ന് അമ്മ

എന്നാൽ, അതേ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളോട് ഇതേ ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ തികച്ചും ആത്മവിശ്വാസത്തോടെയാണ് അവർ മറുപടി നൽകിയത്. അധ്യാപകനേക്കാളും തികഞ്ഞ വിവരം വിദ്യാർത്ഥികൾക്കുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു കുട്ടികളുടെ പ്രകടനം. ശാന്തനു എന്ന് പേരായ ഒരു വിദ്യാർത്ഥിയാണ് അതിൽ വളരെ അധികം മികച്ച പ്രകടനം കാഴ്ച വച്ചത്. 

ഏതായാലും വീഡിയോ വൈറലായതോടെ അധ്യാപകന് നേരെ വലിയ വിമർശനമാണ് ഉയരുന്നത്. ഒപ്പം പലരും ഇത്തരം അധ്യാപകരുടെ കാര്യത്തിൽ ആശങ്കയും പ്രകടിപ്പിച്ചു. 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?