തന്റെ മകന് എട്ട് വയസ് ആയതേ ഉള്ളൂ. അവൻ ഒരുപാട് നേരം കംപ്യൂട്ടറിന് മുന്നിൽ ചെലവഴിക്കാറുണ്ട്. ഈ പ്രായത്തിൽ തന്നെ അവന് ഒരു പ്രശ്നവും കൂടാതെ ഒരു തോക്ക് വാങ്ങാൻ സാധിച്ചു എന്നാണ് ബാർബറ ആധിയോടെ പറയുന്നത്.

തോക്കുകളും വടിവാളുകളും ഒന്നും കുട്ടികൾക്ക് കളിക്കാൻ പറ്റിയ സാധനങ്ങളല്ല. അത് അറിയാത്തവരായി ആരുമില്ല. അറിഞ്ഞോ അറിയാതെയോ കുട്ടികൾക്ക് ഇതൊന്നും കിട്ടാതെ നമ്മളെല്ലാവരും സൂക്ഷിക്കാറും ഉണ്ട്. എന്നാൽ, ചിന്തിച്ച് നോക്കൂ ഒരു ദിവസം നിങ്ങളുടെ പ്രായപൂർത്തിയാകാത്ത കുട്ടി ഒരു തോക്ക് ഓൺലൈനിലൂടെ ഓർഡർ ചെയ്യുന്നു. ഒരു പ്രശ്നവും ഇല്ലാതെ തോക്ക് വീട്ടിലെത്തുകയും ചെയ്യുന്നു. ഇത് കുട്ടിയുടെ കയ്യിൽ കിട്ടുന്നു. ഓർക്കുമ്പോൾ തന്നെ പേടി വരുന്നുണ്ട് അല്ലേ? എന്നാൽ, അതുപോലെ സംഭവിച്ചു. 

സംഭവിച്ചത് നെതർലാൻഡ്സിൽ നിന്നുള്ള ബാർബറ ജെമൻ എന്നൊരു സ്ത്രീക്കാണ്. തന്റെ വീടിന്റെ പടിവാതിൽക്കൽ തോക്കെത്തിയപ്പോഴാണ് ബാർബറ സംഭവം അറിയുന്നത്. അവർ ഞെട്ടിപ്പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു സിനിമയിൽ കണ്ടതിന്റെ പിന്നാലെയാണ് അവളുടെ മകൻ ഡാർക്ക് വെബ്ബിൽ നിന്നും AK-47 അവളുടെ അനുമതി ഇല്ലാതെ തന്നെ വാങ്ങിയതത്രെ. എട്ട് വയസുള്ള കുട്ടി തോക്ക് വീട്ടിലെത്തുന്നതും കാത്ത് വളരെ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു എന്നും ബാർബറ പറയുന്നു. കസ്റ്റംസ് പരിശോധന ഒഴിവാക്കിയാണ് തോക്ക് ബാർബറയുടെ വീട്ടിൽ എത്തിയത്. 

'ലോകത്തിലെ ഏറ്റവും ഹോട്ടായ ട്രക്ക് ഡ്രൈവർ' താന്‍, വർഷത്തിൽ സമ്പാദിക്കുന്നത് ഒരുകോടിയെന്ന് യുവതി

തന്റെ മകന് എട്ട് വയസ് ആയതേ ഉള്ളൂ. അവൻ ഒരുപാട് നേരം കംപ്യൂട്ടറിന് മുന്നിൽ ചെലവഴിക്കാറുണ്ട്. ഈ പ്രായത്തിൽ തന്നെ അവന് ഒരു പ്രശ്നവും കൂടാതെ ഒരു തോക്ക് വാങ്ങാൻ സാധിച്ചു എന്നാണ് ബാർബറ ആധിയോടെ പറയുന്നത്. ഏതായാലും ഈ സംഭവം അവരെ വല്ലാതെ ഭയപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് ഇങ്ങനെ തോക്കുകളും മറ്റും വാങ്ങാൻ സാധിക്കുന്ന അവസ്ഥ എന്ത് ഭീതിദമാണ് എന്നാണ് അവർ ചോദിക്കുന്നത്. ഹാക്കേഴ്സിന് ഇതുവഴി കുട്ടികളെ പറ്റിക്കാൻ സാധിക്കില്ലേ എന്നും അവർ ചോദിക്കുന്നു. തന്റെ മകന്റെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ട്. അവൻ രാത്രിയിൽ എഴുന്നേൽക്കുന്നു. കുറേനേരം കംപ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നു. പിന്നീടാണ് അവൻ ഇന്റർനാഷണൽ ഹാക്കേഴ്സുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് തങ്ങൾക്ക് മനസിലായത് എന്നും ബാർബറ പറയുന്നു.

ഏതായാലും അവർ ഉടനെ തന്നെ തോക്ക് പൊലീസിന് കൈമാറി. പൊലീസോ കുട്ടിയുടെ സ്കൂൾ അധികൃതരോ അവർക്കെതിരെ കുറ്റമൊന്നും ചുമത്തിയിട്ടില്ല എന്നും പറയുന്നു.