വരനും വധുവും വിവാഹവേഷത്തിൽ നേരെ ആശുപത്രിയിലേക്ക്, കാര്യമറിഞ്ഞപ്പോൾ കണ്ണുനിറഞ്ഞ് ആളുകൾ

Published : Feb 26, 2025, 01:25 PM ISTUpdated : Feb 26, 2025, 01:56 PM IST
വരനും വധുവും വിവാഹവേഷത്തിൽ നേരെ ആശുപത്രിയിലേക്ക്, കാര്യമറിഞ്ഞപ്പോൾ കണ്ണുനിറഞ്ഞ് ആളുകൾ

Synopsis

വധുവിന്റെ കുടുംബത്തോടും അഭിഷേകിന്റെ കുടുംബം അനുവാദം ചോദിച്ചു. അങ്ങനെ വധുവിന്റെ കുടുംബം കൂടി അം​ഗീകരിച്ചതോടെ ആശുപത്രി വളപ്പിലുള്ള ക്ഷേത്രത്തിൽ വച്ച് ഇവരുടെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.

ബിഹാറിലെ മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ കഴിഞ്ഞ ദിവസം അപൂർവമായൊരു രം​ഗത്തിന് സാക്ഷ്യം വഹിച്ചു. വിവാഹവസ്ത്രത്തിൽ ഒരു വരനും വധുവും ആശുപത്രിയിൽ എത്തിയതോടെ ഇവിടെ ഉണ്ടായിരുന്ന ആളുകൾ എല്ലാം അമ്പരന്നു പോയി.  

വരന്റെ മുത്തശ്ശി ഇവിടെ അത്യാഹിത വിഭാ​ഗത്തിൽ കിടക്കുകയായിരുന്നു. അവരുടെ വലിയ ആ​ഗ്രഹങ്ങളിൽ ഒന്നായിരുന്നത്രെ തന്റെ കൊച്ചുമകന്റെ വിവാഹം കാണണം എന്നത്. അങ്ങനെ അതിനായിട്ടാണ് വരനും വധുവും വിവാഹവസ്ത്രത്തിൽ ആശുപത്രിയിൽ എത്തിയത്. 

ബിഹാറിലെ മുസാഫർപൂരിലെ മിഥാൻപുരയിൽ നിന്നുള്ള റീതാ ദേവിയുടെ ചെറുമകനാണ് അഭിഷേക്. അഭിഷേകിന്റെ വിവാഹം നടന്നു കാണണം എന്ന് മുത്തശ്ശിക്ക് വലിയ ആ​ഗ്രഹമായിരുന്നു. അങ്ങനെ അടുത്ത മാസം വിവാഹം നടത്താനും നിശ്ചയിച്ചിരുന്നു. എന്നാൽ, അപ്പോഴേക്കും മുത്തശ്ശിയുടെ ആരോ​ഗ്യനില ആകെ വഷളായിരുന്നു. അഭിഷേകിന്റെ വിവാഹം നടക്കുമ്പോഴേക്കും മുത്തശ്ശി ജീവിച്ചിരിക്കില്ലേ എന്ന് എല്ലാവർക്കും ഭയമായി. അങ്ങനെയാണ് ആശുപത്രിയിൽ എത്തി മുത്തശ്ശിയുടെ മുന്നിൽ നിന്നും വിവാഹം നടത്താൻ ഇവർ തീരുമാനിച്ചത്. 

വധുവിന്റെ കുടുംബത്തോടും അഭിഷേകിന്റെ കുടുംബം അനുവാദം ചോദിച്ചു. അങ്ങനെ വധുവിന്റെ കുടുംബം കൂടി അം​ഗീകരിച്ചതോടെ ആശുപത്രി വളപ്പിലുള്ള ക്ഷേത്രത്തിൽ വച്ച് ഇവരുടെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ ഉടനെ തന്നെ വരനും വധുവും നേരെ അതേ വേഷത്തിൽ പോയത് മുത്തശ്ശിയുടെ അടുത്തേക്കാണ്. അങ്ങനെ വിവാഹവേഷത്തിൽ തന്നെ ഇരുവരും മുത്തശ്ശിയുടെ അനു​ഗ്രഹം വാങ്ങി. 

എന്നാൽ, സങ്കടകരം എന്ന് പറയട്ടെ പ്രിയപ്പെട്ട കൊച്ചുമകന്റെ വിവാഹം കഴിഞ്ഞ് വെറും രണ്ട് മണിക്കൂറിനുള്ളിൽ മുത്തശ്ശി ഈ ലോകത്തോട് വിട പറയുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

(ചിത്രം പ്രതീകാത്മകം)

ഇതാടാ തനി ഇന്ത്യൻ 'തലമസ്സാജ്'; വീഡിയോയുമായി വിദേശി ഇൻഫ്ലുവൻസർ, തല്ല് വാങ്ങാനാണോ പണം കൊടുത്തതെന്ന് കമന്‍റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ