എന്തായാലും, ഹാൻബിക്ക് ഈ മസ്സാജ് തീരെ പരിചയമില്ല എന്ന് തോന്നുന്നു. മസ്സാജ് ചെയ്യുന്നയാൾ അയാളുടെ തലയിൽ ഇടിക്കുന്നതും മുഖവും കഴുത്തുമൊക്കെ പിടിച്ച് അമർത്തുന്നതും ഒക്കെ വീഡിയോയിൽ കാണാം.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള പല ഇൻഫ്ലുവൻസർമാരും ഇന്ന് ഇന്ത്യയിൽ സന്ദർശനത്തിന് എത്താറുണ്ട്. ഇന്ത്യയിലെ പല പല സ്ഥലങ്ങളും സന്ദർശിക്കുക മാത്രമല്ല, ഓരോ സ്ഥലത്തേയും ഭക്ഷണം രുചിക്കുക, ഇവിടെ മാത്രം കിട്ടുന്ന അനുഭവങ്ങൾ സ്വന്തമാക്കുക, നാട്ടുകാരുമായി സംവദിക്കുക തുടങ്ങി പല കാര്യങ്ങളും ഇവർ ചെയ്യാറുണ്ട്. അതുപോലെ, ഇന്ത്യയിലെത്തിയതാണ് ക്രിസ്റ്റൻ ഹാൻബി എന്ന ഗ്ലോബൽ ഇൻഫ്ലുവൻസറും.
മുംബൈയിലെത്തിയ ഹാൻബി അവിടെ നിന്നുള്ള വീഡിയോയും തന്റെ ഫോളോവേഴ്സിനായി പങ്കുവച്ചിട്ടുണ്ട്. അതിൽ തന്നെ പരമ്പരാഗതമായ ഒരു ഇന്ത്യൻ ഹെഡ് മസ്സാജിന്റെ വീഡിയോ ഹാൻബി പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
ഇന്ത്യയിലെ പല തെരുവുകളിലും ഇതുപോലെ തല മസ്സാജ് ചെയ്യുന്നതിനായി ഇരിക്കുന്ന ആളുകളെ കാണാം. എന്നാൽ, അത് ഒരു ഒന്നൊന്നര മസ്സാജ് ആണ് എന്ന് പറയേണ്ടി വരും. ഇടിച്ചും കുത്തിയും ഒക്കെയാണ് ഈ മസ്സാജ്. എന്നാൽ, ഈ മസ്സാജിന് വേണ്ടി എത്തുന്നവർ ഒരുപാടുണ്ട്.
എന്തായാലും, ഹാൻബിക്ക് ഈ മസ്സാജ് തീരെ പരിചയമില്ല എന്ന് തോന്നുന്നു. മസ്സാജ് ചെയ്യുന്നയാൾ അയാളുടെ തലയിൽ ഇടിക്കുന്നതും മുഖവും കഴുത്തുമൊക്കെ പിടിച്ച് അമർത്തുന്നതും ഒക്കെ വീഡിയോയിൽ കാണാം. എന്തായാലും, ഇന്ത്യയിലെ തെരുവുകളിലുള്ള തല മസ്സാജിന്റെ ഒരു രീതി തന്നെയാണ് അത് അല്ലേ?
എന്തായാലും, വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ നിരവധി കമന്റുകളാണ് ഇതിന് വരുന്നത്. വിദേശത്തുള്ളവർക്ക് ഈ മസ്സാജ് അത്ര പരിചയം ഇല്ലല്ലോ. അവർ തന്നെയാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളും നൽകുന്നത്. ഒരാൾ ചോദിച്ചിരിക്കുന്നത് ഇങ്ങനെ തല്ല് വാങ്ങാനാണോ നിങ്ങൾ പണം നൽകിയത് എന്നാണ്.
ഒരിക്കലും മറക്കാതിരിക്കാനൊരു കിടിലൻ സർപ്രൈസ്; വധുവിനെ കാണാൻ പാട്ടും ഡാൻസുമായി തലേദിവസം വരൻ
