ഗവേഷകരെപ്പോലും അമ്പരപ്പിച്ച പക്ഷി, പകുതി ആണ്, പകുതി പെണ്ണ്..!

Published : Jan 03, 2024, 08:00 PM ISTUpdated : Jan 03, 2024, 08:23 PM IST
ഗവേഷകരെപ്പോലും അമ്പരപ്പിച്ച പക്ഷി, പകുതി ആണ്, പകുതി പെണ്ണ്..!

Synopsis

21 മാസക്കാലം ​ഗവേഷകർ ഈ പക്ഷിയെ നിരീക്ഷിച്ചു. ഫാമിന്റെ ഉടമകൾ വയ്ക്കുന്ന പഴങ്ങളും പഞ്ചസാര ലായനിയും കഴിക്കാനായി പക്ഷി ദിവസവും എത്തിയിരുന്നു. അങ്ങനെയാണ് പക്ഷിയെ പഠിക്കാൻ ​ഗവേഷകർക്ക് സാധിച്ചത്.

പകുതി ആണും, പകുതി പെണ്ണും, അങ്ങനെയുള്ള അപൂർവമായ ഒരു പക്ഷിയെ കണ്ടെത്തിയിരിക്കയാണ് അങ്ങ് കൊളംബിയയിൽ. കൊളംബിയയിലെ മനിസാലെസിന് സമീപത്തുള്ള പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ ഫാമിലാണ് ഈ അപൂർവമായ ആൺ-പെൺ ശരീരമുള്ള ​ഗ്രീൻ ഹണിക്രീപ്പർ പക്ഷിയെ കണ്ടതെന്നാണ് ഗവേഷകർ പറയുന്നത്.

ഇവിടെ കണ്ടെത്തിയ പക്ഷിയുടെ, പകുതി നീല നിറത്തിലുള്ള തൂവലുകളും മറുപകുതി മഞ്ഞയും പച്ചയും നിറത്തിലുള്ള തൂവലുകളുമാണ് ഉള്ളത്. ഇത് കൃത്യം നടുവിൽ നിന്ന് തന്നെയാണ് വേർതിരിക്കപ്പെട്ടിരിക്കുന്നത്. ആദ്യം ​ഗവേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് തൂവലുകളിലെ ഈ വ്യത്യാസം തന്നെ. സാധാരണയായി ആൺപക്ഷികൾക്ക് തിളങ്ങുന്ന നീല തൂവലുകളും പെൺപക്ഷികൾക്ക് പച്ച നിറത്തിലുള്ള തൂവലുകളുമാണ് ഉണ്ടാവാറ് എന്നാണ് ​ഗവേഷകർ പറയുന്നത്. 

എന്നാൽ, ഈ കണ്ടെത്തിയ പക്ഷിക്ക് ഒരു ഭാ​ഗത്ത് ആൺപക്ഷികൾക്ക് ഉണ്ടാവുന്ന തൂവലും മറുഭാ​ഗത്ത് പെൺപക്ഷികൾക്ക് ഉണ്ടാവാറുള്ള തൂവലുമാണ് ഉണ്ടായിരുന്നത്. അതിനാൽ തന്നെ അതിന്റെ പകുതിയിൽ ആൺ പ്രത്യുത്പാദന അവയവങ്ങളും മറുഭാ​ഗത്ത് പെൺ പ്രത്യുത്പാദന അവയവങ്ങളും ആയിരിക്കും എന്ന് ​ഗവേഷകർക്ക് തോന്നിയിരുന്നു. എന്നാൽ, അത് കാഴ്ചയിലൂടെ മാത്രം ഉറപ്പിക്കാൻ സാധിക്കുമായിരുന്നില്ല എന്നും ​ഗവേഷകർ പറയുന്നു.

അങ്ങനെ 21 മാസക്കാലം ​ഗവേഷകർ ഈ പക്ഷിയെ നിരീക്ഷിച്ചു. ഫാമിന്റെ ഉടമകൾ വയ്ക്കുന്ന പഴങ്ങളും പഞ്ചസാര ലായനിയും കഴിക്കാനായി പക്ഷി ദിവസവും എത്തിയിരുന്നു. അങ്ങനെയാണ് പക്ഷിയെ പഠിക്കാൻ ​ഗവേഷകർക്ക് സാധിച്ചത്. അങ്ങനെ, ഈ പക്ഷി പകുതി ആണും പകുതി പെണ്ണുമാണെന്ന് ​ഗവേഷകർ കണ്ടെത്തി. പക്ഷികളിലോ മൃ​ഗങ്ങളിലോ വളരെ വളരെ അപൂർവമായിട്ടാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. ഈ പക്ഷിയെ അതിന്റെ കൂട്ടത്തിൽ പെട്ട മറ്റ് പക്ഷികൾ കൂടെക്കൂട്ടുന്നില്ല എന്നും, ഈ പക്ഷി മറ്റ് പക്ഷികളുടെ കൂടെ പോകാൻ താല്പര്യം കാണിക്കുന്നില്ല എന്നും ​ഗവേഷകർ പറയുന്നു. 

അമച്വർ പക്ഷിനിരീക്ഷകനായ ജോൺ മുറില്ലോയാണ് ഈ പക്ഷിയെ ആദ്യമായി കണ്ടെത്തിയത്. ന്യൂസിലൻഡിലെ ഒട്ടാഗോ സർവകലാശാലയിലെ സുവോളജി പ്രൊഫസറായ ഹാമിഷ് സ്പെൻസർ ആ സമയത്ത് അവധി ആഘോഷിക്കാനായി അവിടെയുണ്ടായിരുന്നു. മുറില്ലോ പക്ഷിയെ കുറിച്ച് സ്പെൻസറിനോട് പറഞ്ഞു. മുറില്ലോയും സ്പെൻസറും മറ്റ് പക്ഷിശാസ്ത്രജ്ഞരുടെ ഒരു സംഘവും ചേർന്നാണ് ഈ പക്ഷിയെ നിരീക്ഷിച്ചത്. ജേണൽ ഓഫ് ഫീൽഡ് ഓർണിത്തോളജിയിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഇതിന് മുമ്പ് ഇങ്ങനെ ഒരു അപൂർവമായ ഹണിക്രീപ്പറിനെ കണ്ടത് 100 വർഷങ്ങൾക്ക് മുമ്പാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ