ജോലിസ്ഥലത്ത് ഏറ്റവും അധികം സമ്മർദ്ദം അനുഭവിക്കുന്നത് ഇക്കൂട്ടർ, പക്ഷേ അവർ സ്ഥാപനത്തിന് മുതൽകൂട്ട്; പഠനം

Published : Nov 07, 2024, 08:30 PM IST
ജോലിസ്ഥലത്ത് ഏറ്റവും അധികം സമ്മർദ്ദം അനുഭവിക്കുന്നത് ഇക്കൂട്ടർ, പക്ഷേ അവർ സ്ഥാപനത്തിന് മുതൽകൂട്ട്; പഠനം

Synopsis

അമിതമായ ശബ്ദവും വെളിച്ചവും അവരെ അസ്വസ്ഥരാക്കും. എന്നാല്‍ അനുയോജ്യമായ അന്തരീക്ഷം ഒരിക്കിക്കൊടുത്താല്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് അവരൊരു മുതല്‍കൂട്ടായിരിക്കുമെന്നും പഠനം പറയുന്നു.   


ജോലിസ്ഥലത്ത് ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്നത് 'ഹൈലി സെൻസിറ്റീവ് പീപ്പിൾ' (Highly Sensitive Persons) എന്ന വിഭാഗത്തിൽപ്പെടുന്നവർക്ക് ആണെന്ന് പഠന റിപ്പോർട്ട്. എച്ച്എസ്പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ വിഭാഗക്കാർ വൈകാരികവും ശാരീരികവുമായ പ്രതികരണങ്ങൾ വളരെ വ്യക്തിപരമായി എടുക്കുന്നവരായതിനാല്‍ ജോലിസ്ഥലത്തെ സമ്മർദ്ദം വളരെ വേഗത്തിൽ ഇവരെ ബാധിക്കും എന്നാണ് ഒസാക്ക യൂണിവേഴ്സിറ്റി നടത്തിയ പഠനം സൂചിപ്പിക്കുന്നത്. പ്രായപൂർത്തിയായ ജനസംഖ്യയുടെ 20% ഈ വിഭാഗത്തിൽപ്പെട്ട ആളുകൾ ആയിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

ഗവേഷകനായ  ടോമോഹിറോ ഇയോകുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പഠനം, ജാപ്പനീസ് ജേണൽ ഓഫ് അപ്ലൈഡ് സൈക്കോളജിയിൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  മുന്നൂറോളം ജാപ്പനീസ് തൊഴിലാളികളിൽ നിന്നുള്ള പ്രതികരണങ്ങൾ വിശകലനം ചെയ്താണ് ഇത്തരത്തിൽ ഒരു പഠന റിപ്പോർട്ടിലേക്ക് ഗവേഷക സംഘം എത്തിയത്. എച്ച്എസ്‌പി വിഭാഗത്തിൽപ്പെട്ട ആളുകൾ ജോലി സ്ഥലങ്ങളിൽ വലിയ മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായും ഒറ്റപ്പെടൽ നേരിടുന്നതായും പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു.

റെസ്റ്റോറന്‍റ് ജീവനക്കാരന് ശമ്പളം നല്‍കിയത് നാണയത്തില്‍, മൊത്തം 30 കിലോ നാണയം

ഹൈലി സെൻസിറ്റീവ് പേഴ്സൺസ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് മനശാസ്ത്രജ്ഞനായ എലൈൻ ആരോണാണ്. തങ്ങളുടെ ചുറ്റുപാടുകളോട് ഏറെ വൈകാരികമായി പ്രതികരിക്കുന്നവർ ആയിരിക്കും ഇത്തരക്കാരെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ചെറിയ പ്രതിസന്ധികൾ പോലും ഇക്കൂട്ടരെ വളരെ മോശമായി ബാധിക്കും. എന്തിനേറെ പറയുന്നു, ഉയർന്ന പ്രകാശമുള്ള ലൈറ്റുകൾ, ഉച്ചത്തിലുള്ള ശബ്ദങ്ങൾ തുടങ്ങിയവ പോലും ഇത്തരക്കാരെ സമ്മർദ്ദത്തിലാക്കുമത്രേ. അതുകൊണ്ടുതന്നെ തൊഴിലിടങ്ങളിൽ ഈ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് നേരിടേണ്ടി വരുന്നത് വലിയ പ്രതിസന്ധികളും അന്യവൽക്കരണവും ആയിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. എച്ച്എസ്പി വിഭാഗക്കാരുമായി ബന്ധപ്പെട്ട പഠനത്തില്‍ കണ്ടെത്തിയ മറ്റൊരു കാര്യം ഇവർ ഉയർന്ന സഹാനുഭൂതിയുള്ളവർ ആയിരിക്കുമെന്നാണ്. ഇത് ഇവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും എന്നും പഠനം പറയുന്നു. സഹായകരമായ തൊഴിൽ അന്തരീക്ഷം സ്ഥാപനങ്ങൾ ഇവർക്ക് ഒരുക്കി കൊടുക്കുകയാണെങ്കിൽ  അത് ഒരു മുതൽക്കൂട്ടായി മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പുതിയ ഹെയർകട്ട് ഇഷ്ടപ്പെട്ടില്ല, യുഎസില്‍ 49 -കാരനായ കാമുകന്‍, 50 -കാരിയായ കാമുകിയെ കൊലപ്പെടുത്തി
 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ