അവസാന മാസത്തെ ശമ്പളത്തിനായി ഏറെ അലഞ്ഞു. ഒടുവില്‍ അത് കിട്ടയപ്പോഴാകട്ടെ എല്ലാം അഞ്ച് സെന്‍റ് നാണയങ്ങള്‍. മോത്തം 7,100 നാണയങ്ങൾക്ക് 30 കിലോ ഭാരം.


ദിവസക്കൂലിയും മാസക്കൂലിയുമാണ് പൊതുവെ വേതനം നല്‍കാനായി തെരഞ്ഞെടുക്കുന്നത്. ബാങ്കിംഗ് സംവിധാനങ്ങള്‍ ശക്തി പ്രാപിച്ചതോടെ തൊഴിൽ സ്ഥാപനങ്ങള്‍ ശമ്പളം ബാങ്ക് വഴിയാണ് നല്‍കാറ്. എന്നാല്‍, അയര്‍ലന്‍റിലെ ഡബ്ലിനിലെ ഒരു റെസ്റ്റോറന്‍റ് തങ്ങളുടെ ഒരു ജീവനക്കാന് ശമ്പളം നല്‍കിയത് നാണയത്തിലായിരുന്നു. അതും രാജ്യത്തെ ഏറ്റവും ചെറിയ നാണയങ്ങളിലൊന്നായ അഞ്ച് സെന്‍റിന്‍റെ ഒരു ബക്കറ്റ് നാണയം. ഡബ്ലിൻ സിറ്റി സെന്‍ററിലെ ആൽഫീസ് റെസ്റ്റോറന്‍റാണ് തങ്ങളുടെ തൊഴിലാളിയായ റിയാൻ കിയോഗിന് അഞ്ച് സെന്‍റ് നാണയങ്ങളായി 355 യൂറോ (32,000 രൂപ) ശമ്പളമായി നൽകിയത്. സംഭവം നടന്നത് 2021 ലാണ്. 

റിയാൻ കിയോഗ് സമൂഹ മാധ്യമത്തില്‍ ഒരു ബക്കറ്റ് നിറയെ നാണയങ്ങളുള്ള ചിത്രം പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, ' തെക്കൻ വില്യം സ്ട്രീറ്റിലെ ആൽഫിസിൽ ജോലി ചെയ്യുന്നത് എങ്ങനെയായിരുന്നുവെന്ന് ആർക്കെങ്കിലും അറിയണമെങ്കിൽ, ആഴ്ചകളോളം എന്‍റെ അവസാന ശമ്പളത്തിന് വേണ്ടി ആലഞ്ഞതിന് ഒടുവില്‍ എനിക്ക് അത് ലഭിച്ചു, പക്ഷേ ഒരു ബക്കറ്റ് 5 സി നാണയങ്ങളിൽ.' എന്ന് കുറിച്ചു. അവസാന ശമ്പളത്തിനായി ആഴ്ചകളോളം റെസ്റ്റോറന്‍റില്‍ കയറി ഇറങ്ങിയ ശേഷമാണ് അവര്‍ റിയാന്‍ ശമ്പളം നല്‍കിയത്. 

ആൽഫി റെസ്റ്റോറന്‍റ് ഉടമ നിയാൽ മക്മോഹൻ സൗത്ത് വില്യം സ്ട്രീറ്റിന്‍റെ പരിസരത്ത് ശമ്പളം വാങ്ങാനായെത്താന്‍ റിയാനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം എത്തിയത്. എന്നാല്‍, അഞ്ച് സെന്‍റിന്‍റെ 7,100 ഓളം നാണയങ്ങളുള്ള ഒരു വലിയ ബക്കറ്റിലായിരുന്നു തന്‍റെ ശമ്പളം എന്നറിഞ്ഞ താന്‍ ഞെട്ടിപ്പോയെന്ന് മൂന്നാം വര്‍ഷ യുസിഡി വിദ്യാര്‍ത്ഥി കൂടിയായ റിയാന്‍ പറഞ്ഞു. "ഞാൻ ചിരിക്കാൻ തുടങ്ങി, അത്രമാത്രമേ എനിക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഞാൻ ഒരു ചെറിയ വീഡിയോ എടുത്ത് എന്‍റെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു, ബാർ റൂവയുടെ കോണിൽ പോയി. "ഞാൻ ഒരു പൈന്‍റ് കഴിച്ച് വീട്ടിലേക്ക് പോയി," കിയോഗ്, ദി ജേണലിനോട് പറഞ്ഞു.

പുതിയ ഹെയർകട്ട് ഇഷ്ടപ്പെട്ടില്ല, യുഎസില്‍ 49 -കാരനായ കാമുകന്‍, 50 -കാരിയായ കാമുകിയെ കൊലപ്പെടുത്തി

Scroll to load tweet…

'പ്രീ സ്കൂളിൽ എന്താണ് നടക്കുന്നത്?' മകളുടെ കളിപ്പാട്ടത്തിൽ റെക്കോർഡർ ഒളിപ്പിച്ച് അമ്മ; ആശങ്കയോടെ സോഷ്യൽ മീഡിയ

പിന്നീട് വീട്ടിലേക്ക് പോയി. എന്നാല്‍ വെറും 15 മിനിറ്റ് ദൂരത്തിലെ വീട്ടിലെത്താന്‍ അന്ന് തനിക്ക് അരമണിക്കൂര്‍ വേണ്ടിവന്നു. അത്രയും ഭാരമായിരുന്നു ആ ബക്കറ്റിന്. ഏകദേശം 30 കിലോ ഭാരം. എന്നാല്‍, താന്‍ നാണയങ്ങള്‍ എണ്ണിയില്ലെന്നാണ് റിയാന്‍ പറയുന്നത്. പകരം അതിന്‍റെ തൂക്കം നോക്കി. മൊത്തം ഭാരം മുഴുവന്‍ തുകയെയും ഉള്‍ക്കൊള്ളുന്നെന്ന് റിയാന്‍ പറയുന്നു. ഓരോ 5 സി നാണയത്തിനും 3.92 ഗ്രാം ഭാരമാണ്. 7,100 നാണയങ്ങള്‍ക്ക് മൊത്തം 27.8 കിലോഗ്രാം ഭാരം. 

എന്നാല്‍, 1998 -ലെ ഇക്കണോമിക് ആൻഡ് മോണിറ്ററി യൂണിയൻ ആക്ടിലെ സെക്ഷൻ 10 എന്ന നിയമം റെസ്റ്റോറന്‍റ് ഉടമ പാലിച്ചില്ലെന്ന് നിയമവിദഗ്ദര്‍ പറയുന്നു. ഏതെങ്കിലും ഒരു ഇടപാടിൽ 50 നാണയങ്ങളിൽ കൂടുതൽ സ്വീകരിക്കാൻ ആരും ബാധ്യസ്ഥരല്ലെന്നാണ് നിയമം പറയുന്നത്. അതിനാല്‍ ശമ്പളമായി ഒരു ബക്കറ്റ് നാണയം നല്‍കിയത് നിയമാനുശ്രുതമല്ല. ഇതിന് പിന്നാലെ റെസ്റ്റോറന്‍റിനെതിരെ നിയമനടപടി ആരംഭിച്ചെന്നും റിപ്പോർട്ടില്‍ പറയുന്നു. തന്‍റെ അനുഭവം റിയാന്‍ എക്സ് അക്കൌണ്ടില്‍ പിന്‍ചെയ്ത് വച്ചതിന് പിന്നാലെ നിരവധി പേരാണ് ഇപ്പോഴും പോസ്റ്റിന് താഴെ അഭിപ്രായങ്ങള്‍ എഴുതാനെത്തുന്നത്. 

'മമ്മ, പപ്പ എന്‍റെ ചോക്ലേറ്റ് തിന്നു'; കുട്ടിയുടെ പരാതികേട്ട്, 'ചില കരുതലുകള്‍ ആവശ്യമാണെന്ന്' സോഷ്യല്‍ മീഡിയ